സാമൂഹികസേവനങ്ങള്‍ ബാക്കിയാക്കി കുഞ്ഞബ്ദുല്ല ഹാജി യാത്രയായി
കടമേരി: സാമൂഹിക സേവന രംഗത്തു പതിറ്റാണ്ടുകളായി നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു ഇന്നലെ അന്തരിച്ച കടമേരിയിലെ ചെറുകുന്നുമ്മല്‍ കുഞ്ഞബ്ദുല്ല ഹാജി. കടമേരി റഹ്മാനിയ്യ അറബിക് കോളജ് യു.എ.ഇ ഉത്തര മേഖലാ കമ്മിറ്റിയുടെ ഭാഗമായി കഴിഞ്ഞ 30 വര്‍ഷത്തിലധികമായി അദ്ദേഹം പ്രവര്‍ത്തിച്ചുവരുന്നു.
ദുബൈയിലും ഷാര്‍ജയിലും അജ്മാനിലും ഉമ്മുല്‍ ഖുവൈനിലെയും റസ്റ്റോറന്റുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും കഫ്തീരിയകളിലും കയറിയിറങ്ങി റഹ്മാനിയ്യക്കായി സേവനനിരതനായിരുന്നു അദ്ദേഹം. നൂറുകണക്കിനു സ്ഥാപനങ്ങളിലെത്തിയും വ്യക്തികളെ ബന്ധപ്പെട്ടും ഓരോ മാസവും സ്ഥാപനത്തിനായി അദ്ദേഹം പിരിവു നടത്തും. ഓരോ മാസവും അവസാനത്തെ വെള്ളിയാഴ്ച ചേരുന്ന യോഗശേഷം പണം നാട്ടിലേക്ക് അയക്കലാണു പതിവ്.
കോളജ് കമ്മിറ്റി ഭാരവാഹികളായിരുന്ന മര്‍ഹൂം കടോളി കുഞ്ഞബ്ദുല്ല ഹാജി, മര്‍ഹൂം ടി.വി.പി മൂസ ഹാജി എന്നിവര്‍ക്കൊപ്പം സ്ഥാപനത്തിനു വേണ്ടി ഏറെകാലം പ്രവര്‍ത്തിച്ച വ്യക്തികൂടിയായിരുന്നു കുഞ്ഞബ്ദുല്ല ഹാജി. നാട്ടിലെ മതസാമൂഹിക സ്ഥാപനങ്ങള്‍ക്ക് അദ്ദേഹത്തിന്റെ വിയോഗം വലിയ നഷ്ടമായി അവശേഷിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."