നിരായുധനായ ഫലസ്തീനിയെ ഇസ്റാഈലി പൊലിസ് വെടിവച്ചു കൊന്നു പിന്തുണച്ച് ബെനറ്റ് യുദ്ധക്കുറ്റമെന്ന് ഫലസ്തീൻ
ജറൂസലം
വെടിയേറ്റു വീണ ഫലസ്തീനി യുവാവിനെ ഇസ്റാഈലി പൊലിസ് കൊലപ്പെടുത്തി. 25കാരനായ മുഹമ്മദ് സാലിമയെയാണ് തീവ്ര വലതുപക്ഷക്കാരനായ ജൂതനുനേരെ കത്തിയാക്രമണം നടത്തിയെന്ന പേരിൽ കൊലപ്പെടുത്തിയത്.
നിലത്തു വീണുകിടക്കുന്ന ഫലസ്തീനിയെ തൊട്ടടുത്തുനിന്ന് വെടിവച്ചു കൊല്ലുന്ന ചിത്രം പുറത്തുവന്നിട്ടുണ്ട്. നിയമപരമായ അനുമതിയില്ലാതെ നടത്തിയ കൊലപാതകം ഞെട്ടിച്ചതായി യു.എൻ മനുഷ്യാവകാശ ഓഫിസ് പ്രതികരിച്ചു.
കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് സൈനികരെ ചോദ്യംചെയ്യാൻ വിളിച്ചുവരുത്തിയതായി ഇസ്റാഈൽ നീതിന്യായ മന്ത്രാലയം അറിയിച്ചു. അതേസമയം, പൊലിസ് ഓഫിസർമാരുടെ ചെയ്തിയെ പൂർണമായും പിന്തുണയ്ക്കുന്നതായി പ്രധാനമന്ത്രി നഫ്താലി ബെനറ്റ് പറഞ്ഞു.
ഫലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് ഷതയ്യ കൊലയെ അപലപിച്ചു. ഇസ്റാഈലിൻ്റെ യുദ്ധക്കുറ്റം അന്താരാഷ്ട്ര ക്രിമിനൽ കോടതി അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
നടന്നത് യുദ്ധക്കുറ്റമാണെന്ന് ഇസ്റാഈൽ പാർലമെൻ്റായ നെസറ്റ് അംഗവും അറബ് പാർട്ടി സഖ്യ അംഗവുമായ ഒഫെർ കാസിഫ് പറഞ്ഞു.
ഭീഷണിയാകാത്ത ഒരാളെ കൊലപ്പെടുത്തുകയെന്നത് ഭീകര കുറ്റമാണെന്നും അധിനിവേശം യഥാർഥത്തിൽ നടപ്പാക്കുന്നത് ഇതാണെന്നും പാർട്ടിയിലെ മറ്റൊരു അംഗമായ ഐദ തൂമ സ്ലിമാൻ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."