സൈക്കിള്‍ പോളോ ചാംപ്യന്‍ഷിപ്പ്: ആലപ്പുഴയ്ക്ക് ഓവറോള്‍ കിരീടം
ആലപ്പുഴ: സംസ്ഥാന സൈക്കിള്‍ പോളോ ചാംപ്യന്‍ഷിപ്പില്‍ ആലപ്പുഴ ജില്ലക്ക് ഓവറോള്‍ കിരീടം. വണ്ടാനം ടി.ഡി മെഡിക്കല്‍ കോളജ് മൈതാനത്താണ് 45ാം സംസ്ഥാന മത്സരങ്ങള്‍ അരങ്ങേറിയത്.
സബ്ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗം ഫൈനലില്‍ ആലപ്പുഴയെ പരാജയപ്പെടുത്തി കോഴിക്കോട് വിജയിച്ചു. സ്‌കോര്‍ 6-4. മൂന്നാം സ്ഥാനം തിരുവനന്തപുരം നേടി. സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ ഫൈനലില്‍ ആലപ്പുഴ ഇടുക്കിയെ പരാജയപ്പെടുത്തി ജേതാക്കളായി. സ്‌കോര്‍ 10-2. കോഴിക്കോടിനാണ് മൂന്നാം സ്ഥാനം. ജൂനിയര്‍ ആണ്‍കുട്ടികളുടെ ഫൈനലില്‍ ഇടുക്കിയെ തോല്‍പ്പിച്ച് ആലപ്പുഴ വിജയിച്ചു. സ്‌കോര്‍ 10-3. ഈ വിഭാഗത്തില്‍ മലപ്പുറത്തിനാണ് മൂന്നാം സ്ഥാനം. ജൂനിയര്‍ പെണ്‍കുട്ടികളുടെ ഫൈനലില്‍ ആലപ്പുഴ കോഴിക്കോടിനെ കീഴടക്കി. സ്‌കോര്‍ 6-2. കണ്ണൂരിനാണ് മൂന്നാം സ്ഥാനം. സീനിയര്‍ ആണ്‍കുട്ടികളുടെ ഫൈനലില്‍ ആലപ്പുഴ ഇടുക്കിയെ അട്ടിമറിച്ച് ജേതാക്കളായി. 12-3). മലപ്പുറത്തിനാണ് ഈ വിഭാഗത്തില്‍ മൂന്നാം സ്ഥാനം. സീനിയര്‍ പെണ്‍കുട്ടികളുടെ ഫൈനലിലും ഇടുക്കിയെ തോല്‍പ്പിച്ച് ആലപ്പുഴ ചാംപ്യന്‍മാരായി. 10-3. കോഴിക്കോടിനാണ് മൂന്നാം സ്ഥാനം.
വിജയികള്‍ക്കുള്ള മെഡല്‍ ദാനം ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഡോ.രമ്യ അലക്‌സാണ്ടര്‍ നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."