ഇലക്ട്രിക്കല്‍ ജോലിയും കെട്ടിട നിര്‍മാണത്തോടൊപ്പം തീര്‍ക്കണം: പി കരുണാകരന്‍ എം.പി
കണ്ണൂര്‍: എം.പി ഫണ്ട് ഉള്‍പ്പെടെ ഉപയോഗിച്ചുള്ള നിര്‍മാണ പ്രവൃത്തികളില്‍ ഇലക്ട്രിക്കല്‍ ജോലികള്‍ കെട്ടിട നിര്‍മാണത്തോടൊപ്പം തന്നെ തീര്‍ക്കാന്‍ നടപടികള്‍ കൈക്കൊള്ളണമെന്ന് കാസര്‍കോട് ലോകസഭാ മണ്ഡല പരിധിയിലെ കണ്ണൂര്‍ ജില്ലയിലെ പ്രവൃത്തികളുടെ അവലോകന യോഗത്തില്‍ തീരുമാനിച്ചു.
കെട്ടിടനിര്‍മാണം പൂര്‍ത്തിയായിട്ടും ഇലക്ട്രിക്കല്‍ ജോലികള്‍ ചെയ്യാന്‍ മാസങ്ങളും വര്‍ഷങ്ങളും വെകുന്ന സ്ഥിതി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം. കെട്ടിട നിര്‍മാണ ജോലികള്‍ക്കൊപ്പം തന്നെ ഇതിനാവശ്യമായ എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ റിട്ടയേര്‍ഡ് എഞ്ചിനീയര്‍മാരുടെ പാനലിനെ ഉപയോഗപ്പെടുത്താന്‍ ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി നിര്‍ദേശിച്ചു.
കുടിവെള്ള പദ്ധതികളുടെ നിര്‍മാണം നീണ്ടുപോവുന്നത് അംഗീകരിക്കാനാവില്ലെന്നും ഇക്കാര്യത്തില്‍ നിര്‍വഹണ ഉദ്യോഗസ്ഥര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും പി. കരുണാകരന്‍ എം.പി പറഞ്ഞു. ജില്ലയിലെ ഫണ്ട് വിനിയോഗത്തിന്റെ ശതമാനം കാസര്‍ക്കോടിനെ അപേക്ഷിച്ച് കുറവാണെന്നും ഇത് മെച്ചപ്പെടുത്താന്‍ ആവശ്യമായ ജാഗ്രത ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ പ്രൊജക്ടുകളും നിശ്ചിത സമയക്രമം ഉണ്ടാക്കി ഓരോ ഘട്ടങ്ങളിലെയും പ്രവൃത്തികള്‍ സമയബന്ധിതമായി തന്നെ മുന്നോട്ടുകൊണ്ടുപോവണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ പ്രകാശന്‍, മറ്റ് നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."