രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങില്‍ സോണിയാ ഗാന്ധി പങ്കെടുത്തേക്കും; തീരുമാനം പിന്നീടെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍
രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങില്‍ സോണിയാ ഗാന്ധി പങ്കെടുത്തേക്കും; തീരുമാനം പിന്നീട്
ന്യൂഡല്‍ഹി: അയോധ്യയില്‍ നിര്‍മിച്ച രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ ചടങ്ങില്‍ സോണിയ ഗാന്ധി പങ്കെടുത്തേക്കും. കോണ്‍ഗ്രസ് വൃത്തങ്ങളില്‍ നിന്നുള്ളതാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇത് സംബന്ധിച്ച അന്തിമ തീരുമാനം പരിപാടി നടക്കുന്ന തിയ്യതി അടുപ്പിച്ചേ പുറത്തു വരികയുള്ളൂ എന്ന് ആവര്‍ത്തിച്ചാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ റിപ്പോര്‍ട്ട് പുറത്തു വിട്ടത്. സോണിയാ ഗാന്ധിക്കും പാര്‍ട്ട് അധ്യക്ഷന്‍ മല്ലകാര്‍ജ്ജുന്‍ ഖാര്‍ഗെക്കും ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. അതേസമയം, തീരുമാനം പിന്നീട് എടുക്കുമെന്നും അനുയോജ്യമായ സമയത്ത് പുറത്തു വിടുമെന്നും കോണ്‍ഗ്രസ് വക്താവ് ജയ്‌റാം രമേശ് വ്യക്തമാക്കുന്നു. ഇവര്‍ക്ക് പുറമേ പാര്‍ട്ടി ലോക്‌സഭ നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിക്കും ചടങ്ങിന് ക്ഷണം ലഭിച്ചിട്ടുണ്ട്.
സോണിയാ ഗാന്ധിക്ക് ചടങ്ങില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ അനുകൂല നിലപാടാണെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ് നേരത്തെ വ്യക്തമാക്കിയിരുന്നു. സോണിയാ ഗന്ധിയോ അല്ലെങ്കില്‍ പ്രതിനിധി സംഘമോ ചടങ്ങില്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കോണ്‍ഗ്രസിന്റെ നിലപാട് രാഷ്ട്രീയപരമായി ഏറെ പ്രാധാന്യമുള്ളതാണെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. പ്രതിപക്ഷ സഖ്യമായ ഇന്‍ഡ്യ സഖ്യകക്ഷികളുമായും മുസ്‌ലിം ലീഗുമായും വിപുലമായ ചര്‍ച്ചകള്‍ നടത്തിയ ശേഷമായിരിക്കും തീരുമാനം.
ക്ഷണം സ്വീകരിച്ച് പങ്കെടുക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ കോണ്‍ഗ്രസ് ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. കോണ്‍ഗ്രസ് ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കരുത് എന്നാണ് യുപി പിസിസി യുടെ ആവശ്യം. പോയില്ലെങ്കില്‍ ഹിന്ദു വിരുദ്ധരായി ചിത്രീകരിക്കപ്പെടുമോ എന്ന ആശങ്ക, പ്രവര്‍ത്തക സമിതി അംഗങ്ങള്‍ പോലും പ്രകടിപ്പിക്കുന്നുണ്ട്.
കോണ്‍ഗ്രസിന്റെ സംസ്ഥാന ഘടകങ്ങളില്‍ പലതും വിയോജിപ്പാണ് അറിയിച്ചിരിക്കുന്നത്. വിഷയത്തില്‍ വിവിധ നേതാക്കള്‍ പ്രതികരണവുമായി കഴിഞ്ഞ ദിവസങ്ങളില്‍ രംഗത്തുവന്നിരുന്നു. രാമക്ഷേത്ര നിര്‍മാണവും ഉദ്ഘാടനവും ബിജെപി രാഷ്ട്രീയപരിപാടിയായി മാറ്റിയ സ്ഥിതിക്ക്, ഈ പരിപാടിയില്‍ നിന്നും വിട്ടുനില്‍ക്കണം എന്നാണ് കോണ്‍ഗ്രസിലെ വലിയൊരു വിഭാഗത്തിന്റെ ആവശ്യം.
'ഇന്‍ഡ്യ' സഖ്യത്തിലെ പല കക്ഷികളും തങ്ങള്‍ പങ്കെടുക്കില്ലെന്ന നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല ബി.ജെ.പിയുടെ വലയില്‍ വിഴരുതെന്ന് ഇവര്‍ കോണ്‍ഗ്രസ് ഉള്‍പെടെ കക്ഷികള്‍ക്ക് മുന്നറിയിപ്പും നല്‍കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."