HOME
DETAILS

മതംമാറ്റ നിരോധനത്തിനെതിരേ പ്രതിഷേധജ്വാലകളുയരണം

  
backup
December 21 2021 | 19:12 PM

990484652345-2021-dec


ഒരു ഇന്ത്യൻ പൗരന് ഇഷ്ടമുള്ള മതം സ്വീകരിക്കാനും പ്രചരിപ്പിക്കാനും ഭരണഘടന അനുമതി നൽകുന്നുണ്ട്. ഭരണഘടനാനുസൃതമാണ് ഇന്ത്യൻ നിയമ വ്യവസ്ഥയും. ഇതെല്ലാം കാറ്റിൽ പറത്തിക്കൊണ്ട് മതപരിവർത്തനത്തിനെതിരേ നിയമം കൊണ്ടുവരാൻ നിയമസഭയിൽ ബില്ല് അവതരിപ്പിച്ചിരിക്കുകയാണ് കർണാടക സർക്കാർ. തീ കൊണ്ടാണ് കർണാടക സർക്കാർ കളിക്കുന്നത്. കഴിഞ്ഞ ദിവസം ബില്ലിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകിയിരുന്നു. നിയമസഭയും നിയമസഭാ കൗൺസിലും പാസാക്കുന്നതോടെ ഭരണഘടനാ വിരുദ്ധമായ ഒരു നിയമമാണ് വരാൻ പോകുന്നത്. കർണാടകയുടെ ചുവടുപിടിച്ച് നാളെ ബി.ജെ.പി ഭരിക്കുന്ന പല സംസ്ഥാനങ്ങളും മതപരിവർത്തന നിരോധന ബിൽ പാസാക്കുമെന്നതിന് സംശയമില്ല. യു.പിയും മധ്യപ്രദേശും നിർബന്ധിത മതപരിവർത്തന നിരോധന നിയമം നേരത്തെ തന്നെ പാസാക്കിയിട്ടുണ്ട്. സ്വാഭാവിക മതപരിവർത്തനത്തെപ്പോലും നിരോധിക്കുവാൻ നിർബന്ധിത മതപരിവർത്തനം എന്ന് കൂട്ടിച്ചേർത്തിരിക്കുകയാണ് ബില്ലിൽ. ബില്ല് നിയമ വകുപ്പിന്റെ സൂക്ഷ്മ പരിശോധനയിലാണെന്നും പരിശോധന കഴിഞ്ഞാൽ മന്ത്രിസഭയുടെ പരിഗണനയ്ക്ക് വരുന്ന ബിൽ അംഗീകരിച്ച് നിയമസഭയിലും കൗൺസിലിലും അവതരിപ്പിച്ച് പാസാക്കുമെന്നും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ കഴിഞ്ഞ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. നിർബന്ധിത മതപരിവർത്തനം പാടില്ലെന്ന് ഭരണഘടനയുടെ 25-ാം അനുഛേദത്തിൽ ഉണ്ടെന്ന് പറഞ്ഞാണ് കർണാടക ആഭ്യന്തര മന്ത്രി അരഗജ്ഞാനേന്ദ്ര ഈ ശൈത്യകാല നിയമസഭാ സമ്മേളനത്തിൽ തന്നെ ബിൽ അവതരിപ്പിക്കുമെന്ന് പറഞ്ഞിരുന്നത്. അതാണിപ്പോൾ യാഥാർഥ്യമായിരിക്കുന്നത്.


