എയ്റോബ്രിഡ്ജ് ആദ്യദിവസം യാത്ര നിര്‍ത്തിയത് അലവിലില്‍ ഒച്ചിഴയും വേഗത്തില്‍ വിമാനത്താവളത്തിലേക്ക്
കണ്ണൂര്‍: അലവില്‍ നിന്നും കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് എയ്റോ ബ്രിഡ്ജ് വീണ്ടും പ്രയാണമാരംഭിച്ചു. ഇന്നലെ രാത്രി പത്തുമണിക്കാണ് അലവില്‍ ജംങ്ഷനില്‍ നിന്നും മൂന്ന് ഹൈഡ്രോളിക് ആക്സില്‍ ട്രെയിലറുകള്‍ എയ്റോബ്രിഡ്ജുമായി( ആകാശഗോവണി) പുറപ്പെട്ടത്. ശനിയാഴ്ച അഴീക്കല്‍ തുറമുഖത്തു നിന്നും 10.40ന് പുറപ്പെട്ട ട്രെയ്ലര് ഒച്ചിഴയും വേഗത്തിലാണ് നീങ്ങിയത്. നേരത്തെ നിശ്ചയിച്ച പ്രകാരം ഞായറാഴ്ച പുലര്‍ച്ചെ കണ്ണൂര്‍ നഗരം പിന്നിട്ട് മേലെചൊവ്വയിലെത്തേണ്ട എയ്റോബ്രിഡ്ജിനെ അലവില്‍ മാത്രമെ എത്തിക്കാന്‍ മാത്രമേ കഴിഞ്ഞുള്ളൂ. കാഴ്ചക്കാരുടെ തിക്കും തിരക്കും മൊബൈല്ചിത്രങ്ങളൊടുക്കാനുള്ള ബഹളമുണ്ടാക്കലുമാണ് എയ്റോബ്രിഡ്ജ് യാത്രയെ തടസപ്പെടുത്തുന്നത്. ഇതുകൂടാതെ വൈദ്യുതിവകുപ്പ് അധികൃതരുടെ അനാസ്ഥയും എയ്റോബ്രിഡ്ജിന്റെ സുഗമമായ പ്രയാണത്തിന് തടസം സൃഷ്ടിച്ചു. പലയിടങ്ങളിലും വൈദ്യുതികമ്പികള്‍ മാറ്റാത്തതിനാല്‍ കെ.എസ്.ഇ.ബി ജീവനക്കാര്‍ ഇവ മാറ്റിയിടുന്നതുവരെ ട്രെയ്ലറുകള്‍ക്ക് ഏറെ നേരം കടന്നുപോവാനായി കാത്തു നില്‍ക്കേണ്ടി വന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."