HOME
DETAILS
MAL
ഇന്ധന വിലവര്‍ധന: സി.പി.എം രാജ്യവ്യാപക പ്രതിഷേധത്തിലേക്കെന്ന് സീതാറാം യെച്ചൂരി
backup
October 25 2021 | 14:10 PM
ന്യൂഡല്‍ഹി: തുടര്‍ച്ചയായുള്ള ഇന്ധന വിലവര്‍ധനവിനെതിരേ രാജ്യവ്യാപകമായി പ്രതിഷേധം നടത്തുമെന്ന് സീതാറാം യെച്ചൂരി. നഗരങ്ങളിലും വില്ലേജ് - താലൂക്ക് തലങ്ങളിലും സമരം സംഘടിപ്പിക്കും. വില വര്‍ധന ജനങ്ങളെ കൊള്ളയടിക്കുന്നത് പോലെയാണ്. വില വര്‍ധന ക്ഷേമ പദ്ധതികള്‍ക്കും വാക്സിനേഷനുമാണെന്നത് അസംബന്ധമാണെന്ന് സീതാറാം യെച്ചൂരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നൂറ് കോടി വാക്സിനേഷന് വലിയ കാര്യം തന്നെയാണ്. പക്ഷെ എത്രയോ മുന്‍പ് തന്നെ ഈ നൂറ് കോടി എത്താമായിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വലിയ വീഴ്ച ഉണ്ടായെന്നും യെച്ചൂരി കുറ്റപ്പെടുത്തി.
അതേസമയം അനുപമ വിഷയം തനിക്ക് അറിയില്ലെന്നും സീതാറാം യെച്ചൂരി കൂട്ടിച്ചേര്‍ത്തു. തന്റെ ശ്രദ്ധയില്‍ വിഷയം വന്നിട്ടില്ല. കേരത്തിലെ വിഷയത്തില്‍ സംസ്ഥാന ഘടകം ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."