ചുറ്റിലും വെട്ടിനുറുക്കിയ നിലയില്‍ മൃതദേഹം; അരികില്‍ ശാന്തമായുറങ്ങുന്ന സ്ത്രീ; ഫ്ലാറ്റിലെത്തിയ പൊലിസിനെ ഞെട്ടിച്ച കാഴ്ച്ച
കറാച്ചി: പാകിസ്താനിലെ കറാച്ചിയില്‍ 70 കാരനെ വെട്ടിനുറുക്കിയ നിലയില്‍ കണ്ടെത്തി. കറാച്ചി സദ്ദാറിലെ ഒരു ഫഌറ്റില്‍ നിന്നാണ് 70കാരന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തത്. കുറ്റകൃത്യം നടന്ന സ്ഥലത്ത് 'ഗാഢനിദ്രയിലായിരുന്ന 45 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയെ പൊലിസ് കസ്റ്റഡിയിലെടുത്തു.
ഫഌറ്റിന്റെ പുറത്ത് മനുഷ്യന്റെ കൈയ്യും കാലും കണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലിസ് അപാര്‍ട്ട്മെന്റിലെത്തിയത്. മുറിയില്‍ കയറിയ പൊലിസ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ചയായിരുന്നു. ചിതറിക്കിടക്കുന്ന മൃതദേഹാവശിഷ്ടങ്ങള്‍ക്കിടയില്‍ യുവതി ഗാഢനിദ്രയിലായിരുന്നു.
ഈ സ്ത്രീതന്നെയായിരിക്കാം കൊലപാതകം നടത്തിയതെന്ന നിഗമനത്തിലാണ് പൊലിസ്.
കൊല്ലപ്പെട്ടത് തന്റെ ഭര്‍ത്താവായ മുഹമ്മദ് സൊഹൈല്‍ ആണെന്നായിരുന്നു യുവതിയുടെ ആദ്യമൊഴി. എന്നാല്‍ പിന്നീട് ഇയാള്‍ തന്റെ ഭര്‍തൃസഹോദരനാണെന്നും പറഞ്ഞു.
അതേസമയം, ഇരുവരും വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിച്ചിരുന്നതായാണ് അയല്‍ക്കാര്‍ പൊലിസിനോട് പറഞ്ഞത്. ഇരുവരും തമ്മില്‍ പലപ്പോഴും പണത്തെച്ചൊല്ലി വഴക്കിട്ടിരുന്നതായും അയല്‍ക്കാര്‍ പറഞ്ഞു.
പരസ്പര ബന്ധമില്ലാതെയാണ് സ്ത്രീ പെരുമാറുന്നതെന്നും ഇവര്‍ അമിത അളവില്‍ ലഹരി ഉപയോഗിച്ചിരുന്നതായി സംശയിക്കുന്നതായും പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."