HOME
DETAILS
MAL
ഷോളയാര്‍ ഡാം തുറന്നു; ചാലക്കുടിയില്‍ നാലുമണിയോടെ വെള്ളമെത്തും, തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം
backup
October 18 2021 | 06:10 AM
തൃശൂര്‍: ജലനിരപ്പ് ഉയര്‍ന്നതോടെ ഷോളയാര്‍ ഡാം തുറന്നു. മൂന്നാം സ്പില്‍വേ ഗേറ്റ് ഒരടിയാണ് തുറന്നത്. 24.47 ക്യുമെക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കിവിടുന്നത്.
ചാലക്കുടിയില്‍ നാലുമണിയോടെ വെള്ളമെത്തും. ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്കി.
തൃശൂര്‍ ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മാത്രമാണ് മഴ തുടരുന്നത്. ഡാമുകള്‍ തുറന്നതിനാല്‍ കുറുമാലി,മണലി പുഴകളില്‍ ജലനിരപ്പുയര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."