HOME
DETAILS
MAL
നന്മ സമ്മേളനത്തിന് തുടക്കം
backup
August 28 2016 | 23:08 PM
കോഴിക്കോട്: മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയുടെ സംസ്ഥാന സമ്മേളനത്തിന് തുടക്കമായി. സമ്മേളനത്തിന്റെ ഭാഗമായി നടന്ന 'കലയും കാലവും' സെമിനാര്‍ മന്ത്രി എ.കെ ശശീന്ദ്രന് ഉദ്ഘാടനം ചെയ്തു. യുവജനങ്ങള്‍ വഴിതെറ്റിപ്പോകുന്ന അസുരകാലത്ത് നന്മയുടെ പ്രകാശം പരത്താന്‍ കലാകാരന്മാര്ക്ക് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാറില്‍ ജാനമ്മ കുഞ്ഞുണ്ണി അധ്യക്ഷയായി. പ്രൊഫ. വി. സുകുമാരന്‍ വിഷയം അവതരിപ്പിച്ചു. ഡോ. ടി.വി സുനിത, സംഗീത നാടക അക്കാദമി വൈസ് ചെയര്മാന് സേവ്യര്‍ പുല്‍പ്പാട്ട്, മാധവന് കുന്നത്തറ, എം.എ നാസര്‍ സംസാരിച്ചു. കലാമണ്ഡലം ശ്രീരേഖയുടെ മോഹിനിയാട്ടവും പി.പി ജയരാജിന്റെ മൈമിങ്ങും അരങ്ങേറി. നന്മ കലാകമ്മിറ്റിയുടെ ഗാനമേളയും ഉണ്ടായിരുന്നു. ഇന്നു രാവിലെ പത്തിന് എം.ടി വാസുദേവന്‍ നായര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."