
2023 മായുമ്പോൾ
2023 അവസാനിച്ചു. പ്രതീക്ഷകളോടെയാണ് ലോകം 2024ലേക്ക് കാലെടുത്തുവെച്ചത്. സംഭവബഹുലതയുടെ ആധിക്യത്തോടെയാണ് 2023 അവസാനിക്കുന്നത്.
ഉക്രൈനിലെ റഷ്യൻ അധിനിവേശത്തിന്റെ രക്തരൂഷിത അധ്യായവും ഗസ്സയിൽ ഇസ്‌റാഈലിന്റെ ക്രൂരമായ ബോംബാക്രമണവും ഹമാസെന്ന ഫലസ്തീൻ ചെറുത്തുനിൽപ്പ് പ്രസ്ഥാനത്തിന്റെ അവിശ്വസനീയ ഉയിർത്തെഴുന്നേൽപ്പും കണ്ട വർഷം കൂടിയാണ് കഴിഞ്ഞത്. ഇപ്പോഴും അവസാനിക്കാത്ത മണിപ്പൂർ കലാപവും രാജ്യത്തിന്റെ അഭിമാനമായ ചന്ദ്രയാൻ വിജയവും കണ്ടത് 2023ലാണ്.
നിരവധി ജീവനുകൾ ബലി നൽകിയ വർഷംകൂടിയാണ് കടന്നുപോയത്. 2023 ഫെബ്രുവരി ആറിന് തുർക്കിയിലും സിറിയയിലുമുണ്ടായ ഭൂചലനത്തിൽ 67,000ത്തിലധികം പേർ കൊല്ലപ്പെട്ടു. ആയിരക്കണക്കിന് കെട്ടിടങ്ങൾ തകർന്നു. പതിനായിരക്കണക്കിന് ജനങ്ങൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി. ഭൂകമ്പത്തിൽ തെക്കൻ തുർക്കിയിലും മധ്യ തുർക്കിയിലുമായി 59,000ത്തോളം പേർ കൊല്ലപ്പെട്ടു. സിറിയയിൽ 8,000ത്തിലധികം പേരും ദുരന്തത്തിൽ ഇല്ലാതായി.
ചരിത്രപ്രാധാന്യമുള്ള നഗരങ്ങളായ സാൻലിയൂർഫയും ആലപ്പോയും ഭൂകമ്പത്തിൽ തകർന്നടിഞ്ഞു.ഗസ്സയിൽ ഇസ്‌റാഈൽ നടത്തുന്ന അതിക്രമം ക്രൂരതയുടെ എല്ലാ അതിരുകളും കടന്നു. അത് 2024ലേക്കും തുടരുന്നു. ഇതുവരെ ഏതാണ്ട് 21,500 പേരാണ് മരിച്ചത്. 85 ശതമാനം ജനങ്ങളും ഭവനരഹിതരായി. ഗസ്സയുടെ 60 ശതമാനം പാർപ്പിട കേന്ദ്രവും തകർക്കപ്പെട്ടു. 52500 ഹൗസിങ് യൂനിറ്റുകളാണ് ഗസ്സയിൽ തകർക്കപ്പെട്ടത്. വടക്കൻ ഗസ്സയിലും ഗസ്സ സിറ്റിയിലും ഏതാണ്ട് പൂർണമായും വീടുകൾ തകർത്തു. ഖാൻ യൂനിസി
ലും ദേർ എൽ ബലാഹിലും പകുതിയോളം വീടുകൾ കോൺക്രീറ്റ് കൂനയായി മാറി.
മെയ് മൂന്നിന് തുടങ്ങിയ മണിപ്പൂർ കലാപം രാജ്യത്തിന്റെ നെഞ്ചിൽ നെരിപ്പോടായി എരിയുകയാണ്. മണിപ്പൂരിൽ കടുത്ത അരാജകത്വമാണുള്ളത്. സംസ്ഥാനം ആഭ്യന്തരയുദ്ധത്തിന് തുല്യമാംവിധം രണ്ടായി പകുക്കപ്പെട്ടിരിക്കുന്നു. ഇംഫാൽ താഴ്‌വര മെയ്തി വിഭാഗത്തിന്റെയും മലയോര മേഖലകൾ കുക്കികളുടെയും നിയന്ത്രണത്തിലാണ്.
