HOME
DETAILS

ഇന്ത്യയെ വീണ്ടെടുക്കുമെന്ന പ്രതിജ്ഞ പുതുക്കാം

  
backup
December 30 2021 | 20:12 PM

india-covid-pandemic-situation6265665111

പുതിയ വര്‍ഷത്തെ പ്രതീക്ഷാനിര്‍ഭരമായ മനസോടെ വരവേല്‍ക്കാന്‍ ഒരുങ്ങി നില്‍ക്കുമ്പോള്‍ തന്നെയാണ് കൊവിഡിന്റെ വകഭേദമായ ഒമിക്രോണ്‍ ആശങ്കയുയര്‍ത്തി തലപൊക്കിയിരിക്കുന്നത്. ലോകം വീണ്ടുമൊരു അടച്ചുപൂട്ടലിലേക്ക് നീങ്ങുകയാണോയെന്ന ആശങ്കയോടെയാണ് പുതുവര്‍ഷം തുടങ്ങുന്നത്. ഓരോ വര്‍ഷവും ആരംഭിക്കുമ്പോള്‍ കഴിഞ്ഞ വര്‍ഷത്തേതു പോലുള്ള ദുരന്തങ്ങളും അസഹിഷ്ണതയുടെ വിഷജ്വരവും ആവര്‍ത്തിക്കരുതേയെന്നും സംഭവിച്ചുപോയ നിര്‍ഭാഗ്യസംഭവങ്ങള്‍ പോലുള്ളവ ഇനി ഉണ്ടാകരുതേയെന്നും ഏതൊരു മനുഷ്യസ്‌നേഹിയും കൊതിച്ചുപോകുന്നുണ്ട്. കഴിഞ്ഞതൊക്കെയും ഒരു പേക്കിനാവുപോലെ മറക്കാനായിരിക്കും മനുഷ്യനന്മയില്‍ വിശ്വസിക്കുന്ന ഏതൊരു വ്യക്തിയും ആഗ്രഹിക്കുക.
രാത്രികാല കര്‍ഫ്യൂവിലേക്കും കൂടുതല്‍ സാമൂഹിക നിയന്ത്രണത്തിലേക്കുമാണ് സംസ്ഥാനം പുതിയ വര്‍ഷത്തില്‍ മിഴികള്‍ തുറക്കുന്നത്. പോയ വര്‍ഷത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ മതേതര, ജനാധിപത്യ സമൂഹത്തിന് ആഹ്ലാദിക്കാന്‍ വലുതായിട്ടൊന്നുമില്ല. കര്‍ഷക സമരവിജയമല്ലാതെ.
മുസ്‌ലിം വംശഹത്യയ്ക്ക് പ്രേരണ നല്‍കുന്ന ഹിന്ദുത്വ ശക്തികളുടെ പരസ്യമായ ആഹ്വാനം കേട്ടാണ് 2021 പടിയിറങ്ങുന്നത്. സനാതന മൂല്യങ്ങള്‍ വെടിഞ്ഞ് ഹിംസാത്മക കലാപങ്ങള്‍ക്ക് ആഹ്വാനം നല്‍കുന്ന കാഷായ വസ്ത്രധാരികളെ സര്‍വസംഗ പരിത്യാഗികളായി പരിഗണിക്കാനാകില്ല. സംഘ്പരിവാറിന്റെ വേഷപ്രച്ഛന്നരായ പ്രചാരകരാണവര്‍. ആത്മീയതയില്‍ അധിഷ്ഠിതമാണ് സനാതന മൂല്യങ്ങള്‍. അത് ഈ രാജ്യത്തിന്റെ മാത്രം പൈതൃക സ്വത്താണ്. ഈയൊരു മൂല്യങ്ങളില്‍ സംഘ്പരിവാറെന്ന ചെറിയ ന്യൂനപക്ഷമൊഴികെ, ഭൂരിപക്ഷം വരുന്ന ഹിന്ദു സഹോദരന്മാര്‍ അടിയുറച്ച് വിശ്വസിക്കുന്നു എന്നതിനാല്‍ തന്നെയാണ് ഹരിദ്വാറിലെ പരസ്യ വംശഹത്യാ ആഹ്വാനം ഇന്ത്യന്‍ ബഹുസ്വര സമൂഹത്തില്‍ വലിയ ചലനം സൃഷ്ടിക്കാതെ പോയതും.


