ഉറച്ച തീരുമാനങ്ങളില്ലാതെ കാലാവസ്ഥ ഉച്ചകോടി സമാപിച്ചു, വാഗ്ദാനങ്ങൾ പൊള്ളയായി മാറുമെന്ന് യു.എൻ സെക്രട്ടറി ജനറൽ
ഗ്ലാസ്ഗോ (സ്കോട്ട് ലൻഡ്)
കാലാവസ്ഥാ വ്യതിയാനം നേരിടാൻ ഉറച്ച തീരുമാനങ്ങളില്ലാതെ 16ാമത് യു.എൻ കാലാവസ്ഥാ ഉച്ചകോടിക്കു സമാപനം. കാലാവസ്ഥാ വ്യതിയാനം മൂലം പ്രകൃതി ദുരന്തങ്ങൾ നേരിട്ട ദരിദ്ര രാജ്യങ്ങൾക്ക് സമ്പന്ന രാജ്യങ്ങൾ എത്ര നഷ്ടപരിഹാരം നൽകണമെന്നതിൽ ഉച്ചകോടിയിൽ തീരുമാനമായില്ല. അന്തരീക്ഷ മലിനീകരണം തടയാൻ ഓരോ രാജ്യവും പ്രഖ്യാപിച്ച ലക്ഷ്യം കൈവരിക്കാൻ സ്വീകരിക്കേണ്ട മാർഗങ്ങൾ സംബന്ധിച്ചും തീരുമാനമുണ്ടായില്ല.
ഫോസിൽ ഇന്ധന വ്യവസായത്തിന് ഇപ്പോഴും ലക്ഷക്കണക്കിനു കോടി ഡോളർ സബ്സിഡിയായി നൽകുന്നതിനാൽ വാഗ്ദാനങ്ങൾ പൊള്ളയായി തുടരുമെന്ന് യു.എൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടറസ് വ്യക്തമാക്കി. രാജ്യങ്ങൾ ഇപ്പോഴും കൽക്കരി നിലയങ്ങൾ നിർമിച്ചുവരുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആഗോള താപനം നേരിടാൻ അടുത്ത വർഷം കൂടുതൽ ശക്തമായ വാഗ്ദാനങ്ങൾ നടത്താൻ ലോകരാജ്യങ്ങളോട് ആവശ്യപ്പെടുന്ന കരട് ഉടമ്പടി ഫോസിൽ ഇന്ധനങ്ങൾക്ക് സബ്സിഡി കുറയ്ക്കുന്ന കാര്യത്തിൽ നടപടിയെടുക്കാൻ ശക്തമായ ഭാഷയിൽ ആവശ്യപ്പെട്ടില്ല. ഫോസിൽ ഇന്ധനങ്ങൾ വൻതോതിൽ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളൊന്നും പുതുതായി എണ്ണ-പ്രകൃതിവാതക ഖനനം നിർത്തിവയ്ക്കുന്നതായി വാഗ്ദാനം ചെയ്തിട്ടില്ല. അടുത്ത വർഷത്തെ കാലാവസ്ഥാ ഉച്ചകോടി ഈജിപ്തിൽ നടത്താൻ തീരുമാനിച്ചിട്ടുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."