ഇംഫാലിൽ കുക്കികളോ മലയോര മേഖലയിൽ മെയ്തികളോ ഇല്ല. ഇതുവരെ 150ലധികം പേർ കൊല്ലപ്പെടുകയും 3,000 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പ്രദേശത്ത് 40,000 കേന്ദ്രസേനയുണ്ട്. കൂടാതെ, മണിപ്പൂർ പൊലിസ് വേറെയുമുണ്ട്. എന്നാൽ സംഘർഷത്തിന് അയവില്ല. അവിടുത്തെ ജനങ്ങൾ മാത്രമല്ല, ഭരണനേതൃത്വം, രാഷ്ട്രീയ നേതൃത്വം, സിവിൽ----ഉദ്യോഗസ്ഥ സമൂഹം എല്ലാവരും വംശത്തിന്റെ അടിസ്ഥാനത്തിൽ രണ്ടായിരിക്കുന്നു. ഇത് പൊലിസിലും വ്യാപിച്ചിട്ടുണ്ട്. 2022 നവംബറിൽ സംരക്ഷിത വനത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന ചുരാചന്ദ്പൂർ, നോനി ജില്ലകളിലെ 38 വില്ലേജുകളുടെ അംഗീകാരം ഒഴിവാക്കിയാണ് മുഖ്യമന്ത്രി ബിരേൻ സിങ് കുക്കികൾക്കെതിരേ നീക്കം തുടങ്ങിയത്. ഇതോടെ വലിയ തോതിലുള്ള കുടിയൊഴിപ്പിക്കലിന് തുടക്കമായി. ഇതാണ് പിന്നീട് സംഘർഷമായി വളർന്നത്.
ഇതുവരെ 221 ചർച്ചുകളും 17 ക്ഷേത്രങ്ങളും തകർത്തിട്ടുണ്ട്. ഇതിൽ 150ലധികം കുക്കിചർച്ചുകളായിരുന്നു. ലോകത്ത് ഏറ്റവും കൂടുതൽ ജനങ്ങൾ വസിക്കുന്ന രാജ്യമായി ഇന്ത്യ മാറിയത് 2023ൽ ആണ്. ഇന്ത്യയുടെ ജനസംഖ്യ ചൈനയെ മറികടക്കുകയായിരുന്നു. യു.എൻ.എഫ്.പി.എയുടെ സ്റ്റേറ്റ് ഓഫ് വേൾഡ് പോപ്പുലേഷൻ റിപ്പോർട്ട് അനുസരിച്ച് ആ സമയം ഇന്ത്യയുടെ ജനസംഖ്യ 142.86 കോടിയും ചൈനയുടേത് 142.57 കോടിയുമാണെന്നായിരുന്നു. ഇന്ത്യ കാനഡ നയതന്ത്ര ബന്ധം വഷളായ വർഷം കൂടിയാണ് കടന്നുപോയത്. ഈ വർഷം ആദ്യം കാനഡയിൽ ഖാലിസ്ഥാൻ അനുകൂല നേതാവ് ഹർദീപ് സിങ് നിജ്ജാറിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഇന്ത്യൻ സർക്കാരിന് ബന്ധമുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പരാമർശമാണ് ഇന്ത്യ-_ കാനഡ നയതന്ത്ര ബന്ധത്തെ താറുമാറാക്കിയത്.
ട്രൂഡോയുടെ ആരോപണങ്ങളെ തുടർന്ന് നിരവധി കനേഡിയൻ നയതന്ത്രജ്ഞരെ ഇന്ത്യയിൽനിന്ന് പുറത്താക്കുന്നതിലേക്കും കാനഡയിലെ വിസ സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുന്നതിലേക്കും നയിച്ചു.
ജൂൺ 18ന് വടക്കൻ അറ്റ്‌ലാന്റിക് സമുദ്രത്തിൽ അഞ്ചുപേരെ വഹിച്ചുകൊണ്ടുള്ള ടൈറ്റൻ സബ്‌മെർസിബിൾ പൊട്ടിത്തെറിച്ചതാണ് 2023ലെ ലോകത്തെ ഞെട്ടിച്ച മറ്റൊരു സംഭവം. 111 വർഷം പഴക്കമുള്ള ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ സന്ദർശിക്കുവാനുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം.