രാജ്യത്തെ ഭരണാധികാരികള്‍ ഈ വിഷലിപ്ത ആഹ്വാനത്തെ അപലപിച്ചില്ല. അതവരുടെ വോട്ട് താല്‍പര്യവുമാണ്. പല ജാതികളും വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും പുലര്‍ന്നു പോരുന്നതാണ് ഇന്ത്യയുടെ ബഹുസ്വരത. ഈ ബഹുസ്വരതയാണ് ഇന്ത്യയുടെ ആത്മബലം. ഇതു തന്നെയാണ് ഇന്ത്യയെന്ന മഹത്തായ ആശയത്തെ കാലങ്ങളെ അതിജീവിച്ച് നിലനിര്‍ത്തുന്നതും. നാനാത്വത്തിലെ ഏകത്വമെന്ന ഇന്ത്യയുടെ ചൈതന്യത്തെ ഊതിക്കെടുത്താന്‍ ഹിന്ദുത്വയുടെ പ്രചാരകര്‍ ശ്രമിക്കുമ്പോള്‍, അതിനെതിരേ ഭരണാധികാരികള്‍ പ്രതികരിക്കാതിരിക്കുന്നത് ഹിന്ദുത്വ താല്‍പര്യത്താലാണ്.
ഇന്ത്യയെ മതകീയമായി വിഭജിക്കാന്‍ ഭരണാധികാരികള്‍ ഒരുങ്ങുമ്പോള്‍ അതിനെതിരേ ശക്തിദുര്‍ഗമായി നിലകൊള്ളുകയെന്നത് മതനിരപേക്ഷ സമൂഹത്തിന്റെ ബാധ്യതയാണ്. പോയ വര്‍ഷം ഇന്ത്യന്‍ മതേതരത്തിന്മേല്‍ ഹിന്ദുത്വ ശക്തികള്‍ കൂടുതല്‍ കാളിമ പരത്തിയെങ്കിലും അതിനെയെല്ലാം അതിജീവിക്കുമെന്ന പ്രത്യാശ തന്നെയാണ് പുതുവര്‍ഷത്തെ പ്രതീക്ഷയോടെ സ്വാഗതം ചെയ്യാന്‍ ജനതയെ പ്രാപ്തമാക്കുന്നത്. വിവിധ മതസ്ഥരും ജാതികളും ഉപജാതികളുമായി കഴിയുന്ന ഇന്ത്യന്‍ സമൂഹത്തിന് ശാന്തിയോടെ, സമാധാനത്തോടെ ജീവിക്കാനുള്ള മന്ത്രമാണ് നാനാത്വത്തിലെ ഏകത്വം. അത് ഇന്ത്യന്‍ ധമനികളില്‍ പകര്‍ന്നു നല്‍കിയ നേതാക്കളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ധിഷണാശാലിയായിരുന്നു ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു.
പുതിയ ഭരണാധികാരികള്‍ നെഹ്‌റുവിനെ തമസ്‌കരിക്കാന്‍ നടത്തുന്ന പാഴ്ശ്രമങ്ങളെ ഈ തലത്തില്‍നിന്നുവേണം വീക്ഷിക്കാന്‍. 2021 അവസാനിക്കുമ്പോള്‍ നെഹ്‌റുവിയന്‍ സിദ്ധാന്തങ്ങളെയും മതനിരപേക്ഷ കാഴ്ചപ്പാടുകളെയും ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ വര്‍ധിച്ചിട്ടുണ്ടെങ്കിലും നിശ്ചയദാര്‍ഢ്യമുള്ള ജനതയ്ക്ക് മുന്‍പില്‍ അവയെല്ലാം പരാജയപ്പെടും. അതിന്റെ മഹത്തായ ഉദാഹരണമായിരുന്നു കര്‍ഷക സമരവിജയം. മതസ്വാതന്ത്ര്യമുള്ള ഒരു രാജ്യത്ത് മതംമാറ്റ നിരോധന നിയമം കൊണ്ടുവരാനുള്ള ഭരണാധികാരികളുടെ ശ്രമം പോലുള്ള ജനാധിപത്യവിരുദ്ധ, ഭരണഘടനാവിരുദ്ധമായ കരിനിയമങ്ങളെയൊക്കെയും പുതിയ കാലത്തെ ഇന്ത്യയില്‍ എങ്ങനെ പരാജയപ്പെടുത്താമെന്ന തിരിച്ചറിവ് നല്‍കിയാണ് കര്‍ഷക സമരം അവസാനിച്ചത്. സ്വാതന്ത്ര്യ സമരത്തിന് ശേഷം ഭരണാധികാരികള്‍ക്കെതിരേ വിജയം കണ്ട മറ്റൊരു സഹനസമരമായിരുന്നു അഖില ഭാരതീയ കിസാന്‍ സഭ നടത്തിയത്.


