നെയ്യാറ്റിന്‍കരയില്‍ വീടുകളിടിയുന്നു; പത്ത് വീടുകള്‍ വാസയോഗ്യമല്ലാതായി
തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയും വെളളക്കെട്ടിനും പിന്നാലെ തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വീടുകളിടിയുന്നു. പത്ത് വീടുകള്‍ ഇടിഞ്ഞ് വാസയോഗ്യമല്ലാതെയായി. പ്രായിമൂട് എന്ന സ്ഥലത്ത് മാത്രം മൂന്ന് വീടുകളിടിഞ്ഞു. നെയ്യാറ്റിന്‍കര ടൗണില്‍ രണ്ട് വീടുകളിടിഞ്ഞു. കുടുംബങ്ങളെ ചെങ്കലിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. പ്രദേശത്ത് നിന്നും നിരവധി കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്ക് മാറി. വീടുകളുടെ ചുമരുകളും വ്യാപകമായി വിള്ളുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. നെയ്യാര്‍ ഡാം തുറന്നതും കനത്തമഴയും നെയ്യാറിന്റെ തീരത്ത് വെള്ളപ്പൊക്കത്തിന് കാരണമായിരുന്നു.
സംസ്ഥാനത്ത് മിക്ക ജില്ലകളിലും ഇന്നലെ രാത്രിയിലും മഴ ഉണ്ടായിരുന്നു. പുലര്‍ച്ചയോടെ മഴക്ക് ശമനമുണ്ട്. എന്നാല്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം വീണ്ടും മഴ കനക്കും എന്നാണ് മുന്നറിയിപ്പ്. അതിതീവ്ര മഴ ദുരന്തം വിതച്ച കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. സംസ്ഥാനമൊട്ടാകെ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. 40 കി.മീ വരെ വേഗത്തില്‍ കാറ്റ് വീശിയേക്കാമെന്നും മുന്നറിയിപ്പുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."