റാന്നിയില്‍ മുഖ്യമന്ത്രി പോയ വഴിയില്‍ ഡി.വൈ.എഫ്.ഐ- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി
റാന്നിയില്‍ മുഖ്യമന്ത്രി പോയ വഴിയില്‍ ഡി.വൈ.എഫ്.ഐ- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി
പത്തനംതിട്ട: നവകേരള സദസ്സ് നടക്കാനിരിക്കെ റാന്നിയില്‍ ഡിവൈഎഫ്ഐ - യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. മുഖ്യമന്ത്രി പിണറായി വിജയന് കടന്നുപോകുന്ന വഴിക്കു സമീപമാണ് സംഘര്‍ഷമുണ്ടായത്. മുഖ്യമന്ത്രി സംഘര്‍ഷ സ്ഥലത്തിനു സമീപത്തുകൂടി കടന്നുപോയി. പ്രവര്‍ത്തകരെ പൊലിസ് കസ്റ്റഡിയിലെടുത്തു.
റാന്നിയില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാന്‍ കാത്തുനിന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് എസ്.എഫ്.ഐ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചത്.
20 മിനുറ്റോളം സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടര്‍ന്നു. ശേഷം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് വണ്ടിയില്‍ക്കയറ്റി പത്തനംതിട്ട പൊലിസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ലിനു മാത്യു, യൂത്ത് കോണ്‍ഗ്രസ് കുമ്പഴ മണ്ഡലം പ്രസിഡന്റ് മുഹമ്മദ് റാഫി, അഖില്‍ സന്തോഷ്, കാര്‍ത്തിക് മുരിങ്ങമംഗലം, അസ്ലം കെ.അനൂപ്, ഷെഫിന് ഷാനവാസ്, അജ്മല്‍ അലി, റോബിന് വല്യേന്തി, ഷാനി കണ്ണങ്ങര എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."