ഇന്ത്യയില്‍ അപകടപ്പെട്ടുകൊണ്ടിരിക്കുന്ന മതസ്വാതന്ത്ര്യവും ജനാധിപത്യവും വീണ്ടെടുക്കാന്‍ ജനത ത്യാഗപൂര്‍ണമായ സഹന സമരത്തിന് സജ്ജരാകേണ്ടിയിരിക്കുന്നുവെന്ന വലിയ സന്ദേശമാണ് കര്‍ഷക സമരത്തിലൂടെ ഇന്ത്യന്‍ ജനതയ്ക്ക് ലഭിച്ചത്. നമ്മുടെ രാജ്യത്തെ മതാധിഷ്ഠിത രാജ്യമാക്കാനും ജനാധിപത്യ സ്ഥാപനങ്ങളുടെ ശക്തിയും ശോഭയും ഇല്ലാതാക്കി ഏകശിലാ ഖണ്ഡം പോലൊരു ജനതയേയും ഭരണകൂടത്തേയും സ്ഥാപിക്കാനുമുള്ള പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ കുറേ വര്‍ഷങ്ങളിലൂടെ സംഘ്പരിവാര്‍ ഭരണാധികാരികള്‍ നടത്തിപ്പോരുന്നത്. രാജ്യത്തെ അഭിമാനസ്തംഭങ്ങളായ കേന്ദ്രസര്‍വകലാശലകളുടെ മതേതര, ജനാധിപത്യ സ്വഭാവം ഇല്ലാതാക്കി. മതസ്വാതന്ത്ര്യത്തിന്മേല്‍ മതം മാറ്റവിരുദ്ധ നിയമത്തിന്റെ കത്തി വീണിരിക്കുന്നു. വിവാഹത്തിന് വയസ് 21 ആക്കി വ്യക്തിസ്വാതന്ത്ര്യത്തിലും കൈവച്ചിരിക്കുന്നു.
സ്വാതന്ത്യസമര ചരിത്രം തിരുത്തിയെഴുതിക്കൊണ്ടിരിക്കുന്നു. പാര്‍ലമെന്റുകളില്‍ പ്രതിപക്ഷത്തെ പുറത്തുനിര്‍ത്തി ഭരണഘടനാ വിരുദ്ധ നിയമങ്ങള്‍ പാസാക്കിക്കൊണ്ടിരിക്കുന്നു. നുണകള്‍ ഭരണകൂട പിന്തുണയോടെ വ്യാപകമായി പ്രചരിപ്പിക്കുന്നു. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന ഭരണകൂടങ്ങളെ അട്ടിമറിക്കുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകരും സന്നദ്ധ സേവാപ്രവര്‍ത്തകരും കല്‍തുറുങ്കില്‍ അടയ്ക്കപ്പെടുന്നു. മതന്യൂനപക്ഷങ്ങളും അവരുടെ ആരാധനാകേന്ദ്രങ്ങളും ആഘോഷ ദിനങ്ങളില്‍പോലും വ്യാപകമായി ആക്രമിക്കപ്പെടുന്നു 2021 മറഞ്ഞുപോകുമ്പോള്‍ ബാക്കിവയ്ക്കുന്ന ചിത്രങ്ങളാണിതൊക്കെയും.


