അട്ടപ്പാടിയിലെ ശിശുമരണം: മന്ത്രി കെ. രാധാകൃഷ്ണന്‍ വിശദീകരണം തേടി
പാലക്കാട്: ഒരാഴ്ചക്കിടെ അട്ടപ്പാടിയിലുണ്ടായ ശിശു മരണങ്ങളില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് പട്ടിക വിഭാഗ ക്ഷേമ മന്ത്രി കെ. രാധാകൃഷ്ണന്‍. സംഭവത്തില്‍ അടിയന്തിര റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. പട്ടികവര്‍ഗ ഡയറക്ടര്‍ പി.വി അനുപമയ്ക്കാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
കാര്യങ്ങള്‍ നേരിട്ടറിയുന്നതിനായി മന്ത്രി ശനിയാഴ്ച അട്ടപ്പാടിയിലെത്തും. രാവിലെ 10 മണിക്ക് മന്ത്രിയുടെ സാന്നിധ്യത്തില്‍ അഗളിയില്‍ യോഗം ചേരും. അഗളി, പുത്തൂര്‍ പഞ്ചായത്തുകളിലാണ് മരണമുണ്ടായത്.മൂന്ന് ദിവസം മാത്രമായ കുഞ്ഞാണ് ഇന്ന് മരിച്ചത്. മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലാണ് സംഭവം. ഗീതു- സുനീഷ് ദമ്പതികളുടെ ആണ്‍ കുഞ്ഞാണ് മരിച്ചത്. ഒരാഴ്ചയ്ക്കിടെ അട്ടപ്പാടിയിലെ മൂന്നാമത്തെ ശിശുമരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഈ വര്‍ഷത്തെ പത്താമത്തെ മരണവും. പ്രസവത്തെ തുടര്‍ന്ന് ഒരു മാതാവും മരിക്കുന്ന സാഹചര്യമുണ്ടായി. ഇന്ന് മരിച്ച ആണ്‍കുഞ്ഞിന് ന്യുമോണിയയുടെ ലക്ഷണങ്ങളുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് മരണമെന്നാണ് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."