ബിൽ നിയമമാകുമ്പോൾ മത പ്രചാരണ പ്രവർത്തനങ്ങളെ നിർബന്ധിത മതപരിവർത്തന പട്ടികയിൽപെടുത്തി ഏതൊരു മത പ്രചാരകനെയും അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കാൻ കർണാടക സർക്കാരിനാവും. ജാമ്യം പോലും നിഷേധിക്കുന്ന കർശന വ്യവസ്ഥകളാണ് ബില്ലിലുള്ളത്. നിർബന്ധിത മതപരിവർത്തനം പാടില്ലെന്ന് പറയുന്നുണ്ടെങ്കിലും അത്തരം നടപടികൾക്കെതിരേ ശിക്ഷാനടപടികളൊന്നും ഉണ്ടായിരുന്നില്ലെന്നും മേലിൽ ശിക്ഷാനടപടികൾ ഉണ്ടാകുമെന്നും ആഭ്യന്തരമന്ത്രി പറയുമ്പോൾ പ്രധാനമായും ലക്ഷ്യമിടുന്നത് ദലിത് വിഭാഗങ്ങളെയും മുസ്‌ലിംകളെയും ക്രിസ്ത്യൻ മിഷണറിമാരെയുമാണെന്ന് വ്യക്തം. ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും കർണാടകയിലും നിർബന്ധിത മതപരിവർത്തനം നടത്തുന്നുവെന്നാരോപിച്ച് ക്രിസ്ത്യൻ മിഷണറി പ്രവർത്തകർക്കെതിരേ വ്യാപക അക്രമങ്ങളാണ് സംഘ്പരിവാർ ശക്തികൾ നടത്തിവരുന്നത്. നിർബന്ധിച്ച് ഒരു വ്യക്തിയേയും മതംമാറ്റാൻ കഴിയില്ല. ആശയ പ്രചാരണത്തിന് ഭരണഘടന അനുമതി നൽകുന്നതുപോലെ, ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും വിശ്വസിച്ച മതത്തെ പ്രചരിപ്പിക്കാനും ഭരണഘടന അനുമതി നൽകുന്നുണ്ട്. ഇത്തരം മത പ്രചാരണങ്ങൾ നടത്തുന്ന മതപ്രബോധകരെ നിർബന്ധിത മതപരിവർത്തനം നടത്തുന്നുവെന്നാരോപിച്ച് അറസ്റ്റ് ചെയ്യാനും അവർക്കെതിരേ ശിക്ഷാനടപടികൾ പ്രയോഗിക്കാനുമാണ് കർണാടക സർക്കാർ ഈ ഭീകര നിയമത്തിന് തുടക്കമിട്ടിരിക്കുന്നത്.


മതം മാറ്റത്തിന് പ്രേരിപ്പിച്ചു എന്ന കുറ്റം ചാർത്തി അറസ്റ്റ് ചെയ്യപ്പെടുന്നവർക്കെതിരേ 3 മുതൽ 10 വർഷം വരെ ജയിൽ ശിക്ഷ വിധിക്കാം. നിയമസഭയിൽ ബി.ജെ.പിക്ക് വ്യക്തമായ ഭൂരിപക്ഷമുള്ളതിനാൽ ബിൽ പാസാക്കാൻ പ്രയാസമുണ്ടാവില്ല. ജെ.ഡി.എസുംകോൺഗ്രസും ബില്ലിനെതിരേ രംഗത്ത് വന്നിട്ടുണ്ടെങ്കിലും, ലിംഗായത്ത് സമുദായത്തിന്റെ പൂർണ പിന്തുണ ബില്ലിനുണ്ട്. പ്രതിപക്ഷ പാർട്ടികളിൽ നിന്നു വലിയ എതിർപ്പ് ഉണ്ടാകുമെങ്കിലും അതിനെയെല്ലാം മറികടന്ന് ഭരണഘടനാവിരുദ്ധ നിയമം പാസാക്കാൻ തന്നെയാണ് കർണാടകയിലെ ബി.ജെ.പി സർക്കാരിന്റെ നീക്കം. മതപരിവർത്തനം ചെയ്തവരിൽ സ്ത്രീകളോ കുട്ടികളോ പട്ടിക വിഭാഗക്കാരോ ഉണ്ടെങ്കിൽ ശിക്ഷയും പിഴയും കൂടും. 3 വർഷം മുതൽ 5 വർഷം വരെ തടവ് ശിക്ഷ അനുഭവിക്കുന്നവർ 25,000 രൂപ പിഴയൊടുക്കേണ്ടിവരും. രണ്ടാമത്തെ വിഭാഗമായ പ്രായപൂർത്തിയാകാത്ത കുട്ടികളെയും സ്ത്രീകളെയും മതം മാറ്റിയാൽ പത്ത് വർഷം വരെ തടവ് ശിക്ഷ അനുഭവിക്കേണ്ടിവരും. ഒപ്പം ഒരുലക്ഷം രൂപ പിഴയും. നിർബന്ധിച്ചുള്ള മതംമാറ്റമാണെന്ന് തെളിഞ്ഞാൽ മതം മാറ്റിയ വ്യക്തി മതം മാറിയ ആൾക്ക് 5 ലക്ഷം രൂപ വരെ നഷ്ടപരിഹാരം നൽകണമെന്നും ബില്ലിൽ വ്യവസ്ഥയുണ്ട്. മതം മാറ്റം വ്യക്തി സ്വമേധയാ നടത്തിയതാണെന്ന് തെളിയിക്കേണ്ട ബാധ്യത കുറ്റാരോപിതനാണെന്ന വിചിത്ര വകുപ്പും ഉണ്ട്. വിവാഹത്തിനു വേണ്ടിയാണ് മതം മാറിയതെന്ന് തെളിഞ്ഞാൽ വിവാഹം തന്നെ അസാധുവാക്കും.


