HOME
DETAILS

ബലാത്സംഗ ശ്രമം നടത്തിയ 15കാരനെ ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റി

  
backup
October 27 2021 | 06:10 AM

kerala-kondotty-rape-attempt-case-2021

മലപ്പുറം: കൊണ്ടോട്ടിയില്‍ നടന്നു പോവുകയായിരുന്ന പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച 15 കാരനെ കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റി. കോഴിക്കോട് വെള്ളിമാടുകുന്നിലെ ചില്‍ഡ്രന്‍സ് ഹോമിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ നിര്‍ദേശപ്രകാരമാണ് ഹോമിലേക്ക് മാറ്റിയത്. ബോര്‍ഡിന്റെ നിര്‍ദേശപ്രകാരം പ്രതിയുടെ വൈദ്യപരിശോധന പൂര്‍ത്തിയാക്കും.

പ്രതിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കുമെന്ന് ജില്ല പൊലിസ് മേധാവി എസ്. സുജിത് ദാസ് പറഞ്ഞു. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് രൂപവത്കരിക്കുന്ന മെഡിക്കല്‍ ബോര്‍ഡ് പ്രതിയുടെ മാനസികാവസ്ഥ പരിശോധിക്കും. മാനസിക വളര്‍ച്ചയുള്ള കുട്ടിയാണെന്ന് കണ്ടെത്തിയാല്‍ സാധാരണ കേസായി ഇത് പരിഗണിക്കുമെന്നും ജില്ല പൊലിസ് മേധാവി പറഞ്ഞു.

ജില്ല ജൂഡോ ചാമ്പ്യനായ പത്താം ക്ലാസുകാരാനാണ് അറസ്റ്റിലായത്. അക്രമത്തിനിരായ വിദ്യാര്‍ഥിനിയുടെയും സമീപവാസികളുടെയും മൊഴികളും സി.സി.ടി.വി ദൃശങ്ങളുമാണ് പ്രതിയെ മണിക്കൂറുകള്‍ക്കകം അറസ്റ്റ് ചെയ്യാന്‍ പൊലീസിനെ സഹായിച്ചത്. അതേസമയം, പിടിയിലായ വിദ്യാര്‍ഥിക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നു പൊലിസ് പറഞ്ഞു.

തിങ്കളാഴ്ച്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ സംഭവം. കോളേജിലേക്ക് പോവുകയായിരുന്നു 21 കാരിയെ ആളൊഴിഞ്ഞ സ്ഥലത്തു വച്ച് പ്രതി കീഴ്‌പ്പെടുത്തി വാഴ തോട്ടത്തിലേക്കു പിടിച്ചു വലിച്ച് കൊണ്ടുപോവുകയായിരുന്നു. കുതറി മാറി രക്ഷപെട്ട പെണ്‍കുട്ടി തൊട്ടടുത്ത വീട്ടിലേക്ക് ഓടി കയറിയാണ് രക്ഷപ്പെട്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാളിൽ മെഡിക്കൽ വിദ്യാർഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവം: പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ദേശീയ വനിതാ കമ്മീഷൻ

National
  •  4 days ago
No Image

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം; കൊല്ലം സ്വദേശിനി മരിച്ചു

Kerala
  •  4 days ago
No Image

മെഡിക്കൽ കോളേജിലെ കുടിവെള്ള ടാങ്കിൽ കണ്ടെത്തിയ മൃതദേഹം 61-കാരന്റേത്: ആശുപത്രിയുടെ ഭാ​ഗത്ത് നിന്നുണ്ടായത് ​ഗുരുതര വീഴ്ച; കൊലപാതകമെന്ന സംശയത്തിൽ പൊലിസ്

National
  •  4 days ago
No Image

കോഴിക്കോട് ഇടിമിന്നലേറ്റ് വീടിന് തീപിടിച്ചു

Kerala
  •  4 days ago
No Image

ഉത്തർപ്രദേശിൽ ഇമാമിന്റെ ഭാര്യയെയും പെൺമക്കളെയും പള്ളി വളപ്പിൽ വെട്ടിക്കൊലപ്പെടുത്തി നിലയിൽ കണ്ടെത്തി

National
  •  4 days ago
No Image

ഒമാനിൽ കനത്ത മഴ: വെള്ളപ്പൊക്ക സാധ്യത, ജാഗ്രതാ നിർദേശവുമായി പൊലിസ്

oman
  •  4 days ago
No Image

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച അട്ടിമറി; സൗത്ത് ആഫ്രിക്കക്കെതിരെ നമീബിയക്ക് ചരിത്ര വിജയം

Cricket
  •  4 days ago
No Image

ഷാര്‍ജയിലെ താമസക്കാരെല്ലാം സെന്‍സസില്‍ പങ്കെടുക്കണം; രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാന്‍ സാധ്യത

uae
  •  4 days ago
No Image

ഫീസടക്കാത്തതിന്റെ പേരിൽ പത്താം ക്ലാസുകാരനെ നിലത്തിരുത്തി പരീക്ഷ എഴുതിച്ചു; അധ്യാപകർക്കെതിരെ കേസ്

National
  •  4 days ago
No Image

വാള് വീശി ജെയ്‌സ്വാൾ; ആദ്യ ദിവസം 150 കടത്തി പറന്നത് വമ്പൻ ലിസ്റ്റിലേക്ക്

Cricket
  •  4 days ago