ജെ ടി എ കേരളോത്സവം 2021 വർണ്ണാഭമായി
ജിദ്ദ: പഴയകാല തിരുവിതാംകൂർ പ്രദേശങ്ങളിൽ നിന്നുള്ള ജിദ്ദ പ്രവാസികളുടെ കൂട്ടായ്മയായ ജിദ്ദ- തിരുവിതാംകൂർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വർണ്ണാഭമായ കലാകായിക സന്ധ്യയൊരുക്കി "കേരളോത്സവം -2021" സമുചിതമായി അരങ്ങേറി. ജനറൽ ബോഡി യോഗത്തോടെ ആരംഭിച്ച കേരളോത്‌സവം 2021 ജനപങ്കാളിത്തം കൊണ്ടും വൈവിധ്യ പൂർണ്ണമായ പരിപാടികൾ കൊണ്ടും . കാണികളുടെ മുക്തകണ്ഠം പ്രശംസ നേടി. ജെ ടി എ പ്രസിഡന്റ് അലി തേക്കുതോടിന്റെ അധ്യക്ഷതയിൽ നടന്ന സാംസ്‌കാരിക സമ്മേളനം ഡോ. ഇന്ദു ചന്ദ്രശേഖർ ഉദ്‌ഘാടനം ചെയ്തു. മുഖ്യ പ്രഭാഷണം നടത്തിയ നസീർ വാവക്കുഞ്ഞു 'കേരള സംസ്ഥാനം പിറവി മുതൽ വർത്തമാന കാലം വരെ' എന്ന വിഷയമവതരിപ്പിച്ചു. പത്തനംതിട്ട ജില്ലാ സംഗമം പ്രസിഡന്റ് ജയൻ നായർ, മൈത്രി പ്രസിഡന്റ് ബഷീർ പരുത്തികുന്നൻ, കൊല്ലം ജില്ല സംഗമം പ്രതിനിധി വിജാസ്, പത്തനംതിട്ട അനിൽകുമാർ, തമിഴ് സംഘം പ്രസിഡന്റ് എഞ്ചിനീയർ ഖാജാ മൊഹിയുദ്ധീൻ, വർഗീസ് ഢാനിയൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ജിദ്ദയിലെ പ്രമുഖ ഗായകരായ മിർസ ശരീഫ്, ഖദീജ ബീഗം, സോഫിയ സുനിൽ, ഡോ. മിർസാന, ഷറഫുദീൻ പത്തനംതിട്ട, റഹീം കാക്കൂർ, റഷീദ് ഓയൂർ, ചന്ദ്രു തിരുവനന്തപുരം എന്നിവരുടെ സംഗീത സന്ധ്യയും, ഫ്ലവേഴ്സ് കോമഡി ഉത്സവം ഫെയിം ഫസൽ ഓച്ചിറ, ശിഹാബ് താമരക്കുളം എന്നിവരുടെ മിമിക്രിയും അമാൻ, അയാൻ എന്നിവരുടെ കോമിക്കൽ സ്കിറ്റും അസ്മ സാബു വിന്റെ നൃത്തവും, ഒപ്പന, അറബിക് ഡാൻസ് എന്നിവ കാണികൾക്ക് അസ്വാദ്യകരമായ ദൃശ്യവിരുന്നൊരുക്കി.
കൊവിഡ് കാലത്ത് പ്രവാസികൾക്കിടയിൽ നടത്തിയ ആരോഗ്യ പ്രവർത്തനങ്ങൾ മുൻനിർത്തി ഡോ. ഇന്ദു ചന്ദ്ര ശേഖറിനെയും നഴ്സിംഗ് സേവനങ്ങൾക്ക് സിസ്റ്റർ അന്നമ്മ സാമുവേലിനെയും കലാപ്രവർത്തനങ്ങൾക്ക് സിനിമ നടനും ജെ ടി എ അംഗവുമായ സിയാദ് അബ്ദുള്ളയെയും, ഡാൻസ് കോറിയൊഗ്രാഫർ നദീറ മുജീബിനെയും ആദരിച്ചു.
ജിദ്ദയിലെ പ്രൊഫഷണൽ ഫുട്ബാൾ ടീമുകൾ പങ്കെടുത്ത വീറും വാശിയും നിറഞ്ഞ പെനാൽറ്റി ഷൂട്ടൗട്ട് മത്സരം കാണികളെ ഉല്ലാസ കൊടുമുടിയുടെ നെറുകയിലെത്തിച്ചു.
