വിദേശ പഠനത്തിന് IELTS വേണ്ട: മികച്ച 5 രാജ്യങ്ങളും യൂനിവേഴ്സിറ്റികളും
വിദേശപഠനം ആഗ്രഹിക്കുന്നവർക്ക് എന്നും ബുദ്ധിമുട്ടുള്ള ഒരു കടമ്പയാണ് IELTS, TOFEL പോലുള്ള ഭാഷാ പരീക്ഷകൾ. പലപ്പോഴും വലിയൊരു വെല്ലുവിളിയാണ് ഇത്തരം പരീക്ഷകൾ. എന്നാൽ IELTS ഇല്ലാതെ വിദേശ പഠനം സാധ്യമാക്കുന്ന രാജ്യങ്ങളും നിലവിലുണ്ട്. പലപ്പോഴും നമ്മൾ അത് അറിയാതെ പോവുകയാണ്. 2024 ൽ ഭാഷാ പ്രാവീണ്യ പരീക്ഷകളില്ലാതെ പ്രവേശനം നേടാൻ കഴിയുന്ന രാജ്യങ്ങളും യൂണിവേഴ്സിറ്റികളും പരിചയപ്പെടാം.
1.കാനഡ
IELTS അല്ലാതെ പഠിക്കാൻ കഴിയുന്ന മികച്ച രാജ്യങ്ങളിലൊന്നാണ് കാനഡ. ഇവിടെ ഇംഗ്ലീഷ് പ്രാവീണ്യം പരിശോധിക്കാൻ മറ്റു മാർഗങ്ങളുണ്ട്. ഇവ IELTS നേക്കാൾ എളുപ്പവുമാണ്. CAEL, CanTest, CAE, ELP, AEPUCE ആണ് അവ.
കാനഡയിലെ മികച്ച യൂനിവേഴ്സിറ്റികൾ
റെജീന യൂണിവേഴ്സിറ്റി
മെമ്മോറിയൽ യൂണിവേഴ്സിറ്റി ഓഫ് ന്യൂഫൗണ്ട്ലാൻഡ്
കാംബ്രിയൻ യൂനിവേഴ്സിറ്റി
ബ്രോക്ക് യൂണിവേഴ്സിറ്റി
കാൾട്ടൺ യൂണിവേഴ്സിറ്റി
2.ഓസ്ട്രേലിയ
ഓസ്ട്രേലിയയിൽ പഠിക്കാൻ IELTS ആവശ്യമില്ല. വീഡിയോ അഭിമുഖങ്ങളെയാണ് ഇവിടെ ആധാരം. CAE, PTE, TOEFL പോലുള്ള ഇതര ഭാഷാ പരീക്ഷകളെയാണ് ഇവിടെ ആശ്രയിക്കുന്നത്.
ഓസ്‌ട്രേലിയയിലെ മികച്ച യൂനിവേഴ്സിറ്റികൾ
ബോണ്ട് യൂണിവേഴ്സിറ്റി
ന്യൂ സൗത്ത് വെയിൽസ് യൂണിവേഴ്സിറ്റി
മക്വാരി യൂണിവേഴ്സിറ്റി
ക്വീൻസ്ലാൻഡ് യൂണിവേഴ്സിറ്റി
യൂണിവേഴ്സിറ്റി ഓഫ് സതേൺ ക്വീൻസ്ലാൻഡ്
3.ജർമ്മനി
IELTS ന് ബദലായി മുൻപ് പഠിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യത്തിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതിയാവും.
ജർമനിയിലെ മികച്ച യൂനിവേഴ്സിറ്റികൾ
യൂനിവേഴ്സിറ്റി ഓഫ് സീഗൻ
യൂനിവേഴ്സിറ്റി ഓഫ് കൈസർസ്ലോട്ടേൺ
ഫ്രീ യൂണിവേഴ്സിറ്റി ഓഫ് ബർലിൻ
യൂനിവേഴ്സിറ്റി ഓഫ് ഗീസെൻ
യൂനിവേഴ്സിറ്റി ഓഫ് കോബ്ലെൻസ് ആൻഡ് ലാൻഡൗ
4.യുഎസ്എ
യുഎസ് പഠനത്തിന് ഇംഗ്ലീഷ് ആവശ്യമാണെങ്കിലും ചില ഇളവുകൾ അവർ നൽകുന്നുണ്ട്. നേറ്റീവ് ഇംഗ്ലീഷ് സംസാരിക്കുന്നവർക്ക് അല്ലെങ്കിൽ ഒരു യുഎസ് സ്ഥാപനത്തിൽ കുറഞ്ഞത് ഒരു വർഷത്തെ മുഴുവൻ സമയ അക്കാദമിക് പഠനമുള്ളവർക്ക് IELTS ന്റെ കടമ്പകൾ മറികടക്കാം.
യുഎസ്എ മികച്ച യൂനിവേഴ്സിറ്റികൾ
യൂണിവേഴ്സിറ്റി ഓഫ് കൊളറാഡോ
സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് ന്യൂയോർക്ക്
യൂണിവേഴ്സിറ്റി ഓഫ് അർക്കൻസാസ്
കാലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി
യൂണിവേഴ്സിറ്റി ഓഫ് ന്യൂ ഓർലിയൻസ്
5.യുകെ
IELTS ഇല്ലാതെ യു.കെയിൽ പഠിക്കാൻ 70% അല്ലെങ്കിൽ അതിന് മുകളിലുള്ള ഹൈസ്കൂൾ ഗ്രേഡ് മതിയാവും. അതുപോലെ, MS അല്ലെങ്കിൽ MBA പോലുള്ള മാസ്റ്റേഴ്സ് പ്രോഗ്രാമുകൾക്ക് 4.0-ൽ 3.0 ഓ അതിൽ കൂടുതലോ GPA ഉണ്ടായാൽ മതി.
യു.കെയിലെ മികച്ച യൂനിവേഴ്സിറ്റികൾ
യൂണിവേഴ്സിറ്റി ഓഫ് ബ്രിസ്റ്റോൾ
യൂണിവേഴ്സിറ്റി ഓഫ് ബാസൽ
യൂണിവേഴ്സിറ്റി ഓഫ് ജനീവ
ബ്രൂണൽ യൂണിവേഴ്സിറ്റി
യൂണിവേഴ്സിറ്റി ഓഫ് ലിങ്കൺ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."