HOME
DETAILS

ഐക്യശ്രമം പാളി; ഷെയ്ഖ് പി. ഹാരിസും കൂട്ടരും എൽ.ജെ.ഡി വിട്ടു രാജിയിൽനിന്ന് പിന്മാറണമെന്ന് സുരേന്ദ്രൻ പിള്ള

  
backup
December 18 2021 | 04:12 AM

%e0%b4%90%e0%b4%95%e0%b5%8d%e0%b4%af%e0%b4%b6%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%82-%e0%b4%aa%e0%b4%be%e0%b4%b3%e0%b4%bf-%e0%b4%b7%e0%b5%86%e0%b4%af%e0%b5%8d%e0%b4%96%e0%b5%8d-%e0%b4%aa%e0%b4%bf


തിരുവനന്തപുരം
എൽ.ജെ.ഡിയിൽ വിമതരും ഔദ്യോഗിക വിഭാഗവും തമ്മിലുള്ള ഐക്യശ്രമം പാളിയതോടെ സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ഷെയ്ഖ് പി. ഹാരിസ്, വി. രാജേഷ് പ്രേം, സെക്രട്ടറി അങ്കത്തിൽ അജയകുമാർ എന്നിവർ പാർട്ടി വിട്ടു. രാജിക്കത്ത് സംസ്ഥാന പ്രസിഡന്റ് എം.വി ശ്രേയാംസ് കുമാറിന് സമർപ്പിച്ചതായി ഷെയ്ഖ് പി. ഹാരിസ് അറിയിച്ചു.
സംഘടനയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് രാജിവച്ചതായും ശ്രേയാംസ്‌ കുമാറിന്റെ ഏകാധിപത്യനയങ്ങളോട് യോജിച്ചു പോകാനാവാത്തതുകൊണ്ടാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന തലത്തിൽ പൂർണമായ നേതൃമാറ്റം വേണമെന്ന ആവശ്യം ചർച്ച ചെയ്യാനോ പരിഹരിക്കാനോ പ്രസിഡന്റ് ശ്രമിച്ചില്ല.
സംസ്ഥാന ഭാരവാഹികൾക്ക് നൽകിയിരുന്ന ചുമതലകളിൽ ഏകപക്ഷീയമായി മാറ്റങ്ങൾ വരുത്തി തന്നിഷ്ടക്കാരെ ഭാരവാഹികളായി നാമനിർദേശം ചെയ്യുകയാണ് ശ്രേയാംസ് ചെയ്തത്.
സംസ്ഥാന കമ്മിറ്റി കൂടിയിട്ട് മാസങ്ങളായി. ഒരു രാഷ്ട്രീയപ്പാർട്ടി എന്ന നിലയിൽ ദൈനംദിന പ്രശ്‌നങ്ങളിൽ ഇടപെടാനോ സമൂഹം നേരിടുന്ന രാഷ്ട്രീയവിഷയങ്ങൾ ചർച്ച ചെയ്യാനോ കൈകാര്യം ചെയ്യാനോ കഴിയാത്ത അവസ്ഥയിൽ പാർട്ടി ദുർബലമായതായും അദ്ദേഹം ആരോപിച്ചു.
എൽ.ഡി.എഫിന്റെ ഇടപെടലിനെത്തുടർന്ന് ഇരുവിഭാഗങ്ങളും കഴിഞ്ഞദിവസം ഒന്നിച്ചിരുന്ന് ചർച്ച നടത്തിയിരുന്നു. ഇതിൽ സമവായമുണ്ടാകാതിരുന്നതോടെയാണ് രാജി.
നേതാക്കളുടെ രാജിയെക്കുറിച്ച് എൽ.ജെ.ഡി ഇതുവരെ പ്രതികരിച്ചിട്ടില്ല. രാജിവച്ചവർ ഭാവി തീരുമാനിച്ചിട്ടില്ല. ജെ.ഡി.എസിൽ ചേരുമെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. ഇതു സംബന്ധിച്ച് ചർച്ച നടന്നെങ്കിലും പദവികളെച്ചൊല്ലിയുള്ള തർക്കം മൂലം തീരുമാനമായിരുന്നില്ല.
അതേസമയം, വിമതപ്രവർത്തനങ്ങൾക്ക് ആദ്യം മുതൽ മുന്നിലുണ്ടായിരുന്ന മുതിർന്ന നേതാവും മുൻ മന്ത്രിയുമായ വി. സുരേന്ദ്രൻ പിള്ള രാജിവച്ചിട്ടില്ല. രാജിവച്ചവർ തിരിച്ചുവരണമെന്ന് അദ്ദേഹം അഭ്യർഥിക്കുകയും ചെയ്തു. രാജി ഒന്നിനും പരിഹാരമല്ലെന്നും രാജിക്ക് കാരണമായ പ്രശ്‌നം പരിഹരിക്കപ്പെട്ടാൽ തിരിച്ചുവരാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
മറ്റു പ്രമുഖരായ കെ.പി മോഹനൻ എം.എൽ.എയും ദേശീയ സെക്രട്ടറി വർഗീസ് ജോർജും തുടക്കത്തിൽ വിമതർക്കൊപ്പമായിരുന്നു.
എന്നാൽ കഴിഞ്ഞമാസം വിമതർക്കെതിരേ അച്ചടക്കനടപടിയെടുത്തതോടെ ഇവർ കളംമാറുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നസ്റല്ലയ്ക്ക് ശേഷം പിൻ​ഗാമിയായി പരി​ഗണിക്കപ്പെട്ട ഹാഷിം സെയ്ഫുദ്ദീൻ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-23-10-2024

