ഹമാസിനെ തൊടാനുമാവുന്നില്ല, തിരിച്ചടിയില്‍ നിരവധി സൈനികരും പോയി; നിവൃത്തിയില്ലാതെ ഗൊലാന്‍ ബ്രിഗേഡിനെ ഗസ്സയില്‍ നിന്ന് പിന്‍വലിച്ച് ഇസ്‌റാഈല്‍
ഹമാസിനെ തൊടാനുമാവുന്നില്ല, തിരിച്ചടിയില്‍ നിരവധി സൈനികരും പോയി; നിവൃത്തില്ലാതെ ഗൊലാന്‍ ബ്രിഗേഡിനെ ഗസ്സയില്‍ നിന്ന് പിന്‍വലിച്ച് ഇസ്‌റാഈല്‍
ഗസ്സ: ഇസ്‌റാഈലിന്റെ സായുധ സേനാ വിഭാഗങ്ങളിലൊന്നാ ഗൊലാന്‍ ബ്രിഗേഡിനെ ഗസ്സയില്‍ നിന്ന് പിന്‍വിക്കുന്നു. നിരവധി സൈനികര്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തതിന് പിന്നാലെയാണ് സൈനിക വിഭാഗത്തെ ഗസ്സയില്‍ നിന്ന് പിന്‍വലിച്ചത്. ഇസ്‌റാഈല്‍ മാധ്യമങ്ങള്‍ തന്നെയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഗസ്സയുടെ സമീപ പ്രദേശമായ ഷെജയ്യയുടെ നിയന്ത്രണം പൂര്‍ണമായും ഏറ്റെടുത്തെന്ന അവകാശ വാദത്തിന് തൊട്ടു പിന്നാലെയാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. അതേസമയം പരാജയപ്പെടുമെന്ന ഭയമാണ് സേനയെ പിന്‍വലിക്കാന്‍ സയണിസ്റ്റുകളെ നിര്‍ബന്ധിതരാക്കിയതെന്നാണ് സൂചന.
A major unit within the Golani Brigade, along with many paratroopers are pulling out of Gaza, along with the northern borders with Lebanon; why and what does it mean? #Gaza #Israel #Palestine #War #military #victory pic.twitter.com/K0YJq9nxoo
— Ramzy Baroud (@RamzyBaroud) December 21, 2023
നാല് ടാങ്ക് ബറ്റാലിയനുകള്‍, രണ്ട് കാലാള്‍പ്പട ബറ്റാലിയനുകള്‍, ഒരു പാരാട്രൂപ്പര്‍ ബറ്റാലിയന്‍, ഒരു പീരങ്കി ബറ്റാലിയന്‍, ഒരു പാരാട്രൂപ്പര്‍ ബറ്റാലിയന്‍, ഒരു പീരങ്കി ബറ്റാലിയന്‍ എന്നിങ്ങനെ ബറ്റാലിയനുകള്‍ അടങ്ങുന്ന ഇസ്‌റാഈലിന്റെ പ്രത്യേക സൈനിക വിഭാഗമാണ് ഗൊലാനി ബ്രിഗേഡ് എന്ന് സൈനിക വിദഗ്ധന്‍ മേജര്‍ ജനറല്‍ ഫയസ് ദുവൈരി അല്‍ജസീറയോട് പറഞ്ഞു. 1948 ഫെബ്രുവരിയില്‍ ഫലസ്തീനിലെ സയണിസ്റ്റുകള്‍ നടത്തിയ വംശീയ ഉന്മൂലനത്തിനിടെയാണ് ബ്രിഗേഡ് രൂപീകരിച്ചത്. അറബ് രാജ്യങ്ങള്‍ക്കെതിരായ ഇസ്‌റാഈലിന്റെ എല്ലാ പ്രധാന യുദ്ധങ്ങളിലും ഇത് പങ്കെടുത്തിട്ടുണ്ട്.