പടിഞ്ഞാറൻ നേപ്പാളിൽ നവംബർ മൂന്നിന് 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് 150ലധികം ജനങ്ങൾ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. 2015നുശേഷം നേപ്പാളിലുണ്ടായ ഏറ്റവും വലിയ ഭൂകമ്പമാണിത്.ഇന്ത്യയുടെ ബഹിരാകാശ രംഗത്തെ വളർച്ചയെ ഊട്ടിയുറപ്പിക്കുന്നതായിരുന്നു ഒാഗസ്റ്റിലെ ചന്ദ്രയാൻ 3 പദ്ധതിയുടെ വിജയം.
ജൂലൈ 14ന് പദ്ധതി വിജയകരമായി വിക്ഷേപിച്ചു. 2023 ഒാഗസ്റ്റ് 23 വൈകുന്നേരം 6:4 ന് ചന്ദ്രയാൻ 3 വിജയകരമായി ചന്ദ്രനിൽ ഇറങ്ങി. മോദി സർക്കാരിന്റെ ജനാധിപത്യവിരുദ്ധ നടപടികൾക്കെതിരേ രാജ്യത്ത് പ്രതിപക്ഷ സഖ്യമായ ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലൂസിവ് അലൈൻസെന്ന ഇൻഡ്യാ സഖ്യം രൂപംകൊണ്ടതാണ് 2023ലെ മറ്റൊരു സുപ്രധാന സംഭവം. ജൂലൈ 18നാണ് സഖ്യം രൂപംകൊള്ളുന്നത്.
2024 ആരംഭിക്കുമ്പോൾ കൂടുതൽ മികച്ച ഇന്ത്യയെക്കുറിച്ചുള്ള സ്വപ്‌നങ്ങളിലാണ് രാജ്യം. ഈ വർഷം വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് രാജ്യത്തിന്റെ ജനാധിപത്യഭാവിയിലും പ്രതിപക്ഷപ്പാർട്ടികളുടെ ആത്മവിശ്വാസത്തോടെയുള്ള നിലനിൽപ്പിലും സുപ്രധാനമാണ്. വർഗീയ കലാപങ്ങളില്ലാത്ത, തൊഴിലില്ലായ്മയും പണപ്പെരുപ്പവും വിലക്കയറ്റവുമില്ലാത്ത, തുല്യനീതിയും അവസരങ്ങളും ഉറപ്പാക്കുന്ന ഇന്ത്യയാണ് ഓരോ സാധാരണക്കാരന്റെയും സ്വപ്നം. അതിലേക്ക് രാജ്യത്തെ നയിക്കാൻ കഴിയുന്ന നേതൃത്വമാണ് രാജ്യത്തിനുണ്ടാകേണ്ടത്. അതോടൊപ്പം യുദ്ധങ്ങളും രക്തച്ചൊരിച്ചിലുകളും അവസാനിച്ച ലോകമാണ് ഓരോരുത്തരുടെയും കൊതിയും മോഹവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

രാഹുലിനെതിരായ കേസന്വേഷണ സംഘത്തില്‍ സൈബര്‍ വിദഗ്ധരും
Kerala
• 17 days ago
ഭക്ഷ്യ സുരക്ഷാ നിയമങ്ങൾ ലംഘിച്ചു, പൊതുജനാരോഗ്യത്തിന് ഭീഷണി ഉയർത്തി; ബേക്കറി അടച്ചുപൂട്ടി ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം
qatar
• 17 days ago
ഷാഫി പറമ്പിൽ എംപിയെ തടഞ്ഞ കേസ്: 11 ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ, സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു
Kerala
• 17 days ago
'പൊലിസ് നിരത്തിലിറങ്ങി ഗതാഗതം നിയന്ത്രിക്കണം; തിരക്കുള്ളപ്പോള്‍ സിഗ്നല്‍ ഓഫ് ചെയ്യുക' കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ നിര്‍ദ്ദേശം മുന്നോട്ട് വെച്ച് ഹൈക്കോടതി
Kerala
• 17 days ago
സുഗമമായ അറൈവലിന് യാത്രക്കാർക്ക് മാർഗനിർദേശങ്ങളുമായി ഹമദ് അന്താരാഷ്ട്ര വിമാനത്താവളം
