വടകര താലൂക്ക് ഓഫിസ് തീപിടിത്തം: ആന്ധ്രാ സ്വദേശി കസ്റ്റഡിയില്‍
കോഴിക്കോട്: വടകര താലൂക്ക് ഓഫിസിന് തീയിട്ടതെന്ന് സംശയിക്കുന്ന ആന്ധ്ര സ്വദേശിയെ കസ്റ്റഡിയിലെടുത്തു. ആന്ധ്ര സ്വദേശി സതീഷ് നാരായണന് (37) ആണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. നേരത്തെ ചെറിയ തീപിടുത്തമുണ്ടായ സമീപത്തെ കെട്ടിടങ്ങളിലും ഇയാള്‍ എത്തിയതായി കണ്ടെത്തിയിരുന്നു. മാനസിക വെല്ലുവിളി നേരിടുന്നയാളാണിത്.
താലൂക്ക് ഓഫിസിന് സമീപത്തെ കെട്ടിടത്തിന്റെ ശുചിമുറിയില്‍ ഇയാള്‍ തീയിട്ടിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇതു കണ്ടെത്തിയത്. ഇയാള്‍ക്ക് താലൂക്ക് ഓഫിസ് തീപിടിത്തവുമായി ബന്ധമുണ്ടോ എന്നറിയാന്‍ ചോദ്യംചെയ്യും.
വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ തീപിടിത്തത്തില്‍ വടകര താലൂക്ക് ഓഫിസ് കെട്ടിടം പൂര്‍ണമായി കത്തിനശിച്ചു. ഭൂരിഭാഗം ഫയലുകളും 45 കംപ്യൂട്ടറുകളും നശിച്ചു. കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നു വീണു. രാവിലെ അഞ്ചരയോടെ സമീപത്തെ ജയില്‍ ജീവനക്കാരാണു തീ കണ്ടത്. അതിനു മണിക്കൂറുകള്‍ക്ക് മുന്‍പു തന്നെ കെട്ടിടത്തിനുള്ളില്‍ തീ പടര്‍ന്നിരിക്കാമെന്ന് കരുതുന്നു. അഗ്നിരക്ഷാസേനയുടെ 10 യൂണിറ്റ് എത്തിയാണു തീയണച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."