HOME
DETAILS

സ്രഷ്ടാവിന്റെ അതിഥികളെ സേവിക്കാന്‍ കര്‍മനിരതരായി അറുന്നൂറോളം പേര്‍

  
backup
August 28 2016 | 19:08 PM

%e0%b4%b8%e0%b5%8d%e0%b4%b0%e0%b4%b7%e0%b5%8d%e0%b4%9f%e0%b4%be%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%85%e0%b4%a4%e0%b4%bf%e0%b4%a5%e0%b4%bf%e0%b4%95%e0%b4%b3%e0%b5%86-%e0%b4%b8


കൊച്ചി: ഹജ്ജ് ഒരു പുണ്യകര്‍മ്മമാണ്.പേരും പെരുമയും സമ്പത്തുമൊക്കെ വേണ്ടുവോളം ഉണ്ടെങ്കിലും ഹജ്ജ് കര്‍മത്തിന് പുറപ്പെടണമെങ്കില്‍ പ്രപഞ്ചനാഥന്റെ വിളിയുണ്ടാകണം. ഇപ്രകാരം ഹജ്ജ് ക്യാംപിലെത്തുന്ന സ്രഷ്ടാവിന്റെ  അതിഥികള്‍ക്ക് മികച്ച സേവനം കാഴ്ചവച്ച് ശ്രദ്ധേയമാകുകയാണ് നെടുമ്പാശ്ശേരയില്‍ സജ്ജീകരിച്ചിരിക്കുന്ന സംസ്ഥാനഹജ്ജ് കമ്മറ്റിയുടെ കീഴിലുള്ള ഹജ്ജ് ക്യാംപിലെ സന്നദ്ധസേവകര്‍.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട അറുനൂറോളം പ്രവര്‍ത്തകരാണ് ഇക്കൂട്ടത്തിലുള്ളത്. ഡോക്ടര്‍മാര്‍, എന്‍ജിനിയര്‍മാര്‍, അധ്യാപകര്‍, വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍, നഴ്‌സുമാര്‍ തുടങ്ങി ജീവിതത്തിന്റെ വിവിധ തുറകളിലുള്ളവരാണ് സര്‍വതും ത്യജിച്ച് അരമാസക്കാലം തീര്‍ഥാടകര്‍ക്ക് സേവനപാത തുറന്നത്. അയല്‍വാസികളും, ദമ്പതികളും, മാതാപിതാക്കളും മക്കളുമൊക്കെ ഇക്കൂട്ടത്തിലുണ്ട്.
വിവിധ മാധ്യമങ്ങളിലൂടെ പരസ്യം നല്‍കിയാണ് സര്‍ക്കാര്‍ ഇവരെ തെരഞ്ഞെടുത്തത്. പ്രതിഫലം ഇഛിക്കാതെ  സേവന തല്‍പരരായ അച്ചടക്കത്തോടെ എന്തുജോലിയും ചെയ്യാന്‍ ആഗ്രഹിക്കുന്നവരെയാണ് ഹജ്ജ് വാളണ്ടിയറന്മാരാകാന്‍  ക്ഷണിച്ചത്.
നിരവധി അപേക്ഷകരില്‍ നിന്നും പട്ടിക തയ്യാറാക്കി മൂന്ന് കേന്ദ്രങ്ങളില്‍ നടത്തിയ അഭിമുഖത്തില്‍ നിന്നുമാണ് ക്യംപിനു പുറത്തും അകത്തുമായി അറുനൂറോളം പേരെ നിയമിച്ചത്. ഇതില്‍ സ്ത്രീകളുള്‍പ്പെടെയുള്ള നാനൂറ് പേരെ ഹജ്ജ് ക്യാംപിലും ഇരുനൂറോളം പേരെ ക്യാംപിനുപുറത്ത് റെയില്‍വേ സ്റ്റേഷനിലും മറ്റുമാണ് നിയമിച്ചിരിക്കുന്നത്. ട്രാഫിക്, റിസപ്ഷന്‍, ലഗേജ്, ബ്രീഫിങ്, അക്കോമഡേഷന്‍, ക്ലീനിങ് തുടങ്ങീ 15 വിഭാഗങ്ങളിലായാണ് ഇവരുടെ സേവനം. ഓഗസ്റ്റ് 20ന് തുടങ്ങിയ ഇവരുടെ സേവനം അവസാന വിമാനം പുണ്യഭൂമിയിലേക്ക് പറന്നുയരുന്ന സെപ്റ്റംബര്‍ അഞ്ച് വരെ നീണ്ടുനില്‍ക്കും. ഇത്രയും ദിവസവും തീര്‍ഥാടകര്‍ക്കുവേണ്ടിയുള്ള സമര്‍പ്പണം കൂടിയാണ് ഇവരുടെ ജീവിതം.
നൂറോളം വനിതകളാണ് ഹജ്ജ് ക്യാംപില്‍ വളണ്ടിയര്‍മാരായിട്ടുള്ളത്. രജിസ്‌ട്രേഷനുശേഷം ഓരോ തീര്‍ഥാടകന്റെ ബാഗിലും  താമസസൗകര്യം ഒരുക്കിയിരിക്കുന്ന റൂമിന്റെ നമ്പര്‍ പതിക്കും.
ഈ റൂമിലേക്ക് തീര്‍ഥാടകരെ എത്തിക്കുന്നതുമുതല്‍ അവരെ ഇഹ്‌റാം കെട്ടി  യാത്രയ്ക്ക് സജ്ജമാക്കുന്നതുവരെയുള്ള എല്ലാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സഹായങ്ങളും ഇവരാണ് ചെയ്യുന്നത്.
രോഗികളായ വനിതാ തീര്‍ഥാടകര്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നതിനായി പ്രത്യേക മുറിയും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. രാത്രിയില്‍ ഉറക്കമില്ലാത്ത പ്രായമായ തീര്‍ഥാര്‍ടകര്‍ക്കൊപ്പം ഉറക്കം ഒഴിച്ചും വീല്‍ചെയറില്‍ പോകുന്നവരെ സഹായിച്ചും ഓര്‍മ്മക്കുറവുള്ള തീര്‍ഥാടകരുടെ വിശേഷങ്ങള്‍ ക്ഷമയോടെ വീണ്ടും വീണ്ടും കേട്ടും പ്രമേഹരോഗികള്‍ക്ക് ഇന്‍സുലിന്‍ കൃത്യ സമയത്തു നല്‍കിയുമൊക്കെ ദൈവത്തിന്റെ അതിഥികളെ സേവിക്കുകയാണ് ഇവര്‍ ഓരോരുത്തരും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലെബനൻ തലസ്ഥാനത്ത് ഇസ്റാഈൽ വ്യോമാക്രമണം; ഹിസ്ബുല്ലയുടെ ഉന്നത കമാൻഡറടക്കം 8 പേർ കൊല്ലപ്പെട്ടു

