HOME
DETAILS
MAL
കുഞ്ഞിനെ ദത്തുനല്‍കിയത് അനുപമയുടെ അറിവോടെ; വിവാഹമോചനത്തിനായി തന്നെ നിര്‍ബന്ധിച്ചു; അജിത്തിന്റെ ആദ്യഭാര്യ
backup
October 23 2021 | 08:10 AM
തിരുവനന്തപുരം: അനുപമ അറിഞ്ഞു കൊണ്ടാണ് കുട്ടിയെ ദത്ത് കൊടുത്തതെന്ന് അജിത്തിന്റെ ആദ്യ ഭാര്യ. അനുപമ ഒപ്പിട്ട് കൊടുക്കുന്നത് താന്‍ നേരിട്ട് കണ്ടതാണെന്നും ആ സമയത്ത് അനുപമ പൂര്‍ണമായും ബോധാവസ്ഥയിലായിരുന്നുവെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
തന്റെ വിവാഹ മോചനത്തിന് പിന്നില്‍ അനുപമയാണെന്നും അജിത്തിന്റെ ആദ്യ ഭാര്യ ആരോപിച്ചു.ഒരു കാരണവശാലും ഡിവോഴ്‌സ് നല്‍കില്ലെന്ന് താന്‍ പറഞ്ഞിരുന്നു. അതിനുശേഷമാണ് കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് നല്‍കാന്‍ അനുപമ തയ്യാറായത്. ആ സമ്മതപത്രം കണ്ടിരുന്നുവെന്നും നസിയ പ്രതികരിച്ചു.
അനുപമയുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അങ്ങനെ പറയാന്‍ പാടില്ല, അവള്‍ സഹോദരിയെ പോലെയായിരുന്നു എന്നാണ് അജിത്ത് പറഞ്ഞതെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."