2021 അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ മതനിരപേക്ഷ, ജനാധിപത്യത്തിന്റെ കാവലാളുകളാകുക, അതിന്റെ പ്രചാരകരാകുക എന്നതാണ് മതനിരപേക്ഷ സമൂഹത്തോട് കാലം ആവശ്യപ്പെടുന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യപ്രാപ്തിക്ക് ശേഷം ജനാധിപത്യം നിരവധി വെല്ലുവിളികള്‍ക്ക് വിധേയമായിട്ടുണ്ട്. ജനാധിപത്യം അട്ടിമറിക്കപ്പെടുമോയെന്ന സന്ദേഹം വരെയുണ്ടായി. എന്നാല്‍, എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് ജനാധിപത്യം ശക്തിസ്തംഭമായിതന്നെ നിലകൊണ്ടു.
മുന്‍പത്തേതിനേക്കാള്‍ ഭീകരമായ ആക്രമണങ്ങള്‍ക്കാണ് ഇന്ത്യന്‍ ജനാധിപത്യവും മതേതരത്വവും ഇപ്പോള്‍ വിധേയമായിക്കൊണ്ടിരിക്കുന്നത്. പൂര്‍വികര്‍ കാണിച്ചുതന്ന ക്ലേശഭരിത സഹനസമരത്തിന്റെ കരുത്തിലൂടെ ഇന്ത്യയെ വീണ്ടെടുക്കുമെന്നും അതിനായി സ്വയം സമര്‍പ്പിക്കുമെന്ന ദൃഢ പ്രതിജ്ഞയാണ് ഓരോ മതനിരപേക്ഷ ജനാധിപത്യ വിശ്വാസിയില്‍നിന്നും ഈ പുതുവര്‍ഷാരംഭത്തില്‍ ഉണ്ടാകേണ്ടത്. പുതിയ വര്‍ഷം ഇന്ത്യന്‍ സമൂഹത്തിനു നല്‍കുന്ന പുതുവത്സര സന്ദേശവും അതു തന്നെയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നസ്റല്ലയ്ക്ക് ശേഷം പിൻ​ഗാമിയായി പരി​ഗണിക്കപ്പെട്ട ഹാഷിം സെയ്ഫുദ്ദീൻ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-23-10-2024

PSC/UPSC
  •  2 months ago
No Image

നവീൻബാബുവിനെതിരായ പരാതി തയ്യാറാക്കിയത് തിരുവനന്തപുരത്തെ സിപിഎം കേന്ദ്രങ്ങളിൽ?പിന്നിൽ ഉന്നതതല ഗൂഢാലോചന, വ്യാജപരാതി മരണശേഷം

Kerala
  •  2 months ago
No Image

ആലത്തൂരിൽ പെട്രോൾ കുപ്പിക്ക് കൊളുത്തി വീട്ടിലേക്കെറിഞ്ഞു; യുവാവ് കസ്റ്റഡിയിൽ

Kerala
  •  2 months ago
No Image

തൃശൂരിൽ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലും വൻ റെയ്ഡ്; കണക്കിൽ പെടാത്ത സ്വർണം പിടിച്ചെടുത്തു

Kerala
  •  2 months ago
No Image

താമസക്കാരോട് ബയോമെട്രിക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അഭ്യര്‍ഥിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  2 months ago
No Image

വിഴിഞ്ഞം തീരക്കടലിൽ കടലിൽ ചുഴലിക്കാറ്റിനോട് സമാനമായ ഒരു പ്രതിഭാസം; ​ദൃശ്യമായത് അരമണിക്കൂർ നേരം

Kerala
  •  2 months ago
No Image

60 വയസ്സ് കഴിഞ്ഞ സഊദികള്‍ക്കും പ്രവാസികള്‍ക്കും റിയാദ് സീസണ്‍ ഫെസ്റ്റില്‍ സൗജന്യ പ്രവേശനം

Saudi-arabia
  •  2 months ago
No Image

തെരഞ്ഞെടുപ്പിനൊരുങ്ങി മഹാവികാസ് അഘാഡി സഖ്യം; സീറ്റ് വിഭജനം പൂര്‍ത്തിയായി 

National
  •  2 months ago
No Image

ലീഗ് എസ്‌ഡിപിഐയെ പോലെയെന്ന് എംവി ഗോവിന്ദൻ; പാലക്കാട് സരിൻ ഒന്നാമതെത്തും

Kerala
  •  2 months ago