HOME
DETAILS

പായിപ്പാട്ട് കവലയിൽ, കിഴക്കമ്പലത്ത് പൊലിസിനെതിരേ അതിഥിത്തൊഴിലാളികളുടെ കണക്കില്ലാതെ തൊഴിൽ വകുപ്പ്

  
backup
December 28 2021 | 09:12 AM

%e0%b4%aa%e0%b4%be%e0%b4%af%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%95%e0%b4%b5%e0%b4%b2%e0%b4%af%e0%b4%bf%e0%b5%bd-%e0%b4%95%e0%b4%bf%e0%b4%b4


എൻ.സി ഷെരീഫ്
മഞ്ചേരി
സംസ്ഥാനത്ത് വന്നുപോകുന്ന അതിഥിത്തൊഴിലാളികളെ കുറിച്ച് തൊഴിൽ വകുപ്പിന്റെ പക്കൽ വ്യക്തമായ കണക്കുകളില്ല.
ലോക്ക്ഡൗൺ കാലയളവിൽ ചങ്ങനാശ്ശേരി പായിപ്പാട് കവലയിൽ തൊഴിലാളികൾ സംഘടിച്ച് തെരുവിലിറങ്ങിയതും കിഴക്കമ്പലത്തെ കിറ്റെക്‌സ് കമ്പനിയിലെ തൊഴിലാളികൾ അക്രമം നടത്തിയതും ചർച്ചയായെങ്കിലും ഇവരുടെ കണക്കെടുക്കാനുള്ള പദ്ധതികളൊന്നും പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല.
എത്ര അതിഥിത്തൊഴിലാളികൾ ഉണ്ടെന്ന ചോദ്യത്തിന് തൊഴിൽ വകുപ്പിന് വ്യക്തമായ ഉത്തരമില്ല. തൊഴിലാളികളെ എത്തിക്കുന്ന സ്‌പോൺസർമാരുടേയും തൊഴിൽ വകുപ്പിന്റെയും കണക്കുകൾ തമ്മിൽ വലിയ അന്തരമാണുള്ളത്.
തൊഴിലാളികളുടെ സുരക്ഷയ്ക്കായി സർക്കാർ വിവിധ പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. ഇതൊന്നും കാര്യക്ഷമമായി നടപ്പാകാത്തതും വിവിധ സംസ്ഥാനങ്ങളിൽനിന്ന് തൊഴിലാളികളെ എത്തിക്കുന്ന കരാറുകാരുടെ അശ്രദ്ധയുമാണ് അതിഥിത്തൊഴിലാളികളുടെ കൃത്യമായ വിവരങ്ങൾ ലഭ്യമാകാതിരിക്കാൻ കാരണം.


ആവാസ് പദ്ധതി കാര്യക്ഷമമായി നടപ്പാക്കാൻ ആയില്ല. അതിഥിത്തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കാൻ തൊഴിൽ വകുപ്പ് പലകുറി ഓടിയിട്ടും പൂർത്തിയാക്കാനായിട്ടില്ല.
നേരത്തെ പ്രഖ്യാപിച്ച ആവാസ് പദ്ധതി കാര്യക്ഷമമായി നടപ്പാക്കിയിരുന്നെങ്കിൽ സംസ്ഥാനത്ത് എത്ര അതിഥിത്തൊഴിലാളികളാണ് താമസിക്കുന്നതെന്ന് എളുപ്പത്തിൽ കണ്ടെത്താമായിരുന്നു.
സംസ്ഥാനത്ത് 10 ലക്ഷത്തോളം അതിഥിത്തൊഴിലാളികൾ ഉണ്ടെന്നാണ് ഔദ്യോഗിക വിവരം. എന്നാൽ ഇവരെ ജോലിക്ക് എത്തിക്കുന്ന കരാറുകാരുടെ കണക്കുപ്രകാരം 15 ലക്ഷത്തിലധികം അതിഥിത്തൊഴിലാളികളാണ് സംസ്ഥാനത്തുള്ളത്. തിരുവനന്തപുരം 61551, കൊല്ലം 24849, പത്തനംതിട്ട 24059, ആലപ്പുഴ 36929, ഇടുക്കി 19551, കോട്ടയം 32908, എറണാകുളം, 112567, തൃശൂർ 41900, പാലക്കാട് 24694, മലപ്പുറം 29856, കോഴിക്കോട് 44363, വയനാട് 11558, കണ്ണൂർ 28723, കാസർക്കോട് 15858 എന്നിങ്ങനെയാണ് ഓരോ ജില്ലയിലും ആവാസ് പദ്ധതിയിലൂടെ ആരോഗ്യ സുരക്ഷാ കാർഡ് ലഭിച്ച അതിഥിത്തൊഴിലാളികളുടെ കണക്ക്.


ഓരോ ജില്ലയിലും ഈ പദ്ധതിയിൽ ഉൾപ്പെടാത്ത ആയിരക്കണക്കിന് തൊഴിലാളികളാണുള്ളത്. കേരളത്തിൽ എത്തുന്നവരുടെയും തിരിച്ച് പോകുന്നവരുടെയും വിവരങ്ങൾ തൊഴിൽ വകുപ്പിനെ അറിയ്ക്കാൻ തൊഴിലാളികളെ എത്തിക്കുന്ന കരാറുകാർ തയാറാകാത്തതും പ്രയാസം സൃഷ്ടിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  28 minutes ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  38 minutes ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  an hour ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  an hour ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  2 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  2 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  3 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  3 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  3 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  4 hours ago