International
  •  3 months ago
No Image

യു.എ.ഇയിലെ ആദ്യ വനിതാ രക്ഷാസംഘം ദുബൈ പൊലിസിൽ

uae
  •  3 months ago
No Image

അര്‍ജുന്‍ ദൗത്യം; ലോറിയുടെ ലോഹഭാഗം കണ്ടെത്തി; തന്റെ ലോറിയുടേതെന്ന് സ്ഥിരീകരിച്ച് ഉടമ

Kerala
  •  3 months ago
No Image

കണ്ണൂരിൽ എംപോക്സ് സംശയം: വിദേശത്ത് നിന്നെത്തിയ ആൾ രോ​ഗലക്ഷണങ്ങളോടെ ചികിത്സയിൽ

Kerala
  •  3 months ago
No Image

ദുബൈയിലെ സത്വ മേഖലയിൽ ഇന്ധന ടാങ്കറിന് തീപിടിച്ചു

uae
  •  3 months ago
No Image

റോസാപ്പൂ കൃഷിയിലും സ്വദേശിവൽകരണവുമായി സഊദി

Saudi-arabia
  •  3 months ago
No Image

അറ്റകുറ്റപ്പണി; അൽ മക്തൂം പാലം ജനുവരി 16 വരെ രാത്രി അടയ്ക്കും

uae
  •  3 months ago
No Image

സഊദിയിൽ വാഹനാപകടത്തിൽ മലയാളി യുവതിയും കുഞ്ഞും മരിച്ചു

Saudi-arabia
  •  3 months ago
No Image

വിവാദങ്ങള്‍ക്കിടയില്‍ മാധ്യമങ്ങളെ കാണാന്‍ മുഖ്യമന്ത്രി; വാര്‍ത്താ സമ്മേളനം നാളെ രാവിലെ 11 മണിക്ക്

Kerala
  •  3 months ago
No Image

ബൈറൂത്തിലേക്ക് പോകുന്നവർ പേജർ, വാക്കി ടോക്കി കൈവശം വയ്ക്കരുതെന്ന്

uae
  •  3 months ago