PSC/UPSC
  •  2 months ago
No Image

നവീൻബാബുവിനെതിരായ പരാതി തയ്യാറാക്കിയത് തിരുവനന്തപുരത്തെ സിപിഎം കേന്ദ്രങ്ങളിൽ?പിന്നിൽ ഉന്നതതല ഗൂഢാലോചന, വ്യാജപരാതി മരണശേഷം

Kerala
  •  2 months ago
No Image

ആലത്തൂരിൽ പെട്രോൾ കുപ്പിക്ക് കൊളുത്തി വീട്ടിലേക്കെറിഞ്ഞു; യുവാവ് കസ്റ്റഡിയിൽ

Kerala
  •  2 months ago
No Image

തൃശൂരിൽ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലും വൻ റെയ്ഡ്; കണക്കിൽ പെടാത്ത സ്വർണം പിടിച്ചെടുത്തു

Kerala
  •  2 months ago
No Image

താമസക്കാരോട് ബയോമെട്രിക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അഭ്യര്‍ഥിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  2 months ago
No Image

വിഴിഞ്ഞം തീരക്കടലിൽ കടലിൽ ചുഴലിക്കാറ്റിനോട് സമാനമായ ഒരു പ്രതിഭാസം; ​ദൃശ്യമായത് അരമണിക്കൂർ നേരം

Kerala
  •  2 months ago
No Image

60 വയസ്സ് കഴിഞ്ഞ സഊദികള്‍ക്കും പ്രവാസികള്‍ക്കും റിയാദ് സീസണ്‍ ഫെസ്റ്റില്‍ സൗജന്യ പ്രവേശനം

Saudi-arabia
  •  2 months ago
No Image

തെരഞ്ഞെടുപ്പിനൊരുങ്ങി മഹാവികാസ് അഘാഡി സഖ്യം; സീറ്റ് വിഭജനം പൂര്‍ത്തിയായി 

National
  •  2 months ago
No Image

ലീഗ് എസ്‌ഡിപിഐയെ പോലെയെന്ന് എംവി ഗോവിന്ദൻ; പാലക്കാട് സരിൻ ഒന്നാമതെത്തും

Kerala
  •  2 months ago