ഇനി നിയമപരമായ മതംമാറ്റത്തിന് ആരെങ്കിലും ശ്രമിച്ചാൽത്തന്നെ അവരെ അത്തരം ഉദ്യമത്തിൽനിന്നു പരമാവധി പിന്തിരിപ്പിക്കാൻ, നിരവധി കടമ്പകളാണ് ബില്ലിലുള്ളത്. മതം മാറാൻ ഉദ്ദേശിക്കുന്നവർ രണ്ട് മാസം മുമ്പ് ജില്ലാ കലക്ടറെ രേഖാമൂലം ആ വിവരം അറിയിക്കണം. മതം മാറി 30 ദിവസത്തിനു ശേഷം ആ വിവരവും അറിയിക്കണം. പിന്നീട് കലക്ടർ അന്വേഷിച്ച് ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ മതം മാറ്റത്തിനു നിയമ സാധുത ലഭിക്കൂ. കലക്ടർമാർ സർക്കാരിന്റ ഭാഗമായതിനാൽ അത്തരമൊരു നിയമ സാധുത സർട്ടിഫിക്കറ്റ് പലപ്പോഴും കിട്ടിക്കൊള്ളണമെന്നില്ല. മാത്രമല്ല മതം മാറുന്നവർക്ക് മുൻമതത്തിൽ നിന്നു കിട്ടിയിരുന്ന ആനുകൂല്യങ്ങളൊന്നും പിന്നീട് കിട്ടുകയില്ല. നേരത്തെ ദലിത് വിഭാഗങ്ങളിൽ നിന്നു ക്രൈസ്തവ മതം സ്വീകരിക്കുന്നവർക്ക് പട്ടികജാതി ആനുകൂല്യങ്ങൾ ലഭിക്കുന്നതിൽ തടസമുണ്ടായിരുന്നില്ല. അത് ഇല്ലാതാക്കാനാണ് ബോധപൂർവം ഈ വകുപ്പ് ചേർത്തിരിക്കുന്നത്.
തന്റെ അമ്മയെ നിർബന്ധിച്ച് ക്രിസ്ത്യൻ മതത്തിലേക്ക് മത പരിവർത്തനം നടത്തിയെന്ന ബി.ജെ.പി എം.എൽ.എയുടെ പരാതിയെത്തുടർന്നാണ് മതംമാറ്റ നിരോധന നിയമത്തിന് ബി.ജെ.പി ഭരണകൂടം കളമൊരുക്കിയത്. എം.എൽ.എയുടെ ആരോപണത്തിന് പിന്നാലെ ക്രിസ്ത്യൻ സ്ഥാപനങ്ങളുടെയും സഭകളുടെയും മിഷണറിമാരുടെയും കണക്ക് സർക്കാർ ശേഖരിച്ചു. എന്നാൽ എം.എൽ.എയുടെ ആരോപണത്തിന്റെ നിജസ്ഥിതി സർക്കാർ അന്വേഷിച്ചതായി അറിവില്ല. തന്റെ അമ്മ ഹിന്ദു മതത്തിലേക്ക് തന്നെ മടങ്ങിയെന്നും എം.എൽ.എ പിന്നീട് വെളിപ്പെടുത്തുകയുമുണ്ടായി.


