HOME
DETAILS
MAL
ജോസ് കെ മാണി തന്നെ രാജ്യസഭാ സ്ഥാനാര്‍ഥി; തീരുമാനം കേരള കോണ്‍ഗ്രസ് എം നേതൃയോഗത്തില്‍
backup
November 09 2021 | 16:11 PM
തിരുവനന്തപുരം: രാജ്യസഭ സീറ്റിലേക്ക് കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥിയായി ജോസ് കെ മാണി മത്സരിക്കും. ഇന്ന് ചേര്‍ന്ന കേരള കോണ്‍ഗ്രസ് എം നേതൃയോഗത്തില്‍ തീരുമാനമായി.
യു.ഡി.എഫില്‍ നിന്ന് എല്‍.ഡി.എഫിലേക്ക് വരുമ്പോള്‍ ജോസ് കെ. മാണി രാജിവെച്ചതിനെ തുടര്‍ന്ന് ഒഴിവുവന്ന സീറ്റിലേക്കാണ് തീരുമാനം. നവംബര്‍ 29നാണ് തെരഞ്ഞെടുപ്പ്. മന്ത്രി റോഷി അഗസ്റ്റിന്റെ വസതിയില്‍ ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ചെയര്മാന് ജോസ് കെ.മാണി, തോമസ് ചാഴിക്കാടന് എം.പി, ഗവണ്മെന്റ് ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ്, എം.എല്‍.എമാരായ ജോബ് മൈക്കിള്‍, പ്രമോദ് നാരായണ്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എന്നിവര്‍ പങ്കെടുത്തതായി ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."