അയ്യങ്കാളി ജയന്തി ആഘോഷിച്ചു
പേരൂര്‍ക്കട: വട്ടിയൂര്‍ക്കാവ് പ്രിയദര്‍ശിനി സാംസ്‌കാരിക സമിതി അയ്യങ്കാളി ജയന്തി
ആഘോഷിച്ചു. വട്ടിയൂര്‍ക്കാവ് ജങ്ഷനില്‍ ചേര്‍ന്ന യോഗം കെ. മുരളീധരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് കാവല്ലൂര്‍ മധു അധ്യക്ഷനായി.
വാഴോട്ടുകോണം ചന്ദ്രശേഖരന്‍, മേലത്തുമേലെ ജയചന്ദ്രന്‍, വി.മോഹനന്‍ തമ്പി, വട്ടിയൂര്‍ക്കാവ് ചന്ദ്രശേഖരന്‍, കൊടുങ്ങാനൂര്‍ ഹനീഫ, മൂന്നാംമൂട് മോഹന്‍കുമാര്‍, തൊഴുവന്‍കോട് സുരേന്ദ്രന്‍, പി.സോമശേഖരന്‍ നായര്‍, കുരുവിക്കാട് ശശി തുടങ്ങിയവര്‍ പങ്കെടുത്തു.
കോവളം: അയ്യങ്കാളി ജയന്തിയോടനുബന്ധിച്ച് ചിറയില്‍ ആഘോഷകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സാംസ്‌കാരിക സമ്മേളനവും കലാപരിപാടികളും സംഘടിപ്പിച്ചു. സമ്മേളനം അഡ്വ. എം.വിന്‍സെന്റ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെ.മുരളീധരന്‍ അധ്യക്ഷനായി. ടൂറിസം വകുപ്പ് മുന്‍ ഡി.ഡി.എസ്. സോമന്‍ മുഖ്യപ്രഭാഷണം നടത്തി. വെങ്ങാനൂര്‍ ഗ്രാമപ്പഞ്ചായത്ത് വൈസ്
പ്രസിഡന്റ് കെ.സതീഷ് കുമാര്‍ ,ബ്ലോക്ക് അംഗം ലീലാ ഭായി, ബിപിന്‍.ബി, മുട്ടയ്ക്കാട് ആര്‍.എസ്. ശ്രീകുമാര്‍, ചിത്രലേഖ, വത്സലകുമാരി, ലാലന്‍, ദിലീഷ്, ഷാന്‍ രാജ് തുടങ്ങിയവര്‍ സംസാരിച്ചു.
കോവളം: അയ്യങ്കാളിയുടെ 153 മത് ജന്മദിനം അയ്യങ്കാളിയുടെ ജന്മസ്ഥലമായ വെങ്ങാനൂരില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ആഘോഷിച്ചു. സാധുജന പരിപാലന സംഘത്തിന്റെ നേതൃത്വത്തില്‍ പാഞ്ചജന്യത്തില്‍ പുഷ്പാര്‍ച്ചന സംഘടിപ്പിച്ചു.
വിവിധ സംഘടനകളില്‍ നിന്നും നിരവധി പ്രവര്‍ത്തകര്‍ വെങ്ങാനൂരില്‍ എത്തി പുഷ്പാര്‍ച്ചന നടത്തി. എം.എല്‍.എ മാരായ എം രാജഗോപാല്‍, വിന്‍സെന്റ്, ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റ് മുരളീധരന്‍, ജില്ലാ പ്രസിഡന്റ് സുരേഷ്, വെങ്ങാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല, വൈസ് പ്രെസിഡന്റ് വെങ്ങാനൂര്‍ സതീഷ്, കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് പനയറക്കുന്ന് ജോയ് തുടങ്ങിയവരും പങ്കെടുത്തു.
നെയ്യാറ്റിന്‍കര: കേരള ചേരമര്‍ സംഘം നെയ്യാറ്റിന്‍കര താലൂക്ക് യൂനിയന്റെ നേതൃത്വത്തില്‍ അയ്യങ്കാളി ജയന്തിദിനാഘോഷം ഇന്നലെ വൈകിട്ട് നെയ്യാറ്റിന്‍കരയിലുളള രോഹിണി ഓഡിറ്റോറിയത്തില്‍ നടന്നു. ഇതോടനുബന്ധിച്ച് നടന്ന പൊതു സമ്മേളനം സംസ്ഥാന പ്രസിഡന്റ് എന്‍.കെ.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. യൂനിയന്‍ പ്രസിഡന്റ് പഴമല മോഹനന്‍ അധ്യക്ഷനായി. ആഘോഷത്തോടനുബന്ധിച്ച് ഘോഷയാത്രയും നാടന്‍പാട്ടും സംഘടിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."