ടി.പി വധം: സഭയില്‍ മുഖ്യമന്ത്രിയും രമയും നേര്‍ക്കുനേര്‍
തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന്‍ വധത്തിന്റെ പേരില്‍ നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയനും കെ.കെ രമയും നേര്‍ക്കുനേര്‍. പ്രതികളെ സംസ്ഥാന പൊലിസിലെ ഉന്നതരടക്കം സഹായിച്ചെന്ന് രമ ആരോപിച്ചു. എന്നാല്‍ കേസിന്റെ അന്വേഷണം നടന്ന സമയം രമയ്ക്ക് തെറ്റിപ്പോയോ എന്ന് സംശയമുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് അന്വേഷണം നടന്നത്. അതില്‍ എന്തെങ്കിലും പാകപ്പിഴകളുണ്ടായി എന്നാണോ ഉദ്ദേശിച്ചതെന്ന് വ്യക്തമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസന്വേഷണം ഏറെക്കുറെ ശരിയായിരുന്നെന്ന് സൂചിപ്പിച്ചതില്‍ മുഖ്യമന്ത്രിയെ അന്നത്തെ ആഭ്യന്തരമന്ത്രി കൂടിയായ തിരുവഞ്ചൂര്‍ രാധാകൃഷന്‍ അഭിനന്ദിച്ചു.
തിരുവഞ്ചൂരിനെത്തന്നെയാണ് താന്‍ ഉദ്ദേശിച്ചതെന്നും ടി.പി വധക്കേസ് അന്വേഷണത്തക്കുറിച്ച് പറഞ്ഞത് അദ്ദേഹത്തിന് കൊണ്ടെന്നു തന്നെയാണ് മനസിലാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണത്തെക്കുറിച്ച് കൂടുതലൊന്നും പറയുന്നില്ല. എന്തൊക്കെയാണ് അന്ന് നടത്തിയതെന്ന് അറിയാമല്ലോ എന്നും മുഖ്യമന്ത്രി ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."