HOME
DETAILS

മത്സ്യഫെഡ് ഭരണസമിതിയും എം.ഡിയും തമ്മിലെ ശീതസമരം തുറന്ന പോരിലേക്ക്

  
backup
August 29 2016 | 18:08 PM

%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%b8%e0%b4%ae%e0%b4%bf%e0%b4%a4%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%8e%e0%b4%82-%e0%b4%a1%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%a4%e0%b4%ae%e0%b5%8d

ആലപ്പുഴ: ഭരണസമിതിയും മാനേജിംങ് ഡയറക്്ടറും തമ്മിലുള്ള അധികാര വടംവലി തുറന്ന പോരിലേക്ക് നീങ്ങിയതോടെ മത്സ്യഫെഡിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിലേക്ക്. ധീവരസഭ ജനറല്‍ സെക്രട്ടറി വി ദിനകരന്‍ ചെയര്‍മാനായ ഭരണസമിതിയും മത്സ്യഫെഡ് എം.ഡി ലോറന്‍സ് ഹെറാള്‍ഡും തമ്മിലാണ് പോര് രൂക്ഷമായത്. ഭരണസമിതി തീരുമാനങ്ങള്‍ക്കെതിരായ നിലപാട് സ്വീകരിക്കുകയും തീരുമാനങ്ങള്‍ നടപ്പാക്കാന്‍ തയാറാകാതിരിക്കുകയും ചെയ്ത എം.ഡിക്കെതിരേ അന്വേഷണം ആവശ്യപ്പെട്ട് ഫിഷറീസ് രജിസ്ട്രാര്‍ക്ക് പരാതി നല്‍കാന്‍ മത്സ്യഫെഡ് ഡയറക്്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു.

മാനേജിംഗ് ഡയറക്ടറുടെ നടപടികളെ നിയമപരമായി നേരിടാനാണ് മത്സ്യഫെഡ് ഭരണസമിതിയുടെ തീരുമാനം. എം.ഡിക്ക് എതിരായ പരാതിയില്‍ ഏഴ് ആരോപണങ്ങളാണ് ഭരണസമിതി ഉന്നയിച്ചിട്ടുള്ളത്. 1969 ലെ സഹകരണ നിയമത്തിന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മത്സ്യഫെഡ് 2013 ലെ പുതുക്കിയ സഹകരണ നിയമം അനുസരിച്ചും സംസ്ഥാന സര്‍ക്കാര്‍ 2016 ഫെബ്രുവരിയില്‍ പുറത്തിറക്കിയ പ്രത്യേക നിയമ പ്രകാരവും പ്രവര്‍ത്തിച്ചു വരുന്ന സ്ഥാപനമാണ്. എന്നാല്‍, സഹകരണ നിയമം അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥനായ എം.ഡി ലോറന്‍സ് ഹെറാള്‍ഡ് ഇത് അംഗീകരിക്കാന്‍ തയ്യാറാകുന്നില്ല.

ചെയര്‍മാനേയും ബോര്‍ഡിനേയും പരിഗണിക്കാതെ എം.ഡി ഏകപക്ഷീയമായി പ്രവര്‍ത്തിക്കുന്നുവെന്നാണ് പരാതി. കഴിഞ്ഞ മാസം 27 ന് ചേര്‍ന്ന മത്സ്യഫെഡ് ബോര്‍ഡ് തീരുമാനങ്ങള്‍ പൂര്‍ണമായും നടപ്പാക്കാനും ആലപ്പുഴയില്‍ ഇന്നലെ ചേര്‍ന്ന ബോര്‍ഡ് യോഗം തീരുമാനിച്ചു. എം.ഡിയായി ചുമതലയേറ്റ ശേഷം ലോറന്‍സ് ഹെറാള്‍ഡ് പുറപ്പെടുവിച്ച നിയമന ഉത്തരവും ശിക്ഷണ - സ്ഥലമാറ്റ ഉത്തരവുകളും യോഗം റദ്ദാക്കി.

ബോര്‍ഡിലെ താത്ക്കാലിക, കരാര്‍ ജോലിക്കാരേയും കമ്യൂനിറ്റി മോട്ടിവേറ്റേഴ്‌സ്- പീസ് വര്‍ക്കേഴ്‌സ് എന്നിവരെ പിരിച്ചുവിടാനുള്ള തീരുമാനവും റദ്ദാക്കിയിട്ടുണ്ട്. ഇതിന് പുറമേ ഭരണസമിതി അഫിലിയേഷന്‍ നല്‍കാന്‍ തീരുമാനിച്ച പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് അഫിലിയേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനും തീരുമാനമായി. സഹകരണ നിയമപ്രകാരം നിലവിലുള്ള ഭരണസമിതിക്കെതിരേ അന്വേഷണമുണ്ടായാല്‍ അതു സംബന്ധിച്ച് മറുപടിയും വിശദീകരണവും നല്‍കേണ്ടത് ഭരണസമിതിയാണ്. എന്നാല്‍, ഇതിന് വിരുദ്ധമായി ചെയര്‍മാനെയും ഭരണസമിതിയേയും അറിയിക്കാതെ എം.ഡി നേരത്തെ വിശദീകരണം നല്‍കിയിരുന്നു. എം.ഡിയുടെ ഈ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ സമര്‍പ്പിക്കുന്ന അന്വേഷണ റിപ്പോര്‍ട്ട് തള്ളിക്കളയാന്‍ ഫിഷറീസ് രജിസ്ട്രാറോട് ആവശ്യപ്പെടാനും ബോര്‍ഡ് യോഗം തീരുമാനിച്ചതായി ചെയര്‍മാന്‍ വി ദിനകരന്‍ പറഞ്ഞു.

