മണിപ്പൂരില്‍ ന്യൂനപക്ഷങ്ങള്‍ക്കു നേരെയുണ്ടായത് പീഡനം; കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് യു.എസ്
ന്യൂഡല്‍ഹി; മണിപ്പൂര്‍ കലാപത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്. ന്യൂനപക്ഷങ്ങള്‍ക്കെതിരേയാണ് മണിപ്പൂരില്‍ ആക്രമണമുണ്ടായതെന്നും വലിയ തോതിലുള്ള പീഡനമാണ് നടന്നതെന്നുമാണ് റിപോര്‍ട്ടിലെ വിമര്‍ശനം. യു.എസ് സ്‌റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റിന്റെ വാര്‍ഷിക മനുഷ്യാവകാശ റിപോര്‍ട്ടിലാണ് പരാമര്‍ശിച്ചത്. കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്ന മാധ്യമങ്ങള്‍ ഭീഷണി നേരിടുകയാണെന്ന് ബിബിസി ഓഫിസിലെ ആദായനികുതി വകുപ്പിന്റെ പരിശോധന ചൂണ്ടിക്കാട്ടി യു.എസ്.
മനുഷ്യാവകാശ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും ബാധിത സമുദായങ്ങലും മണിപ്പൂരിലെ അക്രമം തടയുന്നതിനും മാനുഷിക സഹായം നല്‍കുന്നതിനുമുള്ള നടപടി വൈകിയതിനു കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചതായി റിപോര്‍ട്ടില്‍ പറയുന്നുണ്ട്. സെപ്റ്റംബര്‍ നാലിനു ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും അക്രമപ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കാനും കുറ്റവാളികളെ കണ്ടെത്താനും കേന്ദ്രസര്‍ക്കാരിനോട് യുഎന്‍ ആവശ്യപ്പെട്ടിരുന്നു. മെയ്‌തേയ് , കുക്കി മറ്റു സ്വാധീനമുളള സമുദായങ്ങള്‍ എന്നിവയ്ക്കിടയില്‍ അനുരഞ്ജന പ്രക്രിയ പ്രോത്സാഹിപ്പിക്കാനും സമയബന്ധിതമായി നടപടി സ്വീകരിക്കാനും സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചെന്നും റിപോര്‍ട്ടില്‍ പറയുന്നുണ്ട്.
ബിബിസിയുടെ സാമ്പത്തികവുമായി ബന്ധപ്പെട്ട് നടന്ന റെയ്ഡില്‍ സാമ്പത്തിക പ്രക്രിയകളില്‍ ഉള്‍പ്പെടാത്ത മാധ്യമപ്രവര്‍ത്തര്‍ക്കിടയില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി ഉപകരണങ്ങള്‍ പിടിച്ചെടുത്തു. രാഹുല്‍ ഗാന്ധിക്ക് രണ്ടുവര്‍ഷത്തെ തടവു ശിക്ഷ വിധിച്ചതിനെ കുറിച്ചും പരാമര്‍ശമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."