qatar
• 17 days ago
വാട്ടർ പ്യൂരിഫയർ സർവീസിനായി ഓൺലൈൻ ടോൾ ഫ്രീ നമ്പറിൽ വിളിച്ചു; പത്തനംതിട്ട സ്വദേശിക്ക് നഷ്ടപ്പെട്ടത് 95,000 രൂപ
crime
• 17 days ago
യുഎഇയിൽ ഇന്ന് എമിറാത്തി വനിതാ ദിനം; വനിതകൾക്ക് ആശംസകൾ നേർന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം
uae
• 17 days ago
ജമ്മു-കശ്മീരിൽ വീണ്ടും നുഴഞ്ഞുകയറ്റ ശ്രമം; രണ്ട് ഭീകരരെ സൈന്യം വധിച്ചു; വ്യാപക തെരച്ചിൽ
National
• 17 days ago
9 വയസുകാരനെ 26 നായ്ക്കൾക്കൊപ്പം വാടക വീട്ടിൽ ഉപേക്ഷിച്ച് അച്ഛൻ മുങ്ങി; രക്ഷകരായി പൊലിസ്
Kerala
• 17 days ago
നബിദിനം; യുഎഇയിലെ സർക്കാർ സ്ഥാപനങ്ങൾക്കും വകുപ്പുകൾക്കും സെപ്തംബർ 5 മുതൽ അവധി; പ്രവർത്തനം പുനരാരംഭിക്കുക സെപ്റ്റംബർ 8 ന്
uae
• 17 days ago
അവധിക്കാലം വരികയാണ്; യുഎഇക്കാർക്ക് വിസയില്ലാതെ സഞ്ചരിക്കാവുന്ന മികച്ച സ്ഥലങ്ങൾ, ഇതാ
uae
• 17 days ago
യു.എസ് ഫെഡറല്‍-ട്രംപ് പോരില്‍ സ്വര്‍ണവില കുതിക്കുന്നു; സംസ്ഥാനത്ത് ഇന്നും വര്‍ധന
Business
• 17 days ago
തിരുവനന്തപുരത്ത് നിയമ വിദ്യാർത്ഥിയെ വെട്ടിക്കൊല്ലാൻ ശ്രമം; 18-കാരൻ അറസ്റ്റിൽ, മുഖ്യപ്രതി ഒളിവിൽ
crime
• 17 days ago
ചുങ്കക്കൊള്ളയിൽ ഉലഞ്ഞ് തിരുപ്പൂർ: 12,000 കോടി നഷ്ടം, മൂന്നു ലക്ഷത്തിലധികം തൊഴിലാളികൾ വഴിയാധാരം
National
• 17 days ago
'വംശഹത്യാ കൂട്ടക്കൊല അവസാനിപ്പിക്കൂ...സമ്പൂര്‍ണ വെടിനിര്‍ത്തലിനായി ഞാന്‍ യാചിക്കുന്നു' ഗസ്സക്കായി വീണ്ടും മാര്‍പാപ്പ; ആഹ്വാനം കരഘോഷത്തോടെ സ്വീകരിച്ച് വത്തിക്കാന്‍
International
• 17 days ago
രാഹുലിനെതിരായ ആരോപണം; കേസ് അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കാന്‍ ക്രൈം ബ്രാഞ്ച്
Kerala
• 17 days ago
നവാഗതർക്ക് സ്വാഗതം: കോപ്പിയടിച്ചതിന് ഡിബാർ ചെയ്ത എസ്.എഫ്.ഐ നേതാവിന് കോളേജിൽ വീണ്ടും പ്രവേശനം
Kerala
• 17 days ago
സഊദിയില്‍ ഉപയോഗിക്കാത്ത ഭൂമിക്ക് നികുതി: വാടക വര്‍ധനവ് തടയും, പ്രവാസികള്‍ക്ക് നേട്ടമാകും
Saudi-arabia
• 17 days ago
പ്രവാസികൾക്ക് വീണ്ടും പണി; സ്വകാര്യ മേഖലയിലെ കുവൈത്ത് വൽക്കരണം വർധിപ്പിക്കാൻ പുതിയ നടപടികളുമായി കുവൈത്ത്
Kuwait
• 17 days ago
വിരമിച്ച പങ്കാളിത്ത പെൻഷൻകാർക്ക് മെഡിസെപ്പ് വേണോ..? ഒരുവർഷത്തെ പ്രീമിയം ഒന്നിച്ചടക്കണമെന്ന് സർക്കാർ
Kerala
• 17 days ago
രാജസ്ഥാൻ സ്വദേശിയിൽ നിന്ന് 30 ലക്ഷം തട്ടിയ മലയാളി യുവാവ് അറസ്റ്റിൽ
crime
• 17 days ago