HOME
DETAILS

2000 കോടി രൂപയുമായി ഹൈദരാബാദിലേക്ക് പോയ കേരള പൊലിസിനെ തടഞ്ഞ് ആന്ധ്രാ പൊലിസ്; തടഞ്ഞു വെച്ചത് നാല് മണിക്കൂര്‍

  
May 03 2024 | 15:05 PM

Andhra Police stopped the Kerala Police who went to Hyderabad with 2000 crore rupees

 

കാലാവധി കഴിഞ്ഞ നോട്ടുകളുമായി പുറപ്പെട്ട കേരള പൊലീസിന്റെ വാഹനം തടഞ്ഞ് ആന്ധ്ര പൊലീസ്.  2000 കോടി രൂപയുടെ കാലാവധി കഴിഞ്ഞ 500 രൂപയുടെ നോട്ടുകളുമായാണ് കേരള പൊലീസ് റിസര്‍വ് ബാങ്കിന്റെ നിര്‍ദേശ പ്രകാരം കോട്ടയത്തുനിന്ന് ഹൈദരബാദിലേക്ക് പുറപ്പെട്ടത്. എന്നാല്‍ രഹസ്യ വിവരത്തെ തുടര്‍ന്ന് കേരള പൊലീസ് സംഘത്തെ ആന്ധ്രാ പൊലീസ് തടഞ്ഞു.  നോട്ടുകള്‍ റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചയിടത്ത് എത്തിക്കാനായിയിരുന്നു യാത്ര. തെരഞ്ഞെടുപ്പ് പരിശോധനയുടെ ഭാഗമായ നടപടികള്‍ പൂര്‍ത്തിയാക്കി നാല് മണിക്കൂറിന് ശേഷം  കേരള പൊലീസ് സംഘത്തെ ആന്ധ്ര പൊലീസ് വിട്ടയച്ചു. കൃത്യമായ രേഖകള്‍ കാണിച്ച ശേഷമായിരുന്നു വിട്ടയച്ചത്. ബാങ്കുകളില്‍ നിന്ന് കാലാവധി കഴിഞ്ഞ നോട്ടാണ് കൊണ്ടുപോയത്. 


കോട്ടയം നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി ടി ജോണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പുറപ്പെട്ടത്. ഏപ്രില്‍ 30നായിരുന്നു യാത്ര.  റിസര്‍വ് ബാങ്ക് നിര്‍ദേശിച്ച സമയ പരിധി അടുത്തതോടെയാണ് സംഘം പുറപ്പെട്ടത്. എന്നാല്‍ അനന്തനഗറില്‍ പൊലീസ് തടഞ്ഞു. കോടികള്‍ നിറച്ച കണ്ടെയ്നര്‍ പൊലീസ് അകമ്പടിയോടെ കടത്തുന്നുവെന്നായിരുന്നു ആന്ധ്ര പൊലീസിന്  ലഭിച്ച വിവരം. തുടര്‍ന്ന് വിജനമായ സ്ഥലത്ത് വാഹനം തടയുകയും പരിശോധിക്കുകയും ചെയ്തു.

രേഖകള്‍ ഹാജരാക്കിയിട്ടും വാഹനം വിട്ടുനല്‍കിയില്ല. ഒടുവില്‍ കോട്ടയം എസ്പി കെ കാര്‍ത്തിക്കുമായി സംഘം ബന്ധപ്പെട്ടു. കാര്‍ത്തിക് അനന്തപുരി ഡിഐജിയെയും ജില്ലാ കളക്ടറെയും ബന്ധപ്പെട്ട് വിവരങ്ങള്‍ വ്യക്തമാക്കി ഇമെയില്‍ അയച്ചതോടെ കേരള പൊലീസ് സംഘത്തെ കടന്നുപോകാന്‍ അനുവദിച്ചത്. ഡിവൈഎസ്പി ജോണിനെ കൂടാതെ രണ്ട് എസ്ഐമാരും മൂന്ന് സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരും എട്ട് സിവില്‍ പൊലീസ് ഓഫീസര്‍മാരുമാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ വേനൽക്കാലം അവസാനിക്കുന്നു; അടയാളമായി സുഹൈൽ നക്ഷത്രം

Saudi-arabia
  •  5 days ago
No Image

വേടന്റെ ഷോ കാണാൻ മദ്യപിച്ചെത്തിയ പൊലിസുകാരനുൾപ്പെട്ട സംഘം വീട്ടമ്മയുടെ കൈ തല്ലി ഒടിച്ചു; റിമാൻഡിൽ 

Kerala
  •  5 days ago
No Image

അഭ്യൂഹങ്ങൾക്ക് വിരാമം ഒടുവിൽ അവൻ പ്ലേയിംഗ് ഇലവനിലെത്തി; വിക്കറ്റിന് പിന്നിൽ മികച്ച പ്രകടനം നടത്തി കൈയ്യടിയും നേടി

Cricket
  •  5 days ago
No Image

'ബുദ്ധിപരമല്ലാത്ത തീരുമാനം' ഇസ്‌റാഈലിന്റെ ഖത്തര്‍ ആക്രമണത്തില്‍ നെതന്യാഹുവിനെ വിളിച്ച് അതൃപ്തി അറിയിച്ച് ട്രംപ് 

International
  •  5 days ago
No Image

പ്രണയവിവാഹം, പിണങ്ങി സ്വന്തം വീട്ടിലെത്തി; അനൂപിനെതിരെ പരാതി നല്‍കാനിരിക്കെ മരണം, മീരയുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍

Kerala
  •  5 days ago
No Image

വ്യോമയാന മേഖലയിൽ സഹകരണം ശക്തിപ്പെടുത്തും; ചർച്ചകൾ നടത്തി ഇന്ത്യയും കുവൈത്തും

Kuwait
  •  5 days ago
No Image

അമേരിക്ക നടുങ്ങിയിട്ട് 24 വർഷങ്ങൾ; വേൾഡ് ട്രേഡ് സെന്റർ ആക്രമണവും അനന്തരഫലങ്ങളും; അമേരിക്കൻ-അഫ്ഗാൻ യുദ്ധത്തിന്റെ യഥാർത്ഥ ഇരകളാര് ?

International
  •  5 days ago
No Image

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് ഒരാള്‍ കൂടി മരിച്ചു; ഒരു മാസത്തിനിടെ ആറ് മരണം 

Kerala
  •  5 days ago
No Image

മുബാറക്കിയ മാർക്കറ്റിൽ ഫയർഫോഴ്സ് പരിശോധന; 20 സ്ഥാപനങ്ങൾ അടച്ചുപൂട്ടി

Kuwait
  •  5 days ago
No Image

പൊലിസ് ആക്രമണത്തിനെതിരെ വീണ്ടും പരാതി; കണ്ണൂരിൽ വർക്ക്‌ഷോപ്പ് ഉടമയുടെ കർണപുടം അടിച്ചു തകർത്തു

Kerala
  •  5 days ago