HOME
DETAILS

ആക്ടിവിസ്റ്റുകൾക്കെതിരേ സർക്കാർ പ്രഖ്യാപിച്ച യുദ്ധം

  
backup
November 22 2021 | 04:11 AM

5635623-2

ഡൽഹി നോട്സ്
കെ.എ സലിം

സിവിൽ സമൂഹം രാജ്യത്തെ ദ്രോഹിക്കാൻ ശേഷിയുള്ള പുതിയൊരു യുദ്ധമുഖമാണെന്ന രാജ്യസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ പ്രഖ്യാപനം ദേശീയമാധ്യമങ്ങൾ പോലും അത്രയൊന്നും ശ്രദ്ധിക്കാതെ പോയി. ഹൈദരാബാദ് നാഷണൽ പൊലിസ് അക്കാദമിയിൽ നടന്ന പാസിങ് ഔട്ട് പരേഡിനിടെയാണ് ഡോവൽ ഇക്കാര്യം പറഞ്ഞത്. ശത്രുക്കൾ രാഷ്ട്രീയവും സൈനികവുമായ ലക്ഷ്യങ്ങൾക്കായി സിവിൽ സമൂഹത്തെ ഉപയോഗിക്കുന്നുവെന്നായിരുന്നു അജിത് ഡോവലിന്റെ ആരോപണം. അതൊരു പുതിയ യുദ്ധമുഖമാണെന്നും പ്രഖ്യാപിച്ചതിലൂടെ ആക്ടിവിസ്റ്റുകൾക്കും സന്നദ്ധസംഘടനകൾക്കുമെതിരായ സർക്കാരിന്റെ തുറന്ന യുദ്ധപ്രഖ്യാപനമാണ് നടന്നത്. ആക്ടിവിസം രാജ്യത്തിനെതിരായ യുദ്ധമാകുന്നതെങ്ങനെയെന്ന് തിരിച്ചുചോദിക്കാൻ അരുണാറോയ് മാത്രമേയുണ്ടായിരുന്നുള്ളൂ. സന്നദ്ധ സംഘടനകളുടെ പ്രവർത്തനങ്ങൾ അത്രത്തോളം തകർക്കപ്പെട്ടൊരു രാജ്യത്തിരുന്നാണ് ഡോവൽ ഈ യുദ്ധപ്രഖ്യാപനം നടത്തിയത്.


സിവിൽ സമൂഹമെന്നാൽ രാജ്യത്തെ ന്യൂനപക്ഷങ്ങളുടെയും ആദിവാസികളുടെയും അവകാശങ്ങൾക്കായി പൊരുതുന്ന സമൂഹമാണ്. ഗുജറാത്ത് വംശഹത്യാക്കേസുകൾ മുതൽ സി.എ.എ വിരുദ്ധ സമരം വരെ മോദിയുടെ കാലത്ത് ഈ സിവിൽ സമൂഹത്തിന്റെ ഇടപെടൽ നിർണായകമായിരുന്നു. ഇതിനെയാണ് കേന്ദ്ര സർക്കാർ പരസ്യമായ യുദ്ധപ്രഖ്യാപനത്തിലൂടെ നേരിടാൻ പോകുന്നത്. രാജ്യത്തെ ആക്ടിവിസ്റ്റുകളുടെയും സന്നദ്ധ സംഘടനകളുടെയും ചിറകരിയാനുള്ള നീക്കം 2014ന്റെ തുടക്കം മുതൽ തന്നെ മോദി സർക്കാർ ഒളിഞ്ഞും തെളിഞ്ഞും സ്വീകരിച്ചുവരുന്നുണ്ട്. ഒരു കാലത്ത് രാജ്യത്ത് സജീവമായിരുന്ന സന്നദ്ധ സംഘടനകൾ ഇപ്പോൾ നിർജീവമാണ്. 2020 സെപ്റ്റംബറിൽത്തന്നെ ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യയിലെ അതിന്റെ പ്രവർത്തനം അവസാനിപ്പിച്ചു. ഗുജറാത്ത് വംശഹത്യാക്കേസുകൾ നടത്തിയ ടീസ്താ സെതൽവാദിന്റെ സിറ്റീസൺ ഫോർ ജസ്റ്റിസ് ആന്റ് പീസ് അടക്കമുള്ള സംഘടനകളും നിർജീവമായി.


