അബുദാബിയിലെ ബീച്ചുകൾ ഇനി ഭിന്നശേഷി സൗഹൃദം; സൗരോർജത്തിൽ പ്രവർത്തിക്കുന്ന റാമ്പുകൾ ഒരുക്കി
അബുദാബിയിലെ ബീച്ചുകൾ ഇനി ഭിന്നശേഷി സൗഹൃദം; സൗരോർജത്തിൽ പ്രവർത്തിക്കുന്ന റാമ്പുകൾ ഒരുക്കി
അബുദാബി: ഭിന്നശേഷിക്കാർക്കായി ബീച്ചുകളിൽ പുതിയ സൗകര്യം ഒരുക്കി അബുദാബി നഗര ഗതാഗത വകുപ്പ്. വീൽചെയറിൽ സഞ്ചരിക്കുന്ന ഭിന്നശേഷിക്കാർക്ക് കടൽ ആസ്വദിക്കാൻ പ്രത്യേക റാമ്പാണ് ഒരുക്കിയത്. മുബാദലയുമായി സഹകരിച്ചാണ് സൗരോർജത്തിൽ പ്രവർത്തിക്കുന്ന റാമ്പുകൾ ഒരുക്കിയിട്ടുള്ളത്.
പ്രകൃതി സൗഹൃദപരമായ റാമ്പ് രൂപകൽപന ചെയ്തിരിക്കുന്നത് ഗ്രീക്ക് കമ്പനിയായ സീട്രാകാണ്. ബീച്ചുകളിൽ പ്രവേശിക്കാൻ ഇത്തരം നാമ്പുകൾ ഭിന്നശേഷിക്കാരെ സഹായിക്കും. ഭിന്നശേഷിക്കാർക്ക് കടൽതീരത്ത് ഇറങ്ങാൻ റാമ്പ് താഴ്ത്താനും പിന്നീട് കസേരയിൽ കയറിയിരിക്കാൻ റാമ്പ് ഉയർത്താനും സംവിധാനം ഒരുക്കിയിട്ടുണ്ട്.
കോർണിഷ് പബ്ലിക്ക് ബീച്ച്, കോർണിഷ് ഫാമിലി ബീച്ച്, കോർണിഷ് സാഹിൽ ബീച്ച്, അൽ ബത്തീൻ പബ്ലിക്ക് ബീച്ച്, അൽ ബത്തീൻ ലേഡീസ് ബീച്ച് എന്നിവിടങ്ങളിലും സീട്രാക് സംവിധാനം ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."