2014ല്‍ ഷെജയ്യിയയില്‍ ഗൊലാനിക്ക് കനത്ത നഷ്ടമുണ്ടായി. അന്നത്തെ പരാജയം കാരണമുള്ള നഷ്ടം നികത്താന്‍ കഴിഞ്ഞു എന്ന് കാണിച്ചു കൊടുക്കലും കൂടിയായിരുന്നു ഇസ്‌റാഈലിന്റെ 'അഭിമാന' സേനാവിഭാഗത്തിന്റെ ലക്ഷ്യം. എന്നാല്‍ ഫലം നേരെ വിപരീതമായി. ഗോലാന്‍ വിഭാഗത്തിന് അതിന്റെ ഡസന്‍ കണക്കിന് മുന്‍നിര പോരാളികളെയും ഓഫിസര്‍മാരെയും നഷ്ടപ്പെട്ടു. പിന്നാലെ അവര്‍ പിന്‍വാങ്ങാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു.
അതേസമയം, ഇസ്‌റാഈലിനെതിരെ ശക്തമായ തിരിച്ചടി തുടരുകയാണ് ഹമാസ്. ഇസ്‌റാഈല്‍ സൈന്യത്തിന് കനത്ത നഷ്ടം വരുത്താന്‍ കഴിഞ്ഞതായി ഹമാസ് സായുധാ സേനാ വിഭാഗമായ അല്‍ ഖസ്സാം ബ്രിഗേഡ്‌സ് വക്താവ് അബൂ ഉബൈദ വ്യക്തമാക്കിയിരുന്നു. ഇസ്‌റാഈലിന്റെ 720 സൈനിക വാഹനങ്ങള്‍ പൂര്‍ണമായോ ഭാഗികമായോ തകര്‍ത്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹമാസ് പോരാളികളുടെ മനോവീര്യം മുമ്പത്തേക്കാള്‍ ഉയര്‍ന്നതാണെന്നും അദ്ദേഹം പ്രഖ്യാപിക്കുന്നു.
‘The Enemy’s War is Doomed to Fail’
— The Palestine Chronicle (@PalestineChron) December 21, 2023
Al-Qassam Brigades’ military spokesman, Abu Obeida reported on the latest number of Israeli military vehicles destroyed by the Palestinian Resistance since the start of the war.
FOLLOW OUR LIVE BLOG:https://t.co/TpwRnK07HK pic.twitter.com/1u6ZEyIgZp
അതേസമയം ഗോലാന്‍ വിഭാഗത്തെ പിന്‍വലിക്കുന്നത് ഇസ്‌റാഈല്‍ സൈന്യത്തിന്റെ മനോവീര്യം കെടുത്തുമെന്ന് ജനറല്‍ ഫയസ് ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല പ്രഖ്യാപിച്ച യുദ്ധലക്ഷ്യങ്ങളിലൊന്നും എത്താന്‍ നെതന്യാഹുവിന്റെ സൈന്യത്തിന് കഴിഞ്ഞിട്ടുമില്ല. പിന്‍മാറ്റത്തിന് പിന്നാലെ ഗൊലാന്‍ സൈനികര്‍ 'രക്ഷപ്പെടലിന്റെ' ആഹ്ലാദം ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങളും ചില മാധ്യമങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. അവരുടെ ആയിരക്കണക്കിന് സഹപ്രവര്‍ത്തകര്‍ ജയസാധ്യതയില്ലാത്ത ഒരു യുദ്ധത്തില്‍ ഏര്‍പെട്ടുകൊണ്ടിരിക്കുമ്പോഴാണ് ഈ ആഘോഷമെന്നും വിമര്‍ശനം ഉയരുന്നുണ്ട്.
അതേസമയം, സാധാരണ ജനങ്ങള്‍ക്കു മേലുള്ള ഇസ്‌റാഈല്‍ ആക്രമണം തുടരുകയാണ്. 20000ലേറെ ആളുകളാണ് 76 ദിവസമായി നീണ്ടു ഈ വംശീയ ഉന്മൂലനത്തില്‍ ഇതുവരെയായി കൊല്ലപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."