ഗുജറാത്ത് വംശഹത്യയെത്തുടർന്ന് സിവിൽസർവിസ് ഉപേക്ഷിച്ച ഹർഷ് മന്ദറിനെപ്പോലുള്ളവർ ഇപ്പോൾ സർക്കാരിന്റെ നിരന്തര ദ്രോഹം നേരിടുകയാണ്. ഫണ്ട് സ്വീകരിക്കുന്നതിന് കടുത്ത വ്യവസ്ഥകൾ ഏർപ്പെടുത്തി വിദേശ സംഭാവനാ(നിയന്ത്രണ) നിയമത്തിൽ ഭേദഗതിയും കൊണ്ടുവന്നതോടെ രാജ്യത്ത് സന്നദ്ധസംഘടനകളുടെ പ്രവർത്തനം പൂർണമായും സാധ്യമല്ലാത്ത നിലയിലാണ്. പുതിയ നിയമഭേദഗതി, സന്നദ്ധ സംഘടനകൾ വിദേശ ഫണ്ടുകൾ സ്വീകരിച്ച് അനുബന്ധ സംഘടനകൾക്ക് കൈമാറുന്നത് നിരോധിച്ചിട്ടുണ്ട്. ഡൽഹിയിലെ എസ്.ബി.ഐ അക്കൗണ്ട് വഴി മാത്രമേ വിദേശ സംഭാവന സ്വീകരിക്കാൻ പാടുള്ള എന്ന വ്യവസ്ഥയുണ്ട്. ഭേദഗതി രാജ്യത്തെ സന്നദ്ധസംഘടനകളുടെ പ്രവർത്തനങ്ങൾ സ്തംഭിപ്പിക്കുന്നതാണെന്ന് ഇതിനെതിരായ കേസ് പരിഗണിക്കുന്നതിനിടെ സുപ്രിംകോടതിയും നിരീക്ഷിച്ചിരുന്നു.
സന്നദ്ധ സംഘടനകളുടെ പ്രവർത്തനം നിരുത്സാഹപ്പെടുത്താനുദ്ദേശിച്ചുള്ളതാണ് ഭേദഗതിയെന്നും ജസ്റ്റിസുമാരായ എ.എം ഖാൻവിൽക്കർ, ദിനേഷ് മഹേശ്വരി, സി.ടി രവികുമാർ എന്നിവരടങ്ങിയ െബഞ്ച് പറയുകയും ചെയ്തു. കേസ് സുപ്രിംകോടതി വിധി പറയാനായി മാറ്റിവച്ചിരിക്കുകയാണ്. ഒരു വശത്ത് ആക്ടിവിസത്തെ നിയമംമൂലം തകർക്കുമ്പോൾ തന്നെ മറുവശത്ത് രാജ്യത്തെ മുൻനിര ആക്ടിവിസ്റ്റുകളായ ഗൗതം നവ്‌ലഖ, വരവര റാവു, ആനന്ദ് തേൽതുംബ്‌ഡെ, സുധാഭരദ്വാജ് തുടങ്ങിയവർ യാതൊരു കുറ്റവും ചെയ്യാതിരുന്നിട്ടും ഭീമാ കൊറേഗാവ് കേസിൽ വർഷങ്ങളായി ജയിലിൽ കഴിയുകയാണ്. ഭീമാ കൊറേഗാവ് യുദ്ധത്തിന്റെ 200ാം വാർഷിക പരിപാടിയോടനുബന്ധിച്ച് 2018 ജനുവരി ഒന്നിന് മഹാരാഷ്ട്രയിലെ ഭീമാ കൊറേഗാവിൽ ദലിത് സംഘടനകളും ഹിന്ദുത്വവാദികളും തമ്മിൽ ഏറ്റുമുട്ടുകയും ഒരാൾ കൊല്ലപ്പെടുകയും ചെയ്തതിലാണ് കേസ്. സംഘർഷമുണ്ടാക്കിയത് ഹിന്ദുത്വവാദികളാണ്. എന്നാൽ, പൊലിസ് അറസ്റ്റ് ചെയ്തത് ദലിത് സംഘടനാ നേതാക്കളെയും.


