ദുബൈ എക്സ്പോയിൽ കലയുടെ കേളികൊട്ടായി കെ.എം.സി.സിയുടെ കേരളീയം
ദുബൈ: ദുബൈ എക്സ്പോ വേദിയിൽ യു.എ.ഇ ദേശീയദിനത്തോടനുബന്ധിച്ച് കെ.എം.സി.സി ഒരുക്കിയ 'കേരളീയം' കേരളീയ കലകളുടെ കേളികൊട്ടായി. എക്സ്പോ സന്ദർശകരായ നാനാദേശക്കാർക്കു മുമ്പാകെയാണ് കേരളത്തിന്റെ കലയും സംസ്കാരവും പ്രതിഫലിക്കുന്ന പ്രദർശനം കെ.എം.സി.സിയുടെ കലാകാരന്മാരും കലാകാരികളും അവതരിപ്പിച്ചത്. നൂറ്റിമുപ്പത്തു കലാപ്രതിഭകളാണ് വിവിധ കലാ ആവിഷ്കാരങ്ങളുമായി വേദികളെ വർണാഭമാക്കിയത്. കലാപ്രകടനങ്ങൾക്കുള്ള പ്രത്യേക വേദിയിലായിരുന്നു പ്രദർശനം.
കേരളീയം പ്രദർശനം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്, വനിതാ ലീഗ് നേതാവ് സുഹറ മമ്പാട്, യഹിയ തളങ്കര വേദിയിൽ സംസാരിച്ചു. ഒപ്പന, ദഫ് മുട്ടി, കോൽക്കളി, മോഹിനിയാട്ടം കലാകാരന്മാരുടെ പ്രകടനങ്ങൾക്ക് പുറമേ ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാപ്രകടനനങ്ങളും അരങ്ങേറി. റിഥം മ്യൂസിക് സ്കൂൾ, നർത്തിത സ്കൂൾ ഓഫ് മ്യൂസിക്, ശ്രീചിത്ര സൂരജ്, വൈസ്മെൻ ക്ലബ് ഈസ്റ്റ് കോസ്റ്റ് ഫുജൈറ,സുമി അരവിന്ദ് ആൻഡ് ടീം തുടങ്ങിയ കലാസംഘങ്ങളും കലാകാരന്മാരുമായി സഹകരിച്ചാണ് കെ.എം.സി.സി കലാകാരന്മാർ കേരളീയം ഒരുക്കിയത്.
ദുബായ് എക്സ്പോ വേദിയിലെ ഇന്ത്യൻ പവലിയനിലെ ആംഫി തിയേറ്ററിൽ എക്സ്പോ 2020യിൽ ഔദ്യോഗിക പങ്കാളിയായ കെ.എം.സി.സിയുടെ സാംസ്കാരിക പ്രകടനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് നേരത്തെ കലാസന്ധ്യ അരങ്ങേറിയിരുന്നു. കെ.എം.സി.സി സംഘടിപ്പിച്ച കേരളീയം പ്രദർശനവും പ്രേക്ഷകരുടെ ഹൃദയം കവർന്നു. ഭിന്നശേഷിക്കാരായ കുട്ടികളുടെ അവതരണം ലോകവേദിയിൽ സന്നിഹിതരായ വിദേശ പൗരന്മാർക്കും അറബ് സമൂഹത്തിനും ആവേശം പകർന്ന കാഴ്ചയായി. ഇന്ത്യൻ കൺസുലേറ്റ് പ്രതിനിധികളും എക്സ്പോ ഉദ്വഗസ്ഥരും പരിപാടിയിൽ പങ്കെടുത്തു പു ത്തൂർ റഹ്‌മാൻ അധ്യക്ഷത വഹിച്ചു അൻവർ നഹ സ്വാഗതവും നിസാർ തളങ്കര നന്ദിയും പറഞ്ഞു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."