'താൽപര്യമില്ലാത്തവർ വായിക്കേണ്ട' സൽമാൻ ഖുർഷിദിന്റെ പുസ്തകം നിരോധിക്കണമെന്ന ഹരജി ഡൽഹി ഹൈക്കോടതി തള്ളി
ന്യൂഡൽഹി
കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദിന്റെ പുതിയ പുസ്തകമായ ''സൺറൈസ് ഓവർ അയോധ്യ: നാഷൻഹുഡ് ഇൻ അവർ ടൈംസ്'' നിരോധിക്കണമെന്ന ഹരജി ഡൽഹി ഹൈക്കോടതി തള്ളി. ഈ പുസ്തകത്തിൽ എഴുത്തുകാരൻ പറഞ്ഞ കാര്യങ്ങളോട് നിങ്ങൾക്ക് താൽപര്യമില്ലെങ്കിൽ വായിക്കേണ്ട. മോശം പുസ്തകമാണ്, ആരും വായിക്കേണ്ടതില്ലെന്ന് നിങ്ങൾക്കും മറ്റൊരാളോട് പറയാം. അതല്ലാതെ നിരോധിക്കാൻ പറ്റില്ലെന്നും ജസ്റ്റിസ് യശ്വന്ത് വർമയുടെ ബെഞ്ച് വ്യക്തമാക്കി.
ഹിന്ദുത്വവാദവും ഐ.എസും ബോക്കോ ഹറാമും ഒരുപോലെയാണെന്ന പുസ്തകത്തിലെ പരാമർശത്തെത്തുടർന്നാണ് പുസ്തകം നിരോധിക്കണമെന്ന ആവശ്യവുമായി സംഘപരിവാർ സംഘടനക്ക് വേണ്ടി വിനീത് ജിൻഡൽ എന്ന വ്യക്തി ഹൈക്കോടതിയെ സമീപിച്ചത്. പുസ്തകം വർഗീയസംഘർഷമുണ്ടാക്കുമെന്ന് ഹരജിക്കാരന്റെ അഭിഭാഷകൻ രാജ് കിഷോർ ചൗധരി കോടതിയിൽ വാദിച്ചു. പുസ്തകത്തിലെ ചില ഭാഗങ്ങൾ ചിലർക്ക് വേദനയുണ്ടാക്കുന്നതാണ്. ആ ഭാഗം ഒഴിവാക്കിയാലും മതിയെന്നും ഹരജിക്കാരൻ വാദിച്ചു. ചില ഭാഗങ്ങൾ മാത്രമാണ് പ്രശ്‌നമെങ്കിൽ ആ ഭാഗം ഒഴിവാക്കി വായിച്ചോളൂ എന്നായിരുന്നു കോടതിയുടെ മറുപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."