സെപ്റ്റംബര്‍ 25 ന് എറണാകുളം ടൗണ്‍ ഹാളില്‍ മത്സ്യഫെഡ് വാര്‍ഷിക ജനറല്‍ ബോഡി വിളിച്ചു ചേര്‍ക്കാനും ബോര്‍ഡ് യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. ഭരണസിമിതിയും എം.ഡിയും തമ്മിലുള്ള പോര് രൂക്ഷമായതോടെ മത്സ്യഫെഡിന്റെ ദൈന്യംദിന പ്രവര്‍ത്തനങ്ങളുടെ താളംതെറ്റുകയാണ്. ഭരണസമിതിയുടെ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ എം.ഡി തയ്യാറാകുന്നില്ല. എം.ഡി എടുക്കുന്ന ഏകപക്ഷീയ തീരുമാനങ്ങളും നടപടികളും ഭരണസമിതി മരവിപ്പിച്ചു. യു.ഡി.എഫ് ഭരണകാലത്താണ് മുന്‍ എം.എല്‍.എ കൂടിയായ വി ദിനകരന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയെ തെരഞ്ഞെടുത്തത്. യു.ഡി.എഫ് അനുകൂലികളാണ് ഭരണസമിതിയിലുള്ളത്. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതോടെ ബോര്‍ഡ് - കോര്‍പ്പറേഷന്‍ ഭരണസമിതികളെല്ലാം രാജിവെച്ച് ഒഴിഞ്ഞിരുന്നു.

എന്നാല്‍ അഞ്ചു വര്‍ഷ കാലാവധിയുള്ള മത്സ്യഫെഡ് ഭരണസമിതിക്ക് ഇനി മൂന്നര വര്‍ഷം കൂടി ബാക്കിയുണ്ട്. പ്രതിസന്ധി സൃഷ്്ടിച്ച് അധികാരം പിടിച്ചെടുക്കാനുള്ള സര്‍ക്കാരിലെ ചിലരുടെ നീക്കമാണ് എം.ഡിയെ ഉപയോഗിച്ചുള്ള പ്രതിസന്ധി സൃഷ്്ടിക്കലിന് പിന്നിലെന്ന ആരോപണം ശക്തമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹരിയാനയില്‍ സത്യപ്രതിജ്ഞ ശനിയാഴ്ച; നയാബ് സിങ് സെയ്‌നി മുഖ്യമന്ത്രിയായി തുടര്‍ന്നേക്കും

National
  •  2 months ago
No Image

നടന്‍ ടി.പി മാധവന്‍ അന്തരിച്ചു 

Kerala
  •  2 months ago
No Image

സ്‌കൂള്‍ കലോത്സവം: അപ്പീല്‍ തുക ഇരട്ടിയാക്കി, ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനം അഞ്ചാക്കി 

Kerala
  •  2 months ago
No Image

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് വില 56,800ല്‍ നിന്ന് 56,240ലേക്ക് 

Business
  •  2 months ago
No Image

ബാലറ്റ് ബുള്ളറ്റ്; കണക്കുതീർത്ത് ജമ്മു കശ്മിർ ജനത

National
  •  2 months ago
No Image

കലാപകാരികള്‍ക്കും ബുള്‍ഡോസര്‍ രാജിനും 'കൈ' യോടെ മറുപടി നല്‍കി നൂഹ്; മൂന്ന് മണ്ഡലങ്ങളില്‍ രണ്ടിടത്തും ബി.ജെ.പി മൂന്നാം സ്ഥാനത്ത്

National
  •  2 months ago
No Image

പെൺകുട്ടിയെ അപമാനിച്ച കേസിൽ രണ്ട് പേർ പിടിയിൽ

latest
  •  2 months ago
No Image

ഹൂഡയുടെ കൈവിട്ടകളി

National
  •  2 months ago
No Image

കാണാതെ പോയ ജാതി സമവാക്യം; ഹരിയാനയില്‍ നിര്‍ണായകമായത് പിന്നോക്കദലിത് വോട്ടുകള്‍

National
  •  2 months ago
No Image

100 വര്‍ഷത്തെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായി മില്‍ട്ടണ്‍; കാറ്റഗറി അഞ്ചിലേക്ക് ഉയര്‍ത്തി, ഫ്‌ളോറിഡയില്‍ അടിയന്തിരാവസ്ഥ

International
  •  2 months ago