സംസ്ഥാന പാതയിലെ വളവുകളിലെ കുഴികള്‍ അപകട സാധ്യത വര്‍ധിപ്പിക്കുന്നു
കട്ടപ്പന : തൊടുപുഴ - പുളിയന്മല സംസ്ഥാന പാതയിലെ പാറക്കടവ് മുതല്‍ ഹില്‍ടോപ്പ് വരെയുള്ള ഹെയര്‍പിന്‍ വളവുകളിലെ കുഴികള്‍ അപകട സാധ്യത വര്‍ധിപ്പിക്കുന്നു.
ഇവിടെ റോഡ് തകര്‍ന്നു കിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. പാറക്കടവ് മുതല്‍ ഹില്‍ടോപ് വരെയുള്ള റോഡില്‍ ആറോളം ഹെയര്‍പിന്‍ വളവുകളാണ് ഉള്ളത്. ദിനം പ്രതി ഒരു അപകടങ്ങളെങ്കിലും ഇവിടെ ഉണ്ടാകാറുണ്ട്. കാലവര്‍ഷത്തിലെ വെള്ളം ഒഴുക്കില്‍ ഈ വളവുകളിലെ റോഡിലെ ടാറിങ് മുഴുവന്‍ തകര്‍ന്ന് വന്‍കുഴികളായി മാറിയിരിക്കുകയാണ്.
നിരവധി ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളും കുഴിയില്‍ വീണ് വാഹനത്തിനും യാത്രക്കാര്‍ക്കും പരിക്ക് പറ്റുന്നുണ്ട്. കഴിഞ്ഞ ദിവസം സ്കൂട്ടറില്‍ പോയ യുവതി ഗട്ടറില്‍ വീണു.
പിന്നാലെ എത്തിയ സ്വകാര്യ ബസിലെ ഡ്രൈവര്‍ വാഹനം നിര്‍ത്തിയില്ലായിരുന്നെങ്കില്‍ യുവതിക്ക് ജീവന് നഷ്ടമായേനെ. കുത്തനെയുള്ള കയറ്റം കയറി വരുന്ന വാഹനങ്ങള്‍ കുഴിയില്‍ വീണ് വാഹനത്തിന്റെ ആക്സില്‍ ഒടിഞ്ഞ സംഭവവും നിരവധിയാണ്. പുളിയന്മലയില് നിന്ന് വേഗതയില്‍ ഇറങ്ങി വരുന്ന വാഹനം കുഴിയില്‍ വീണ് നിയന്ത്രണം വിട്ട് മറിഞ്ഞ സംഭവങ്ങളും നിരവധിയാണ്. അന്യ സംസ്ഥാനത്ത് നിന്നും ലോഡുമായി വരുന്ന നിരവധി വാഹനങ്ങള്‍ നിരവധി വാഹനങ്ങള്‍ ഇവിടെ അപകടത്തില്‍ പെടുന്നത് പതിവാണ്.
അന്യ സംസ്ഥാനത്ത് നിന്നുള്ള ആയിരക്കണക്കിനു ശബരിമല തീര്‍ത്ഥാടകര്‍ കടന്ന് വരുന്ന വഴിയാണിത്. ഓണം പ്രമാണിച്ചു നിരവധി വിദേശ ടൂറിസ്റ്റുകള്‍ മുന്നാര്‍, തേക്കടി എന്നിവടങ്ങളലേക്കു വരുന്നതും ഈ സംസ്ഥാന പാത വഴിയാണ്. ശബരിമലയാത്ര ക്കാരുടെ തിരക്ക് ആരംഭിക്കുന്നതിനു മുന്‍പ് റോഡിന്റെ അറ്റകുറ്റ പണികള്‍ നടത്തി ഗതാഗത യോഗ്യമാക്കണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടേയും ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."