HOME
DETAILS
MAL
തൊഴിലാളി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംഘടനകള്‍ ഐക്യപ്പെടണം: ടി.പി രാമകൃഷ്ണന്
backup
August 28 2016 | 23:08 PM
കോഴിക്കോട്: തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സംഘടനകള്‍ ഐക്യപ്പെടണമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്. കെ.പി കേശവമേനോന് ഹാളില്‍ നടന്ന മെഡിക്കല്‍ ലബോറട്ടറി ഓണേഴ്സ് അസോസിയേഷന് ജില്ലാ കണ്‍വന്‍ഷനും തുടര്പാഠ്യ പദ്ധതിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാസ്ത്രത്തിന്റെ മാറ്റത്തിനുസൃതമായി ലാബുകളില്‍ മാറ്റങ്ങള്‍ വരുത്തികൊണ്ടേയിരിക്കണം. മെഡിക്കല്‍ ലബോറട്ടറികള്‍ സേവനത്തിന്റെ തലംകൂടി മനസിലാക്കി അമിതമായ ലാഭമെടുക്കാതെ പ്രവര്‍ത്തിക്കാന്‍ സന്നദ്ധമാകണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ മോഹനന് മൂത്തോന അധ്യക്ഷനായി. ടി.എ വര്‍ക്കി മുഖ്യപ്രഭാഷനം നടത്തി. കെ.വി ബാബുരാജ്, പി.ജെ ജോഷ്വോ, ആര്.കെ പ്രകാശ്, കെ. ബാബു, പി.സി കിഷോര്‍, പി. രാജന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."