വേദനമാറാന്‍ ഗുളിക കഴിക്കും മുന്‍പ് ഈ വഴികള്‍ പരീക്ഷിച്ചു നോക്കൂ..
പല്ലുവേദനയോ നടുവേദനയോ മറ്റേതെങ്കിലും തരത്തിലുള്ള വേദനയോ ഉണ്ടാകുമ്പോള്‍ നിങ്ങള്‍ ആദ്യമെന്താണ് ചെയ്യുക?.. വേദന കുറയാനായി വേദനസംഹാരികള്‍ കഴിക്കും അല്ലേ..
വിപണിയില്‍ ഒരോ വേദനകള്‍ക്കും അതിന്റേതായ മരുന്നുകള്‍ ഉണ്ടല്ലോ.. അവയെല്ലാം പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുമെന്ന് അറിഞ്ഞുകൊണ്ടാണ് നമ്മള്‍ അത് വാങ്ങിക്കഴിക്കുന്നതും. എന്നാല്‍ ഈ വേദനകള്‍ മാറ്റാന്‍ പ്രകൃതിയില്‍ തന്നെ വഴിയുണ്ട്.
മരുന്നുകള്‍ കഴിക്കാന്‍ തയ്യാറെടുക്കുന്നതിന് മുന്‍പ് ഈ വഴികള്‍ ഒന്ന് പരീക്ഷിച്ചു നോക്കൂ..
നമ്മുടെ അടുക്കളകളില്‍ പാചകത്തിനപ്പുറം നമുക്ക് പ്രയോജനപ്പെടുന്ന ഒരുപാട് വസ്തുക്കളുണ്ട്. അവയില്‍ ആന്റി ഓക്‌സിഡന്റുകളും ആന്റിഇന്‍ഫ്‌ലമേറ്ററി സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. ഇതൊന്നുമറിയാതെയാണ് നാം മരുന്നുകള്‍ക്ക് പിറകെ ഓടുന്നത്.
നിങ്ങള്‍ പരീക്ഷിക്കേണ്ട 3 ന്യൂട്രീഷ്യന്‍ അംഗീകൃത പ്രകൃതിദത്ത വേദന നിവാരണികളിതാ
1. ഇഞ്ചി:
ശക്തമായ സംയുക്തങ്ങളാല്‍ നിറഞ്ഞ ഇഞ്ചി ഇന്‍ഫല്‍മേഷന്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. പേശിവേദനയ്ക്ക് പിന്നിലെ പ്രധാന കാരണം ഇന്‍ഫല്‍മേഷനാണ്.
ഒരു കപ്പ് ചായയില്‍ കുറച്ച് ഇഞ്ചി ചതച്ച് ചേര്‍ത്ത് കുടിക്കുക, ഇഞ്ചി നിങ്ങളുടെ ഭക്ഷണങ്ങളില്‍ ചേര്‍ക്കുന്നതും നല്ലതാണ.്
2. മഞ്ഞള്‍
വെറുമൊരു സുഗന്ധവ്യഞ്ജനം മാത്രമല്ല മഞ്ഞള്‍. ഇതിലെ കുര്‍ക്കുമിന്‍ ആന്റിബയോട്ടിക്, ആന്റിസെപ്റ്റിക് ഗുണങ്ങളാല്‍ നിറഞ്ഞതാണ്. ഈ ഘടകങ്ങള്‍ നിങ്ങളുടെ വേദനയെ നേരിടാന്‍ സഹായിക്കുന്നു.
കുരുമുളകും ഒലിവ് ഓയിലിനുമൊപ്പം മഞ്ഞള്‍ ചേര്‍ത്ത് കഴിക്കുന്നത് വേദന കുറയ്ക്കാന്‍ സഹായിക്കും.
3. പെരുംജീരകം
പെരുംജീരകത്തിന് കാര്‍മിനേറ്റീവ് ഗുണങ്ങളുണ്ട്, ഇത് ഗ്യാസ് പുറന്തള്ളാന്‍ സഹായിക്കുന്നു. വീക്കം, അസിഡിറ്റി, വേദന എന്നിവയിലേക്ക് നയിക്കുന്ന കാരണങ്ങളെ ഇത് പ്രതിരോധിക്കുന്നു.
ഭക്ഷണത്തിന് മുമ്പ് നിങ്ങള്‍ക്ക് ഒരു കപ്പ് പെരുംജീരകം ചേര്‍ത്ത ചായ കുടിക്കുന്നത് ഇത്തരം വേദനകളില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."