HOME
DETAILS
MAL
കൈക്കൂലി: മലിനീകരണ ബോര്‍ഡ് എന്‍ജിനീയര്‍ എ.എം ഹാരിസിന് സസ്പെന്ഷന്
backup
December 18 2021 | 03:12 AM
കോട്ടയം: മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഓഫിസര്‍ എ.എം ഹാരിസിന് സസ്പെന്ഷന്. കൈക്കൂലി കേസിലാണ് നടപടി. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്റേതാണ് ഉത്തരവ്.
ഹാരിസിന്റെ ഫ്ളാറ്റില്‍ നടത്തിയ പരിശോധനയില്‍ 17 ലക്ഷം രൂപ കണ്ടെത്തിയിരുന്നു. ബക്കറ്റിലും പാത്രങ്ങളിലും കിച്ചന് കാബിന്റെ അടിയിലും അലമാരയിലുമായാണ് നോട്ടുകള്‍ സൂക്ഷിച്ചിരുന്നത്.
കോട്ടയത്തെ ഒരു വ്യാപാരിയുടെ കൈയ്യില്‍ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ കഴിഞ്ഞ ദിവസമാണ് ഹാരിസിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്.
രണ്ടാം പ്രതി ജോസ്മോനെതിരെയും കൂടുതല്‍ അന്വേഷണം നടത്തും. ജോസ്മോന്റെ വീട്ടില്‍ നിന്ന് 1.5 ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."