തര്‍ക്കിക്കാതെ പരിഹരിക്കൂ
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ ജലനിരപ്പ് സംബന്ധിച്ച വിഷയത്തില്‍ കോടതിയിലെത്തി തര്‍ക്കിക്കുന്നതിനു പകരം പരസ്പരം സംസാരിച്ച് പരിഹാരം കാണാന്‍ കേരളത്തോടും തമിഴ്നാടിനോടും സുപ്രിംകോടതി. ജനങ്ങളുടെ ജീവനെ ബാധിക്കുന്ന വിഷയത്തെ രാഷ്ട്രീയമായി മാത്രം കാണരുതെന്നും സുപ്രിംകോടതി അഭിപ്രായപ്പെട്ടു.
ഇവിടെ ചര്‍ച്ച ചെയ്യുന്നതിനു പകരം അവിടെ ക്രിയാത്മകമായി എന്തെങ്കിലും ചെയ്യുക. എല്ലാവരും ഗൗരവത്തോടെയും ആത്മാര്‍ഥമായും പ്രവര്‍ത്തിക്കണം. ഇതു ജനങ്ങളുടെ ജീവന്റെ പ്രശ്നമാണ്.
നിങ്ങള്‍ പരസ്പരം ചര്‍ച്ച ചെയ്യാന്‍ തയാറാകാത്തതു കൊണ്ടാണ് തങ്ങള്‍ക്ക് ഇതില്‍ ഇടപെടേണ്ടി വരുന്നതെന്ന് ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ പറഞ്ഞു. ലക്ഷക്കണക്കിനു പേരുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന വിഷയം ഗൗരവമുള്ളതാണെന്നും കോടതി അഭിപ്രായപ്പെട്ടു.
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വര്‍ഷത്തില്‍ രണ്ടു തവണ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താമെന്ന് കഴിഞ്ഞയാഴ്ച കേന്ദ്ര ജലകമ്മിഷന് സുപ്രിംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിന് മറുപടി നല്കാന് കേരളം നാലാഴ്ചത്തെ സാവകാശം തേടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."