കറുകുറ്റി ട്രെയിന്‍ അപകടം: വഴിമുട്ടി ആയിരങ്ങള്‍
കൊച്ചി: അങ്കമാലി കറുകുറ്റിയില്‍ ട്രെയിന്‍ പാളം തെറ്റിയതിനെത്തുടന്ന് നടത്തിയ സമയ പുനക്രമീകരണത്തില്‍ ആയിരങ്ങള്‍ വലഞ്ഞു. രാവിലെ 11 മണിക്കുള്ള മംഗള എക്‌സ്പ്രസിന് ഡല്‍ഹിക്കു പോകാനായി എത്തിയവര്‍ 12 മണിക്കൂറോളം സ്‌റ്റേഷനില്‍ കാത്തിരിക്കേണ്ട അവസ്ഥയിലായി.
തിരുപ്പതിയില്‍ നിന്നും എത്തിയ ഉദയ് കുമാര്‍ വി.എസ്.എസ്.സി പരീക്ഷ എഴുതാന്‍ കഴിയാത്ത സങ്കടത്തിലാണ്. ഉദയ് എത്തിയ മുംബൈ മെയില്‍ രാവിലെ 5.15ന് ഒറ്റപ്പാലത്ത് യാത്ര അവസാനിപ്പിച്ചു.
തിരുവനന്തപുരത്ത് 2.30ന് എത്തേണ്ട ഉദയ് ബസ് മുഖേന എറണാകുളത്തെത്തിയപ്പോള്‍ സമയം ഒരു മണിയായി. തുടര്‍ന്ന് പരീക്ഷ എഴുതാന്‍ കഴിയാതെ തിരിച്ചു പോകേണ്ടിവന്നു. അപ്രതീക്ഷിതമായുണ്ടായ സമയ ക്രമീകരണം പലരേയും അതിഭീകരമായി ബാധിച്ചു.
ഉദയ് കുമാറിനേപ്പോലെ പരീക്ഷകള്‍ എഴുതാന്‍ കഴിയാതെ പോയവര്‍ ധാരാളമുണ്ട്. ട്രെയിന്‍ റദ്ദാക്കിയത് മൂലം പാതി വഴിയില്‍ കുരുങ്ങിയവരും നിരവധിയാണ്. വടക്കു നിന്നും വന്ന ട്രെയിനുകള്‍ തൃശൂരിന് മുമ്പുള്ള സ്ഥലങ്ങളില്‍ യാത്ര അവസാനിപ്പിച്ചു.
ട്രെയിന്‍ വഴി തിരിച്ചു വിട്ടതു വഴി പലരും പാതി വഴിയില്‍ യാത്ര അവസാനിപ്പിച്ച് റെയില്‍വെ ക്രമീകരിച്ച കെ.എസ്.ആര്‍.ടി.സി, പ്രൈവറ്റ് ബസുകളിലാണ് എറണാകുളത്ത് എത്തിയത്.
എറണാകുളത്തു നിന്നും തിരുവനന്തപുരത്തേക്ക് ക്രമീകരിച്ച സ്‌പെഷ്യല്‍ ട്രെയിനുകളായിരുന്നു ഇവര്‍ക്ക് ആശ്രയം. നാഗര്‍കോവിലില്‍ നിന്നും പുറപ്പെട്ട മംഗാലാപുരം പരശുറാം എക്‌സ്പ്രസ് നോര്‍ത്തില്‍ യാത്ര അവസാനിപ്പിച്ചു.
അവിടെ നിന്നും തിരുവനന്തപുരത്തേക്കും പുറപ്പെട്ട ട്രെയിനില്‍ സൗത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നോര്‍ത്തില്‍ എത്തേണ്ടി വന്നു. എന്നാല്‍ സൗത്ത് സ്‌റ്റേഷനില്‍ നിന്നും നോര്‍ത്തിലേക്ക് ബസ് സര്‍വീസ് ഏര്‍പ്പെടുത്താതിരുന്നത് യാത്രക്കാരെ വലച്ചു. കെഎസ്ആര്‍ട്‌സിയുമായി സഹകരിച്ച് ദീര്‍ഘദൂര ബസ് സര്‍വീസുകള്‍ റെയില്‍വെ ആരംഭിച്ചത് യാത്രക്കാര്‍ക്ക് വലിയ ആശ്വാസയമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."