പേട്ട കൊലപാതകം: അനീഷിനെ വിളിച്ചു വരുത്തിയതെന്ന് തെളിയിക്കുന്ന ഫോണ്‍രേഖകള്‍, കോള്‍ വന്നത് 3.20ന് കൊല്ലപ്പെട്ടത് 3.30ന്
തിരുവനന്തപുരം: പേട്ടയില്‍ അയല്‍വാസിയായ യുവാവിനെ പെണ്‍ സുഹൃത്തിന്റെ പിതാവ് കുത്തിക്കൊലപ്പെടുത്തിയത് അബദ്ധത്തിലല്ലെന്ന് ബലപ്പെടുത്തുന്ന കൂടുതല്‍ രേഖകള്‍ പുറത്ത്. മരിക്കുന്നതിന് മുമ്പ് അനീഷിന്റെ ഫോണിലേക്ക് പെണ്‍കുട്ടിയുടെ അമ്മ വിളിച്ചതായി തെളിയിക്കുന്ന രേഖകളാണ് പുറത്തു വന്നിരിക്കുന്നത്. പുലര്‍ച്ചെ 3.20 നാണ് ഈ ഫോണ്‍ കോള്‍ എത്തിയത്. പൊലിസ് നല്‍കിയിരിക്കുന്ന വിവരങ്ങള്‍ പ്രകാരം അനീഷിന് കുത്തേല്‍ക്കുന്നത് 3.30ന് ആണെന്നതും ആരോപണങ്ങള്‍ക്ക് ബലം നല്‍കുന്നു.
തുടര്‍ന്ന് 4.30ന് അനീഷിന്റെ അമ്മ തിരികെ വിളിച്ചപ്പോള്‍ ഫോണെടുത്ത പെണ്‍കുട്ടിയുടെ അമ്മ മകനെക്കുറിച്ച് പൊലിസില്‍ ചോദിക്കാന്‍ പറഞ്ഞതായി വെളിപ്പെടുത്തി. മുന്‍പ് ലാലന്‍ കൊല്ലാന്‍ വേണ്ടി കരുതിക്കൂട്ടി ചെയ്തതാണെന്ന് അനീഷിന്റെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. പ്രതി ഇറച്ചിവെട്ടുകാരനാണെന്നാണ് അറിഞ്ഞത്. അനീഷിനെ പെണ്‍കുട്ടിയുടെ മുറിയില്‍ നിന്നല്ല കിട്ടിയതെന്നും ബന്ധുക്കള്‍ പറഞ്ഞു.
അനീഷിന്റെ അമ്മ വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തത് പെണ്‍കുട്ടിയുടെ അമ്മയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അനീഷിന്റെ കുടുംബമാണ് ഫോണ്‍ രേഖകള്‍ പുറത്ത് വിട്ടത്.
പേട്ടയില്‍ മകളുടെ സുഹൃത്തായ പത്തൊമ്പതുകാരനെ അച്ഛന്‍ കൊലപ്പെടുത്തിയത് യാദൃച്ഛികമായി സംഭവിച്ചതല്ലെന്ന് പൊലിസ് നിലപാട് ഉറപ്പിക്കുന്നത് കൂടിയാണ് ഫോണ്‍ രേഖകള്‍. പ്രതി സൈമണ്‍ ലാലന് കൊല്ലപ്പെട്ട അനീഷ് ജോര്‍ജ്ജിനോട് വൈരാഗ്യം ഉണ്ടായിരുന്നു. ഇതു കൊണ്ടാണ് നെഞ്ചില്‍ തന്നെ കുത്തിയതെന്നാണ് പൊലിസിന്റെ കണക്ക് കൂട്ടല്‍. ഈ സാഹചര്യത്തില്‍ അനീഷിന്റെ കുടുംബത്തിന്റെ ആരോപണവും അന്വേഷിക്കുകയാണ് പൊലിസ്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും പൊലിസ് കണ്ടെടുത്തിരുന്നു. കേസില്‍ പെണ്‍കുട്ടിയുടെ അടക്കം പ്രാഥമിക മൊഴിയെടുക്കലാണ് പൂര്‍ത്തിയായി.
ബുധനാഴ്ച പുലര്‍ച്ചെയാണ് പേട്ട സ്വദേശിയായ അനീഷിനെ പെണ്‍ സുഹൃത്തിന്റെ വീട്ടില്‍ വെച്ച് പെണ്‍കുട്ടിയുടെ അച്ഛന്‍ കൊലപ്പെടുന്നത്. കള്ളനാണെന്ന് തെറ്റിദ്ധരിച്ചു കുത്തിയെന്നായിരുന്നു പെണ്‍കുട്ടിയുടെ പിതാവ് ലാലന്‍ പൊലിസില്‍ കീഴടങ്ങിയപ്പോള്‍ നല്‍കിയ മൊഴി. എന്നാല്‍ പെണ്‍കുട്ടിയുടെയും അമ്മയുടെയും മൊഴിയില്‍ അനീഷാണെന്ന് തിരിച്ചറിഞ്ഞു ശേഷമാണ് പ്രതി കുത്തിയതെന്ന് വ്യക്തമായിരുന്നു.
മക്കളും ഭാര്യയും തടയാന്‍ ശ്രമിച്ചിട്ടും ലാലന്‍ അനീഷിനെ ആക്രമിച്ചെന്നു പൊലിസ് കണ്ടെത്തിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് അനീഷിന്റെ കുടുംബവും കൊലപാതകത്തില്‍ ദുരൂഹത ഉണ്ടെന്ന് ആരോപണവുമായി രംഗത്തെത്തിയത്. മുന്‍ വൈരാഗ്യം മൂലം വീട്ടില്‍ വിളിച്ച് വരുത്തി കൊലപെടുത്തിയത്തെനായിരുന്നു അനീഷിന്റെ മാതാപിതാക്കളുടെ ആരോപണം. പെണ്‍കുട്ടിയുടെ വീട്ടിലെ പ്രശ്‌നങ്ങളില്‍ ഇടപെട്ടത് വൈരാഗ്യത്തിന് കാരണമായെന്നാണ് കുടുംബം ചൂണ്ടിക്കാട്ടുന്നത്. അനീഷും, പെണ്‍കുട്ടിയും തമ്മില്‍ സ്‌നേഹത്തിലായിരുന്നെന്ന് സുഹൃത്തുക്കള്‍ പറയുന്നു. കേസിലെ എല്ലാ ആരോപണവും പരിശോധിക്കാന്‍ ഒരുങ്ങുകയാണ് പൊലിസ്. പെണ്‍കുട്ടിയ്ക്കും സുഹൃത്തുക്കള്‍ക്കും പുറമെ അനീഷിന്റെ കുടുംബത്തിന്റെ മൊഴിയും രേഖപെടുത്തും. റിമാന്‍ഡിലുള്ള പെണ്‍കുട്ടിയുടെ അച്ഛന്‍ ലാലനെ രണ്ട് ദിവസത്തിനുള്ളില്‍ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പിന് എത്തിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."