നിയമം പ്രാബല്യത്തിൽ വന്നാൽ പ്രത്യക്ഷ സമര പരിപാടികളിലേക്ക് നീങ്ങുമെന്ന് ക്രിസ്ത്യൻ കൂട്ടായ്മ നവംബർ രണ്ടാം വാരം സംഘടിപ്പിച്ച പ്രാർഥനാ ഉപവാസ സമരത്തിന് ശേഷം കർണാടക സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നു. കർണാടക സർക്കാർ അതു മുഖവിലക്കെടുത്തിട്ടില്ല. ദക്ഷിണേന്ത്യയെ മത വിദ്വേഷവികാരമുയർത്തി കലുഷിതമാക്കാനും അതുവഴി ദക്ഷിണേന്ത്യയിൽ കാലുറപ്പിക്കാനും സംഘ്പരിവാർ നടത്തിക്കൊണ്ടിരിക്കുന്ന ശ്രമത്തിന്റെ ഭാഗമാണ് കർണാടകയിൽ നടപ്പാക്കാനൊരുങ്ങുന്ന മതംമാറ്റ നിരോധന നിയമം. ഇത്തരമൊരു മാരക നിയമത്തിനെതിരേ മത നിരപേക്ഷ സമൂഹത്തിൽ നിന്നും കത്തിയാളുന്ന പ്രതിഷേധജ്വാലകളാണ് ഉയർന്നുവരേണ്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്‌റൈനില്‍ വ്യാപക പരിശോധന; 33 അനധികൃത തൊഴിലാളികളെ പിടികൂടി, 152 പേരെ നാടുകടത്തി

bahrain
  •  2 months ago
No Image

അബൂദബിയില്‍ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

uae
  •  2 months ago
No Image

ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒരു ഗഡു ഡി.എ, ഡി.ആര്‍ അനുവദിച്ച് സര്‍ക്കാര്‍

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; കലക്ടര്‍ക്കൊപ്പം വേദി പങ്കിടാനില്ലെന്ന് റവന്യൂ മന്ത്രി; കണ്ണൂരിലെ പരിപാടികള്‍ മാറ്റി

Kerala
  •  2 months ago
No Image

പ്രിയങ്കയും രാഹുലും പുത്തുമലയില്‍; ഉരുള്‍പൊട്ടലില്‍ ജീവന്‍നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു

Kerala
  •  2 months ago
No Image

'ഗസ്സ പഴയ സമ്പദ് വ്യവസ്ഥയിലേക്ക് തിരിച്ചെത്താന്‍ 350 വര്‍ഷമെടുക്കും' യു.എന്‍

International
  •  2 months ago
No Image

വയനാടിനായി ശബ്ദമുയര്‍ത്താന്‍ രണ്ട് പ്രതിനിധികള്‍ പാര്‍ലമെന്റിലുണ്ടാകും - രാഹുല്‍ 

Kerala
  •  2 months ago
No Image

എം.എം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന്; മകള്‍ ആശാ ലോറന്‍സിന്റെ ഹരജി ഹൈക്കോടതി തള്ളി

Kerala
  •  2 months ago
No Image

മക്‌ഡോണാള്‍ഡ്‌സില്‍ ഭക്ഷ്യ വിഷബാധ; ഒരു മരണം, പത്തു പേര്‍ ആശുപത്രിയില്‍ 

International
  •  2 months ago
No Image

'ഇവിടെ മത്സരിക്കാന്‍ അവസരം എനിക്ക് കിട്ടിയ ആദരം, ചേര്‍ത്ത് നിര്‍ത്തണം' വയനാടിനെ കയ്യിലെടുത്ത് പ്രിയങ്ക

National
  •  2 months ago