മഹാരാഷ്ട്ര പൊലിസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ ഇപ്പോൾ അറസ്റ്റിലായ ഭൂരിഭാഗമാളുകളുടെയും പേരുണ്ടായിരുന്നില്ല. എട്ടുമാസത്തിനുശേഷമാണ്, അന്ന് പരിപാടിക്ക് പിന്തുണ പ്രഖ്യാപിച്ചവരെയെല്ലാം കലാപത്തിന് പ്രേരിപ്പിച്ചുവെന്ന കേസിൽ അറസ്റ്റ് ചെയ്തു തുടങ്ങുന്നത്. അതാകട്ടെ കേന്ദ്ര സർക്കാരിന്റെ മാത്രം താൽപര്യവുമായിരുന്നു. അറസ്റ്റിലായവരിൽ സുധീർ ധവാലെ എന്ന ദലിത് ആക്ടിവിസ്റ്റ് ഒഴികെ മറ്റാരും എൽഗാർ പരിഷത്തിൽ പങ്കെടുക്കുകയോ ഭീമ കൊറേഗാവിലുണ്ടാകുകയോ ചെയ്തിട്ടില്ല. ഐക്യദാർഢ്യസമിതി പോലുള്ള സംവിധാനമാണ് എൽഗാർ പരിഷത്ത്. അതിന്റെ ഭാഗമായ കേന്ദ്ര സർക്കാരിന് എതിരേനിൽക്കുന്ന മനുഷ്യാവകാശ പ്രവർത്തകരെ തിരഞ്ഞുപിടിച്ച് പ്രേരണാക്കുറ്റത്തിന് അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം, എൽഗാർ പരിഷത്ത് സംഘാടകരായ ഖോൽസെ പാട്ടീലോ പി.ബി സാവന്തോ കേസിൽ പ്രതികളായില്ല.
ഇതിനിടെ മഹാരാഷ്ട്രയിലെ ബി.ജെ.പി ഭരണം മാറി ശിവസേന-കോൺഗ്രസ് സഖ്യസർക്കാർ അധികാരത്തിൽ വന്നു. സാമൂഹികപ്രവർത്തകർക്കെതിരായ എല്ലാ കേസുകളും പിൻവലിക്കാൻ മഹാരാഷ്ട്ര സർക്കാർ നീക്കം നടത്തുന്നതിനിടെ സംസ്ഥാന സർക്കാരിന്റെ എതിർപ്പ് മറികടന്ന് എൻ.ഐ.എ കേസ് ഏറ്റെടുക്കുകയായിരുന്നു. രാജ്യത്തെ ഫാസിസ്റ്റ് വിരുദ്ധരായ മുൻനിര മനുഷ്യാവകാശ പ്രവർത്തകർ ജയിലിലാക്കിയ ശേഷമാണ് രണ്ടാംനിരയിലുയർന്നുവന്നവരെ സി.എ.എ വിരുദ്ധ സമരത്തിന് നേതൃത്വം നൽകിയതിനാൽ ഡൽഹി വംശീയ കലാപക്കേസിൽ കുടുക്കിയത്. പുറത്തുള്ളവരെ പൂർണമായും നിശബ്ദരാക്കപ്പെടുകയും ചെയ്തിരിക്കുന്നു. ഇതിനിടെയാണ് രാജ്യം സിവിൽ സമൂഹത്തിനെതിരേ യുദ്ധപ്രഖ്യാപനം കൂടി നടത്തിയിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  a day ago
No Image

പത്താം ക്ലാസ് തോറ്റവര്‍ക്ക് ഒന്നരലക്ഷത്തിലധികം ശമ്പളം, ITIക്കാര്‍ എന്‍ജിനീയര്‍, റീഡര്‍മാര്‍ സബ് എന്‍ജിനീയര്‍മാരും; ഇതൊക്കെയാണ് KSEBയില്‍ നടക്കുന്നത്

Kerala
  •  a day ago
No Image

വെക്കേഷനില്‍ യാത്ര പ്ലാന്‍ ചെയ്യുന്നുണ്ടോ? ധൈര്യമായി വീട് പൂട്ടി പോകാം; ദുബൈ പൊലിസിന്റെ കാവലുണ്ട്

uae
  •  a day ago
No Image

ഇ.വി.എമ്മിനെതിരെ ഇന്‍ഡ്യാ സഖ്യം സുപ്രിം കോടതിയിലേക്ക്

National
  •  a day ago
No Image

കുമാരനെല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ അറ്റക്കുറ്റപ്പണി; കോട്ടയം- എറണാകുളം റൂട്ടില്‍ ട്രെയിനുകള്‍ വൈകിയോടുന്നു

Kerala
  •  a day ago
No Image

48 മണിക്കൂറിനിടെ 480 ആക്രമണങ്ങള്‍; സിറിയയില്‍ സൈനിക കേന്ദ്രങ്ങളും തന്ത്രപ്രധാന മേഖലകളും ലക്ഷ്യമിട്ട് ഇസ്‌റാഈല്‍ 

International
  •  a day ago
No Image

ഇവരും മനുഷ്യരല്ലേ..... പ്രളയത്തിൽ വീടുനഷ്ടമായ നൂറോളം ആദിവാസി കുടുംബങ്ങൾക്ക് നരകജീവിതം

Kerala
  •  a day ago
No Image

45 പേരുടെ ജീവനെടുത്ത തേക്കടി ബോട്ട് ദുരന്തം; 15 വര്‍ഷത്തിന് ശേഷം വിചാരണ തുടങ്ങുന്നു

Kerala
  •  a day ago
No Image

ഇതാണ് മോട്ടിവേഷന്‍: 69 ാം വയസ്സില്‍ 89 കി.മി സൈക്ലിങ്, നീന്തല്‍, ഓട്ടവും.! പരിമിതികള്‍ മറികടന്ന് ബഹ്‌റൈനില്‍ ചാലഞ്ച് പൂര്‍ത്തിയാക്കി ഇന്ത്യക്കാരന്‍

Fitness
  •  a day ago
No Image

ഉരുൾദുരന്തം: ഒന്നും ലഭിക്കാതെ കെട്ടിട ഉടമകൾ നഷ്ടം കണക്ക് 40 കോടിയിലധികം

Kerala
  •  a day ago