'ഞാന്‍ ഏറെ കഷ്ടപ്പെട്ട് വളര്‍ത്തിയതാണ് എന്റെ മകനെ...' വേദന അടക്കാനാവാതെ ഷാനിന്റെ പിതാവ്
ആലപ്പുഴ: രാഷ്ട്രീയ പകപോക്കലിന്റെ പേരില്‍ പ്രിയ മകനെ കൊലപ്പെടുത്തിയതിന്റെ വേദന അടക്കാനാവാതെ ആലപ്പുഴയില്‍ ഇന്നലെ കൊല്ലപ്പെട്ട അഡ്വ. ഷാനിന്റെ പിതാവ് സലീം. മകനെ കൊന്നതിന് പ്രതിഫലമായി ആരെയൊക്കെ കൊന്നാലും എന്റെ ചെറുമക്കള്‍ അനാഥരായത് പോലെ ഓരോ കുടുംബത്തിലെയും കുഞ്ഞുങ്ങള്‍ അനാഥരാവുകയേ ഉള്ളൂ.
രണ്ട് കുഞ്ഞുങ്ങളാണ് ഇവിടെ വഴിയാധാരമായത്. രാഷ്ട്രീയമായി അവന് വിശ്വസിച്ച പ്രസ്ഥാനത്തിന് വേണ്ടി പ്രവര്‍ത്തിച്ചു എന്നതൊഴിച്ചാല്‍ ആര്‍ക്കും ഒരു ബുദ്ധിമുട്ടും ഇത്രയും കാലത്തിനിടക്ക് അവന് ചെയ്തിട്ടില്ല. ഞാന്‍ ഏറെ കഷ്ടപ്പെട്ട് വളര്‍ത്തിയതാണ്. 'എന്റെ സുഹൃത്തുക്കളില്‍ ബി.ജെ.പിക്കാരും സി.പി.എമ്മുകാരുമെല്ലാം ഉണ്ട്. ഞങ്ങളെല്ലാം സാഹോദര്യത്തോടെയാണ് കഴിയുന്നത്.
അതുപോലെ തന്നെയാണ് എന്റെ മോനും. ഈ ക്രൂരത ഞങ്ങള്‍ക്ക് സഹിക്കാന്‍ പറ്റുന്നതിലും അപ്പുറമാണ്. അവനങ്ങനെ ആരെയും അക്രമിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്ന സ്വഭാവക്കാരനല്ല. ആര്‍ക്കെങ്കിലും സഹായം ചെയ്യുകയല്ലാതെ ആരെയും ദ്രോഹിക്കുന്ന സ്വഭാവം അവനില്ലെന്നും ഷാനിന്റെ പിതാവ് വിതുമ്പലോടെ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."