അൽഖോബാർ എസ് ഐ സി തസ്‌ഫിയ - ആത്മ സംസ്കരണം പരിപാടി
അൽഖോബാർ: സമസ്ത ഇസ്‌ലാമിക് സെൻറർ അൽകോബാർ സെൻട്രൽ കമ്മിറ്റിയുടെ സ്നേഹ വസന്തം റബീഹ് 2021 കാംപയിനോടനുബന്ധിച്ച് "തിരു നബി (സ) സത്യം, സ്നേഹം, സദ് വിചാരം" എന്ന പ്രമേയത്തിന് കീഴിൽ "തസ്‌ഫിയ ആത്മ സംസ്കരണം ഔലിയാക്കൾ ആത്മീയ ജ്യോതിസുകൾ" എന്ന വിഷയത്തിൽ അൽകോബാർ റാഖയിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചു. സ്നേഹ വസന്തം കാംപയിൻ വൈസ് ചെയര്‍മാൻ അബ്ദുൽ നാസർ അൽ അസ്അദി കമ്പിലിൻറെ പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടി പ്രോഗ്രാം കമ്മിറ്റി വൈസ് ചെയർമാൻ മുസ്തഫ പൂക്കാടൻ ഉദ്ഘാടനം ചെയ്തു.
അൽഖോബാർ സെൻട്രൽ കമ്മിറ്റി വൈസ് ചെയര്‍മാൻ മുജീബ് ഈരാറ്റുപേട്ട അധ്യക്ഷത വഹിച്ച യോഗം "ആത്മസംസ്കരണം - ഔലിയാക്കൾ ആത്മീയജ്യോതിസുകൾ" എന്ന വിഷയത്തിൽ റാഖ ഏരിയ കമ്മിറ്റി ദഅവ വിംഗ് ചെയര്‍മാൻ അബ്ദു റഊഫ് ഹുദവി വിഷയാവതരണം നടത്തി. മനുഷ്യ ജീവിത വിജയത്തിന്ന് പ്രധാന ഘടകം ആത്മീയ സംസ്കരണമാണെന്നും അതിന് സ്വന്തം ശരീരത്തെയും അല്ലാഹുവിനേയും മനസ്സിലാക്കേണ്ടതുണ്ടെന്നും അത് പ്രവാചക സ്നേഹത്തിലൂടെയും അനുധാവനത്തിലൂടെയുമാണ് ലഭ്യമാകുന്നതെന്നും സ്വാലിഹീങ്ങളുമായുള്ള സമ്പർക്കത്തിലൂടെ ആത്മ സംസ്കരണം ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സെൻട്രൽ കമ്മിറ്റി ഓർഗനൈസിംഗ് സെക്രട്ടറി സജീർ അസ്അദി മദ്ഹ് ഗാനം ആലപിക്കുകയും സൈനുദ്ധീൻ ഹുദവി (വൈസ് പ്രസിഡന്റ് എസ് ഐ സി റാഖ കമ്മിറ്റി) പരിപാടിക്ക് ആശംസയർപ്പിക്കുകയും ചെയ്തു. ജനറൽ കൺവീനർ ബഷീർ ബാഖവി സ്വാഗതവും റാഖ ഏരിയ വർക്കിംഗ് സെക്രട്ടറി അൻവർ ഷാഫി നന്ദിയും പറഞ്ഞു. ജലാൽ മൗലവി, ശിഹാബ് വി.പി, ഫസലു റഹ്മാൻ, അബ്ദുൽ കരീം, ഷൗക്കത്ത്, മുഹമ്മദ് ആക്കോട്, മുഹമ്മദ് പുതുക്കുടി, യൂസുഫ് അസ്‌ലമി, സിദ്ധീഖ് എടപ്പാൾ എന്നിവർ നേതൃത്വം നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."