പെനാൽറ്റി ഷൂട്ടൗട്ട് മത്സരത്തിൽ അലി തേക്കുതോട്, ഹിഫ്‌സു റഹ്മാൻ, അബ്ദുൽ മജീദ് നഹ, അബൂബക്കർ, നസീർ വാവകുഞ്ഞ്, റഷീദ് ഓയൂർ, മാജാ സാഹിബ് എന്നിവർ കളിക്കാരെ പരിചയപെട്ടു. കണ്ണൂർ സൗഹൃദവേദിയെ പരാജയപെടുത്തി ഈശൽ കലാവേദി ചാമ്പ്യന്മാരായി. മികച്ച ടീമായി കണ്ണൂർ സൗഹൃദവേദിയേയും മികച്ച ഗോൾകീപ്പറായി കണ്ണൂർ സൗഹൃദ വേദിയുടെ താരം ഷറഫുദീനെയും മികച്ച ഷൂട്ടറായി ഈശൽ കലാവേദിയുടെ ആദിലിനെയും തിരഞ്ഞെടുത്തു. ബ്ലാക്ക് ആൻഡ് വൈറ്റ് സ്പോർട്സ് കോർണർ സ്പോൺസർ ചെയ്ത വിന്നേഴ്സ് ട്രോഫി ജെ ടി എ പ്രസിഡന്റ് അലി തേക്കുതോട് സമ്മാനിച്ചു. കേരളോത്സവം കൂപ്പൺ നറുക്കെടിപ്പിൽ ജീപാസും 30 ഡേയ്സും സ്പോൺസർ ചെയ്ത കൂപ്പൺ നറുക്കെടിപ്പിൽ ഒന്നാം സമ്മാനം സിസ്റ്റർ അന്നമ്മ സാമുവലിനും ജീപാസ് സഹ്‌റാനി ട്രാവെൽസ് സ്പോൺസർ ചെയ്ത രണ്ടാം സമ്മാനം ഹസ്സനും സുബാഷ് വർക്കല സ്പോൺസർ ചെയ്ത മൂന്നാം സമ്മാനം മുസ്തഫ എന്നിവർക്ക് ലഭിച്ചു.
എച് ആൻഡ് ഇ ചാനൽ സ്പോൺസർ ചെയ്ത റണ്ണേഴ്സപ്പ് ട്രോഫി എച് ആൻഡ് ഇ ചാനൽ ഡയറക്ടർ നൗഷാദ് ചാത്തല്ലൂർ സമ്മാനിക്കുകയും മികച്ച ഗോൾകീപ്പർക്കുള്ള ട്രോഫി ജെ ടി എ ജനറൽ സെക്രട്ടറി റഷീദ് ഓയൂരും മികച്ച ഷൂട്ടർക്കുള്ള ട്രോഫി പ്രസിദ്ധ ഗായകൻ മിർസാ ഷെരീഫും സമ്മാനിച്ചു. റഫറിയും മുൻ സന്തോഷ് ട്രോഫി താരവും ജെ എസ് സി കോച്ചുമായ സഹീർ പി .ആർ, ജെ എസ് സി കോച്ച് മജീദ്, ടെക്നികൽ ഹെഡ് മുനീർ എന്നിവർക്കുള്ള ട്രോഫികൾ ജെ ടി എ സെക്രട്ടറി ശിഹാബ് താമരക്കുളം , ഡെൻസൺ ചാക്കോ ,ജെ ടി എ ട്രഷർ മാജാ സാഹിബ് എന്നിവർ സമ്മാനിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ റാഫി ബീമാപള്ളി പ്രോഗ്രാം സന്ദേശം നൽകി. ജനറൽ സെക്രട്ടറി റഷീദ് ഓയൂർ സ്വാഗതവും ട്രഷറർ മാജ സാഹിബ് ഓച്ചിറ നന്ദിയും പറഞ്ഞു.
ഫത്തിമ സമൂല, ശിഹാബ് താമരക്കുളം ,റാഫി ബീമാപള്ളി എന്നിവർ അവതാരകരായിരുന്നു.പ്രോഗ്രാം കമ്മിറ്റി കൺവീനർ മസൂദ് ബാലരാമപുരം, ഡെൻസൺ ചാക്കോ, ഷറഫുദ്ധീൻ പത്തനംതിട്ട, സിയാദ് അബ്ദുള്ള, മാഹീൻ, സുഭാഷ്, നൗഷാദ് ചവറ, സാബുമോൻ പന്തളം, മുജീബ്, തുടങ്ങിവർ പരിപാടിക്ക് നേതൃത്വം നൽകി .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."