HOME
DETAILS
MAL
ഹജ്ജ് മുന്നൊരുക്കം: മക്കയിലേക്ക് നാളെ മുതൽ നിയന്ത്രണം, വാഹനങ്ങൾ തിരിച്ചയക്കും
May 03 2024 | 14:05 PM
മക്ക: ഹജ്ജിന് മുന്നോടിയായി മക്കയിലേക്കുള്ള പ്രവേശനത്തിനു വിദേശികൾക്ക് മെയ് 4 ശനിയാഴ്ച മുതൽ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പൊതു സുരക്ഷാ വിഭാഗം അറിയിച്ചു.
ഹജ്ജ് വിസ, ഉംറ വിസ, മക്ക ഇഖാമ, മക്കയിൽ ജോലിയുള്ളവർക്ക് നൽകുന്ന പ്രത്യേക പെർമിറ്റ് എന്നിവയില്ലാത്തവരെ നാളെ ശനി – മുതൽ ചെക്ക് പോയിന്റിൽ തടയും. വാഹനങ്ങൾ തിരിച്ചയക്കും.
അതേ സമയം, ഹജ്ജ് സീസണിൽ മക്കയിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് മക്കയിലേക്ക് പ്രവേശന പെർമിറ്റുകൾ ഇലക്ട്രോണിക് ആയി നൽകാനുള്ള അപേക്ഷകൾ ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട് സ്വീകരിക്കൽ ആരംഭിച്ചു.
അബ്ഷിർ, മുഖീം പ്ലാറ്റ്ഫോമുകളിലൂടെ പെർമിറ്റുകൾക്ക് അപേക്ഷിക്കാം. ഇതിന് ജവാസാത്തിനെ സമീപിക്കേണ്ടതില്ല
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."