HOME
DETAILS

പച്ചയ്ക്ക് കൊല്ലുന്ന പച്ചക്കറിവില; രണ്ടാഴ്ച്ചക്കിടെ പച്ചക്കറിവില ഉയര്‍ന്നത് ഇരട്ടിയോളം

  
backup
November 12, 2021 | 11:08 AM

vegetable-prices-doubled-in-two-weeks-in-kerala-2021

തിരുവനന്തപുരം: കേരളത്തില്‍ പച്ചക്കറിക്ക് തീവില. രണ്ടാഴ്ച്ചയ്ക്കിടെ അവശ്യ പച്ചക്കറികളുടെ വില ഇരട്ടിയായാണ് ഉയര്‍ന്നത്. തക്കാളി, ഉള്ളി, കാരറ്റ് തുടങ്ങിയവയ്‌ക്കെല്ലാം രണ്ടാഴ്ച കൊണ്ട് വില ഇരട്ടിയോളമായി.

തമിഴ്‌നാട്ടിലുള്‍പ്പെടെ പല സംസ്ഥാനങ്ങളിലുമുണ്ടായ കനത്ത മഴയാണ് പച്ചക്കറിവില ഇത്രയും ഉയരാന്‍ കാരണമായത്. ബീന്‍സ്, വെണ്ടക്ക, പാവക്ക, മുരിങ്ങ, പയര്‍ തുടങ്ങി പല ഇനങ്ങള്‍ക്കും വില ഉയര്‍ന്നിട്ടുണ്ട്.

മാര്‍ക്കറ്റില്‍ ഒരു കിലോ തക്കാളിക്ക് ഇന്ന് 50 രൂപയാണ് വില. രണ്ടാഴ്ച മുന്‍പുണ്ടായിരുന്നതിന്റെ ഇരട്ടിയോളമെത്തിയിട്ടുണ്ട് മിക്ക പച്ചക്കറികളുടെയും നിരക്ക്. 5 രൂപയായിരുന്ന ഉരുളക്കിഴങ്ങിന് 40. മുപ്പത് രൂപയ്ക്ക് വിറ്റ സവാളയ്ക്കിപ്പോള്‍ 50 രൂപ. വെണ്ടയുടെ വില 70ഉം മുരിങ്ങയ്ക്ക് 100ഉം കഴിഞ്ഞ് കുതിക്കുന്നു. കാബേജ്, കാരറ്റ്, പച്ചമുളക് തുടങ്ങി എല്ലാത്തിനും വില കൂടി.

വിലക്കയറ്റം കുടുംബ ബജറ്റുകളുടെ താളം തെറ്റിക്കുകയാണ്. പച്ചക്കറി വില വര്‍ധന ഹോട്ടലുടമകളെയും പ്രതിസന്ധിയിലാക്കുന്നു. വില കൂടിയതോടെ വില്‍പന കുറഞ്ഞതായി പച്ചക്കറി വ്യാപാരികള്‍ പറയുന്നു. ജില്ലയിലെ പല ടൗണുകളിലും പച്ചക്കറികള്‍ക്കു 5 മുതല്‍ 20 രൂപ വരെ വിലയില്‍ വ്യത്യാസമുണ്ട്.

ഇന്ധനവിലക്കയറ്റമാണ് വില കൂടാന്‍ ഒരു കാരണം. തമിഴ്‌നാട്ടില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും വന്‍തോതില്‍ കൃഷി നശിച്ചതാണ് കഴിഞ്ഞ ദിവസങ്ങളില്‍ വില കുത്തനെ ഉയരാന്‍ കാരണമായതെന്ന് കച്ചവടക്കാര്‍ പറയുന്നത്. മണ്ഡലകാലമാകുന്നതോടെ വില ഇനിയും ഉയരാന്‍ ആണ് സാധ്യത.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോറോ ഹെല്‍ത്ത് കൂട്ടപ്പിരിച്ചുവിടല്‍: ‘കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ഉണ്ടാകും’; ബിന്ദു കൃഷ്ണ

National
  •  2 days ago
No Image

പകയ്ക്ക് മൂന്ന് ജീവനുകള്‍; ചെന്താമരയുടെ ക്രൂരതയ്ക്ക് ഒടുവില്‍ കുറ്റക്കാരനെന്ന് കോടതി

Kerala
  •  2 days ago
No Image

'പൗരത്വം നിര്‍ണയിക്കുന്നത് നീതിപൂര്‍വമായിരിക്കണം'; അസമില്‍ 27 പേരെ വിദേശികളാക്കിയ ഉത്തരവ് സുപ്രിംകോടതി റദ്ദാക്കി

National
  •  2 days ago
No Image

തമിഴ്‌നാട്ടിലെ ഗോവധ നിരോധന ഉത്തരവിന് സ്‌റ്റേ; വിജയ് സര്‍ക്കാരിന് അനുകൂല വിധിയുമായി സുപ്രിംകോടതി

National
  •  2 days ago
No Image

കൊവിഡ് കാലത്തെ പ്രതിരോധ പ്രവര്‍ത്തനത്തില്‍ സാമ്പത്തിക ക്രമക്കേട്: ഡോ. മുഹമ്മദ് അഷീലിനെതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശ

Kerala
  •  2 days ago
No Image

കൊല്ലം മണ്‍റോത്തുരുത്തില്‍ മനുഷ്യന്റെ തലയോട്ടി; അന്വേഷണം ആരംഭിച്ച് പൊലീസ്

Kerala
  •  2 days ago
No Image

ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടം: ഗുരുതര സുരക്ഷാവീഴ്ചകള്‍ തുറന്നുകാട്ടി അന്വേഷണ കമ്മീഷന്‍

Kerala
  •  2 days ago
No Image

നിതിന്‍രാജിന്റെ മരണം: ഡോ റാമിന് തിരിച്ചടി, മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി സുപ്രിംകോടതി

Kerala
  •  2 days ago
No Image

'ഞാന്‍ ഗാന്ധിജിയല്ല, മറ്റുള്ളവരേയും കൊല്ലും.. എന്നെ തൂക്കിക്കൊന്നോളൂ..'; കോടതിയില്‍ വെല്ലുവിളിയുമായി ചെന്താമര

Kerala
  •  2 days ago
No Image

അയോധ്യയില്‍ പുതിയ വിവാദം; ക്ഷേത്രനിര്‍മാണം, ഭൂമിയിടപാട്, വികസന പദ്ധതികള്‍ക്കെതിരേ അഴിമതി ആരോപണം

latest
  •  2 days ago