വികസനം കാത്ത് മണ്ണാര്‍ക്കാട് നഗരസഭ
മണ്ണാര്‍ക്കാട്: ജില്ലയിലെ ഏറ്റവും വലിയ നഗരസഭകളില്‍ ഒന്നായ മണ്ണാര്‍ക്കാട് നഗരസഭ വികസനം കാത്തുകഴിയുന്നു. രാഷ്ട്രീയ വടംവലിയും ചേരിപോരും മൂലം വികസനം എങ്ങുമെത്താതെ നില്‍ക്കുകയാണ്. ഗ്രാമപഞ്ചായത്തിനെയാണ് നിലവില്‍ നഗരസഭയായി ഉയര്‍ത്തിയത്. ജനസംഖ്യയും മറ്റു ഭൗതിക സാഹചര്യങ്ങളും ഉണ്ടായതോടെയാണ് എം.എല്‍.എയുടെ ഇടപെടലും മറ്റും മൂലം സര്‍ക്കാര്‍ മണ്ണാര്‍ക്കാടിനെ നഗരസഭയായി ഉയര്‍ത്തിയത്. എന്നാല്‍ ഇതുകഴിഞ്ഞ് ഒരുവര്‍ഷമായിട്ടും ഇതിനുവേണ്ട തുടര്‍പ്രവര്‍ത്തനങ്ങളൊന്നും നടക്കാതെ ഇപ്പോഴും പഞ്ചായത്ത് പോലെയാണ് തുടരുന്നത്.
നഗരസഭയുടെ തുടര്വികസനത്തിനായുള്ള ഫണ്ട് ഇതുവരെയും ലഭ്യമായിട്ടില്ല. എന്നാല്‍ ഇതിനായി അധികൃതര്‍ ശ്രദ്ധചെലുത്തുന്നില്ലെന്നും ആക്ഷേപമുണ്ട്. നിലവില്‍ നഗരസഭ കൂട്ടുഭരണസമിതിയാണ് ഭരിക്കുന്നത്. ഇതും വികസനത്തെ ഒരുപരിധിവരെ ബാധിക്കുന്നു.
പുനര്നിര്മിക്കേണ്ട ബസ്സ്റ്റാന്‍ഡ് തങ്ങളുടേതാണെന്ന ചിന്തപോലും നഗരസഭയ്ക്കില്ല. രാവിലെ ഒന്‍പതു മുതല്‍ രാത്രി എട്ടുവരെ നെല്ലിപ്പുഴ മുതല്‍ കുന്തിപ്പുഴ വരെ ഗതാഗതക്കുരുക്കും പതിവാണ്. ഇതൊന്നും നഗരസഭ അറിഞ്ഞ മട്ടില്ല. ആശുപത്രിപ്പടി, കോടതിപ്പടി എന്നിവിടങ്ങളിലും കുരുക്ക് പതിവായ സാഹചര്യത്തില്‍ ഇതിനു പരിഹാരമായി ബൈപാസ് നിര്‍മിക്കണമെന്ന ആവശ്യം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."