HOME
DETAILS

പിടിച്ചെടുത്തത് മില്യണ്‍കണക്കിന് പണവും ബിറ്റ്‌കോയിനും, കൂടെ മയക്കുമരുന്നും തോക്കുകളും- ഡാര്‍ക്ക് വെബ് സ്റ്റിങ്ങിലൂടെ ആഗോളതലത്തില്‍ 150 പേരെ പിടികൂടി

  
backup
October 26 2021 | 15:10 PM

police-arrest-150-people-globally-in-dark-web-sting-europol

 

ഓണ്‍ലൈനിലൂടെ അനധികൃത വില്‍പനയിലും വാങ്ങലിലും ഏര്‍പ്പെട്ട 150 പേരെ പിടികൂടി. ആഗോളതലത്തില്‍ നടത്തിയ 'ഡാര്‍ക്ക്ഹണ്ടോര്‍' ഓപ്പറേഷനിലൂടെയാണ് നിരവധി പേരെ വലയിലാക്കിയതെന്ന് യൂറോപോള്‍ വ്യക്തമാക്കി.

ഇവരില്‍ നിന്നായി മില്യണ്‍ കണക്കിന് പണവും ബിറ്റ്‌കോയിനുകളും പിടിച്ചെടുത്തിട്ടുണ്ട്. കൂടെ മയക്കുമരുന്നും തോക്കുകളും. യൂറോപ്യന്‍ യൂനിയന്‍ പൊലിസ് ഏജന്‍സിയായ യൂറോപോളാണ് ഓപ്പറേഷന് നേതൃത്വം നല്‍കിയത്.

ലോകത്തെ ഏറ്റവും വലിയ ഡാര്‍ക്ക് വെബ് മാര്‍ക്കറ്റ്‌പ്ലേസിനെ ജര്‍മന്‍ പൊലിസ് തുരത്തിയിരുന്നു. ഓസ്‌ട്രേലിയന്‍ പൗരനായിരുന്നു ഇതിനു പിന്നില്‍. മയക്കുമരുന്ന് വില്‍പനയ്ക്ക് പുറമെ, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളുടെ തട്ടിപ്പും മാല്‍വെയര്‍ ആക്രമണവും ഇവര്‍ നടത്തിയിരുന്നു.

ഒസ്‌ട്രേലിയ, ബള്‍ഗേറിയ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, നെതര്‍ലാന്റ്‌സ്, സ്വിറ്റ്‌സര്‍ലാന്റ്‌സ്, യു.കെ, യു.എസ് എന്നീ രാജ്യങ്ങളിലായി അതാത് അന്വേഷണ ഏജന്‍സികളുമായി സഹകരിച്ചാണ് 'ഡാര്‍ക്ക്ഹണ്ടോര്‍' ഓപ്പറേഷന്‍ നടത്തിയത്.

65 പേരും യു.എസില്‍ നിന്നാണ് അറസ്റ്റിലായത്. 47 പേര്‍ ജര്‍മനിയില്‍ നിന്നും 24 പേര്‍, യു.കെയില്‍ നിന്നും ഇറ്റലിയില്‍ നിന്നും നെതര്‍ലാന്റ്‌സില്‍ നിന്നും നാലു വീതം പേരും പിടിയിലായി.

ഇവരുടെ കൈകളില്‍ നിന്ന് പണമായി മാത്രം 26.7 മില്യണ്‍ യൂറോ (31 മില്യണ്‍ ഡോളര്‍) കണ്ടുകെട്ടി. 45 ഗണ്ണുകളും 234 കിലോഗ്രാം മയക്കുമരുന്നും പിടിച്ചെടുത്തിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈല്‍ വ്യോമതാവളവും ആയുധ ഫാക്ടറിയും ആക്രമിച്ച് ഹിസ്ബുല്ല; റോക്കറ്റ് പതിച്ച് നിരവധി പേര്‍ക്കുപരുക്ക്

latest
  •  a month ago
No Image

എയര്‍ ഇന്ത്യ വിമാനത്തിൽ നിന്ന് ബുള്ളറ്റുകൾ കണ്ടെത്തി; അന്വേഷണം ആരംഭിച്ചു

National
  •  a month ago
No Image

കറന്റ് അഫയേഴ്സ്-02-11-2024

PSC/UPSC
  •  a month ago
No Image

സംസ്ഥാനത്ത് ഇനി ഡിജിറ്റൽ ഡ്രൈവിങ് ലൈന്‍സന്‍സ്; പുതിയ അപേക്ഷകര്‍ക്ക് പ്രിന്‍റ് ചെയ്ത് ലൈന്‍സന്‍സ് നൽകില്ല

Kerala
  •  a month ago
No Image

മുഖ്യമന്ത്രിയുടെ പൊലിസ് മെഡലില്‍ അക്ഷരത്തെറ്റുകള്‍; മെഡലുകള്‍ തിരിച്ചുവാങ്ങാന്‍ നിര്‍ദേശം

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു

Kerala
  •  a month ago
No Image

കര്‍ണാടകയിലെ വഖ്ഫ് കൈയേറ്റം: നല്‍കിയ നോട്ടീസ് പിന്‍വലിക്കാന്‍ തീരുമാനം

National
  •  a month ago
No Image

യാത്രക്കാരെ ഭയപ്പാടിലാക്കി കടവന്ത്ര മെട്രോ സ്റ്റേഷനിലെ അപായ മുന്നറിയിപ്പ്

Kerala
  •  a month ago
No Image

പിഎസ്‍സി ചെയർമാനാക്കാൻ മുഖ്യമന്ത്രിക്ക് വ്യാജ കത്ത്; ആർഎസ്എസിന്‍റെ മുതിർന്ന നേതാവ് ചമഞ്ഞയാൾ പിടിയിൽ

National
  •  a month ago
No Image

പാലക്കാട് കോൺഗ്രസിലെ കൊഴി‌ഞ്ഞുപോക്ക് മാധ്യമ സൃ‌ഷ്‌ടി; കെ സി വേണുഗോപാൽ

Kerala
  •  a month ago