HOME
DETAILS

ഷാറോണ്‍ വധക്കേസ്: അന്തിമ റിപ്പോര്‍ട്ട് റദ്ദാക്കില്ല, ഗ്രീഷ്‌മയുടെ ഹരജി സുപ്രീംകോടതി തള്ളി

  
Web Desk
April 22, 2024 | 9:42 AM

parashalasharoncase-latestupdates-today

ന്യൂഡല്‍ഹി: പാറശാല ഷാറോണ്‍ വധക്കേസിലെ അന്തിമ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതി ഗ്രീഷ്മ നല്‍കിയ ഹരജി സുപ്രിംകോടതി തള്ളി. 
ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് അന്തിമ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ നിയമപരമായ അധികാരമില്ലെന്നായിരുന്നു ഗ്രീഷ്മയുടെ വാദം. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് മാത്രമേ അന്തിമ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ കഴിയൂവെന്നാണ് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നത്. നേരത്തെ ഈ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. 

ഗ്രീഷ്മയുമായി അടുപ്പത്തിലായിരുന്ന ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കഷായത്തിലും ജ്യൂസിലും വിഷം കൊടുത്തു കൊന്നുവെന്നാണ് കേസ്. ഗ്രീഷ്മയും ഷാരോണും പ്രണയത്തിലായിരുന്നു. ഗ്രീഷ്മയ്ക്ക് സാമ്പത്തിക ശേഷിയുള്ള സൈനികന്റെ വിവാഹാലോചന വന്നതോടെ ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ ശ്രമിച്ചു. എന്നാല്‍ ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ ഷാരോണ്‍ പിന്മാറാന്‍ തയ്യാറായിരുന്നില്ല. ഇതോടെയാണ് ഷാരോണിനെ കൊലപ്പെടുത്താന്‍ ആസൂത്രണം നടത്തിയതെന്നാണ് പൊലിസിന്റെ കുറ്റപത്രത്തിലെ കണ്ടെത്തല്‍.

ആദ്യം ജ്യൂസ് ചലഞ്ച് എന്ന പേരില്‍ ജ്യൂസില്‍ പാരസെറ്റമോള്‍ നല്‍കി. എന്നാല്‍ കൈപ്പാണെന്ന് പറഞ്ഞ് ഷാരോണ്‍ ഇത് തുപ്പി കളഞ്ഞതോടെ ശ്രമം പരാജയപ്പെട്ടു. തുടര്‍ന്ന് 2022 ഒക്ടോബര്‍ 14 ന് വീട്ടിലേക്ക് ക്ഷണിച്ചു. വീട്ടിലെത്തിയ ഷാരോണിന് ഗ്രീഷ്മ കഷായത്തില്‍ കളനാശിനി കലര്‍ത്തി കൊടുത്തു. ഷാരോണ്‍ ശാരീരികാസ്വസ്ഥതകളോടെയാണ് തിരിച്ചെത്തിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഒക്ടോബര്‍ 25 നാണ് യുവാവ് മരിച്ചത്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലേണേഴ്‌സ് പരീക്ഷയിൽ മാറ്റം; കൂട്ടത്തോൽവിയെ തുടർന്നാണ് പരിഷ്കാരത്തിൽ മാറ്റം വരുത്തുന്നത്

Kerala
  •  20 minutes ago
No Image

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗി മരിച്ച സംഭവം: അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും; പ്രോട്ടോക്കോള്‍ പ്രകാരമുള്ള ചികിത്സ നല്‍കിയെന്ന് കാര്‍ഡിയോളജി വിഭാഗം 

Kerala
  •  23 minutes ago
No Image

തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐസിയുവിൽ നിന്ന് പ്രതി ചാടിപ്പോയി; രക്ഷപ്പെട്ടത് ജനൽവഴി

crime
  •  43 minutes ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്നുണ്ടായേക്കും; അരയും തലയും മുറുക്കി ഇറങ്ങാന്‍ മുന്നണികള്‍, ഒരുക്കങ്ങള്‍ തകൃതി, സീറ്റ് ചര്‍ച്ചകള്‍ സജീവം

Kerala
  •  an hour ago
No Image

ജന്മദിനാഘോഷത്തിൽ കഞ്ചാവ് ഉപയോഗം; ആറ് കോളേജ് വിദ്യാർഥികൾ പിടിയിൽ

crime
  •  2 hours ago
No Image

തമ്മനത്ത് കൂറ്റൻ കുടിവെള്ള ടാങ്ക് തകർന്നു; വീടുകളിൽ വെള്ളം കയറി, വൻ നാശനഷ്ടം

Kerala
  •  2 hours ago
No Image

ട്രംപിൻ്റെ പ്രസംഗം എഡിറ്റ് ചെയ്‌ത വിവാദം: ബിബിസി തലപ്പത്ത് രാജി; ഡയറക്ടർ ജനറലും സിഇഒയും സ്ഥാനമൊഴിഞ്ഞു

International
  •  2 hours ago
No Image

ദുബൈ മെട്രോ: ബ്ലൂ ലൈന്‍ അഞ്ച് മാസത്തിനുള്ളില്‍ 10% പൂര്‍ത്തീകരിച്ചു; 2026ഓടെ 30%

uae
  •  2 hours ago
No Image

ഷാര്‍ജ ബുക്ക് ഫെയര്‍: കുരുന്നുകള്‍ക്ക് എ.ഐ വേദിയൊരുക്കി എസ്.ഐ.ബി.എഫ് കോമിക് വര്‍ക്ക്‌ഷോപ്പ്

uae
  •  2 hours ago
No Image

ഛത്തിസ്ഗഡില്‍ ക്രൈസ്തവര്‍ക്കുനേരെ ബജ്‌റങ്ദള്‍ ആക്രമണം; പ്രാര്‍ത്ഥനയ്ക്കിടെ വൈദികര്‍ക്ക് മര്‍ദനം

crime
  •  3 hours ago